സ്ഥാനാർത്ഥികളാവാൻ ഒരു ലക്ഷം രൂപ ഫീസ്!

ബെംഗളൂരു : വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മൽസരിക്കുന്ന ജെ.ഡി.എസ് സ്ഥാനാർത്ഥികൾ പാർട്ടിക്ക് ഫീസായി ഒരു ലക്ഷം രൂപ നൽകണം.

പട്ടികജാതി വിഭാഗക്കാർക്ക് ഇതിൽ പകുതി നൽകിയാൽ മതി, പാർട്ടി സംസ്ഥാന അധ്യക്ഷൻ സി.എം.ഇബ്രാഹിം അറിയിച്ചതാണ് ഇക്കാര്യം.

കഴിഞ്ഞ ഡിസംബറിൽ 93 സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക ജെ.ഡി.എസ് പുറത്തിറക്കിയിരുന്നു, അതിൽ ഉൾപ്പെട്ടവരും ഈ തുക ഫീസ് ആയി നൽകണം.

  മുഖ്യമന്ത്രി വിജയ് സ്റ്റാലിന്റെ വസതിയിലെത്തി; രാഷ്ട്രീയ വിദ്വേഷങ്ങൾ മാറ്റിവെച്ച് സൗഹൃദ കൂടിക്കാഴ്ചയിൽ വരവേല്‍പ്പ് പൊന്നാടയും പൂച്ചെണ്ടുമായി

മുൻ മുഖ്യമന്ത്രിയും നിയമ സഭാ കക്ഷി നേതാവുമായ എച്ച്.ഡി. കുമാരസ്വാമിയിൽ നിന്നും നിർദ്ദേശമൊന്നും ലഭിച്ചിട്ടില്ലെന്നാണ് സ്ഥാനാർത്ഥികൾ പറയുന്നത്.

മുൻപ് നിയമസഭാ തെരഞ്ഞെടുപ്പിൽ 2 ലക്ഷം രൂപ വീതമായിരുന്നു കോൺഗ്രസ് പാർട്ടി സ്ഥാനാർത്ഥികളിൽ നിന്ന് ഈടാക്കിയിരുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  റൺവേയിലേക്ക് ആൾ അതിക്രമിച്ചു കയറി; വിമാനമിടിച്ച് മരണം, എൻജിന് തീപിടിച്ചു:
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us