ആംബുലൻസ് ഇടിച്ച് യുവാവ് മരിച്ചു

ബെംഗളൂരു: ആംബുലന്‍സ് ഇടിച്ച്‌ ഗുരുതരമായി പരുക്കേറ്റ യുവാവ് ആശുപത്രിയില്‍ മരിച്ചു. കൗപുവിലുണ്ടായ അപകടത്തില്‍ മംഗളൂരു കമ്പ ഉച്ചില നാരായണ ഗുരു റോഡിലെ ശേഖര ദേവഡിഗയുടേയും സുഭദ്ര ദേവഡിഗയുടേയും മകന്‍ റിതേഷ് ദേവഡിഗ (35) യാണ് മരിച്ചത്. മംഗളൂരുവില്‍ നിന്ന് ഉഡുപി ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കില്‍ എതിരെ വന്ന ആംബുലന്‍സ് ഇടിക്കുകയായിരുന്നു. ആംബുലന്‍സ് കാലിയായിരുന്നിട്ടും കുതിച്ചാണ് വന്നതെന്ന് ദൃക്‌സാക്ഷികള്‍ കൗപ് പോലീസിനോട് പറഞ്ഞു. ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു.

Read More

മറ്റൊരു വിവാഹത്തിനൊരുങ്ങിയ കാമുകന്റെ ദേഹത്ത് തിളച്ച എണ്ണ ഒഴിച്ച യുവതി അറസ്റ്റിൽ

ചെന്നൈ; തിളച്ച എണ്ണ കാമുകന്റെ ദേഹത്ത് ഒഴിച്ച യുവതി അറസ്റ്റില്‍. തമിഴ്‌നാട്ടിലെ ഈറോഡിലായിരുന്നു സംഭവം. വര്‍ണപുരം സ്വദേശിയായ കാര്‍ത്തി(27)യെയാണ് ബന്ധു കൂടിയായ മീനാദേവി ആക്രമിച്ചത്. കാര്‍ത്തിയുടെ ശരീരത്തില്‍ മീനാദേവി എണ്ണ ഒഴിച്ചത് ബന്ധം ഉപേക്ഷിച്ച്‌ മറ്റൊരു വിവാഹത്തിനൊരുങ്ങിയെന്ന് ആരോപിച്ചാണ്. ഇരുവരും പ്രണയത്തിലായിരുന്നെന്ന് പോലീസ് പറഞ്ഞു. കാര്‍ത്തി മീനാദേവിയെ വിവാഹം കഴിക്കാമെന്നും പറഞ്ഞിരുന്നു. എന്നാല്‍ കാര്‍ത്തി മറ്റൊരു പെണ്‍കുട്ടിയുമായി വിവാഹം നിശ്ചയിക്കാന്‍ പോവുകയാണെന്ന് മീനാദേവി അറിഞ്ഞതിനെ തുടര്‍ന്ന് കാര്‍ത്തിയുമായി അവര്‍ വാക്ക് തര്‍ക്കത്തിലേര്‍പ്പെട്ടു. തുടര്‍ന്നുണ്ടായ വഴക്കിലാണ് കാര്‍ത്തിയുടെ ദേഹത്ത് തിളച്ച എണ്ണ യുവതി ഒഴിച്ചത്. കാര്‍ത്തിയുടെ…

Read More

ഇലക്ട്രിക് സ്കൂട്ടർ ചാർജ് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ചു

ബെംഗളൂരു:മണ്ഡ്യയിൽ ഇലക്‌ട്രിക് സ്‌കൂട്ടറിനു തീപ്പിടിച്ച് അഞ്ചംഗ കുടുംബം അദ്ഭുതകരമായി രക്ഷപ്പെട്ടു. തീപ്പിടിത്തത്തിൽ വീട്ടിനുള്ളിലെ നിരവധി സാധനങ്ങൾ കത്തി നശിച്ചതായി പറയുന്നു . വീട്ടിൽ ചാർജ് ചെയ്യാൻ വെച്ച സ്കൂട്ടർ പെട്ടെന്ന് പൊട്ടിത്തെറിക്കുകയായിരുന്നു. ആറുമാസം മുമ്പാണ് മണ്ഡ്യയിലെ ഷോറൂമിൽ നിന്ന് 85000 രൂപയ്ക്ക് മധുരാജ് ഇലക്‌ട്രിക് സ്കൂട്ടർ വാങ്ങിയത്. ചാർജ് ചെയ്യാനായി വീട്ടിനകത്താണ് വണ്ടി നിർത്തിയത്. മിനിറ്റുകൾക്കകം സ്കൂട്ടറിന്റെ ബാറ്ററിപൊട്ടിത്തെറിക്കുകയായിരുന്നു. തീ സ്കൂട്ടറിലേക്കും പടർന്നു. അപകടസമയത്ത് അഞ്ച്പേരാണ് വീടിനകത്ത് ഉണ്ടായിരുന്നത്. എന്നാൽ ആരും തീപ്പിടിത്തമുണ്ടായപ്പോൾ സ്കൂട്ടറിനു സമീപത്തുണ്ടായിരുന്നില്ല. വീട്ടിനകത്തെ ഫ്രിഡ്ജ്, ടി.വി, ഡൈനിങ് ടേബിൾ, മൊബൈൽ…

Read More

അർച്ചനയുടെ മരണം, തള്ളിയിട്ട് കൊലപ്പെടുത്തിയതെന്ന് അമ്മ 

ബെംഗളൂരു: എയര്‍ഹോസ്റ്റസിനെ ഫ്ലാറ്റിന്റെ നാലാം നിലയില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കാമുകനെതിരെ ആരോപണവുമായി അമ്മ. 28 കാരിയായ അര്‍ച്ചനാ ധിമാനെയെയാണ് നേരത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കോറമംഗല മല്ലപ്പ റെഡ്ഡി ലേഔട്ടിലെ എട്ടാം ബ്ലോക്കിലെ അപ്പാര്‍ട്ട്മെന്റ് കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്ന് വീണു എന്നായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ മകളെ സുഹൃത്ത് ആദേശ് തള്ളിയിട്ടതാണെന്ന് കാണിച്ചാണ് അമ്മ പരാതി നല്‍കിയിരിക്കുന്നത്. അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കോറമംഗല പോലീസ് കൊലപാതകത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Read More

ബാങ്കുവിളിക്ക് ഉച്ചഭാഷിണി വേണ്ടി വരുന്നതിനെക്കുറിച്ച് വിവാദ പരാമർശവുമായി ഈശ്വരപ്പ

ബെംഗളൂരു: ബാങ്കുവിളി സംബന്ധിച്ച്‌ വിവാദ പരാമര്‍ശവുമായി  ബി.ജെ.പി നേതാവ്. അല്ലാഹു ബധിരനാണെന്നും അതിനാലാണ് അദ്ദേഹത്തെ വിളിക്കാന്‍ ഉച്ചഭാഷിണികള്‍ ഉപയോഗിക്കേണ്ടി വരുന്നതെന്നുമാണ് ബി.ജെ.പി നേതാവിന്റെ പരാമര്‍ശം. മുന്‍ മന്ത്രിയും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ കെ.എസ്. ഈശ്വരപ്പയാണ് പൊതുയോഗത്തില്‍ വിവാദ പരാമര്‍ശം നടത്തിയത്. പൊതു യോഗത്തിനിടെ സമീപത്തെ പള്ളിയില്‍ നിന്ന് ബാങ്ക് വിളി കേട്ടതോടെയണ് ഈശ്വരപ്പ വിവാദ പരാമര്‍ശം നടത്തിയത്. ‘ഞാനെവിടെ പോകുമ്പോഴും ഈ ബാങ്കുവിളി എനിക്ക് തലവേദനയുണ്ടാക്കും. ഈ വിഷയത്തില്‍ സുപ്രീംകോടതി വിധി കാത്തിരിക്കുകയാണ് – ഈശ്വരപ്പ പറഞ്ഞു. ഉച്ചഭാഷിണികള്‍ ഉണ്ടെങ്കില്‍ മാത്രമേ അല്ലാഹുവിന് പ്രാര്‍ഥനകള്‍…

Read More

കാൽ തൊട്ട് അനുഗ്രഹം വാങ്ങാൻ ഒരുങ്ങിയ വനിതാ നേതാവിന്റെ കാൽ തൊട്ട് വണങ്ങി പ്രധാന മന്ത്രി 

ബെംഗളൂരു: സംസ്ഥാന സന്ദര്‍ശനത്തിനിടെ വിഎച്ച്‌പി നേതാവിന്റെയും വനിതാ പ്രവര്‍ത്തകയുടെയും കാല്‍തൊട്ട് വന്ദിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി. മണ്ഡ്യയ്ക്കടുത്തുള്ള ഗെജ്ജലഗെരെയില്‍ പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ ബിജെപി നേതാക്കള്‍ വേദിയില്‍ അണിനിരന്നിരുന്നു. വേദിയില്‍ എത്തിയപ്പോള്‍ ഒരു വനിതാ നേതാവ് പ്രധാനമന്ത്രിയുടെ കാലില്‍ തൊട്ടു അനുഗ്രഹം തേടാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ തന്റെ അനുഗ്രഹം തേടാനൊരുങ്ങിയ വനിതാ നേതാവിന്റെ കാല്‍തൊട്ടു വണങ്ങുകയായിരുന്നു പ്രധാന മന്ത്രി. ധാര്‍വാഡിലെ ഐഐടി കാമ്പസിന്റെ ഉദ്ഘാടന വേളയില്‍ പ്രധാനമന്ത്രിയെ സ്വാഗതം ചെയ്യാന്‍ കാത്തുനിന്നവരില്‍ വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്‌പി) നേതാവ് ചേതന്‍ റാവുവും ബജ്റംഗ്ദളിന്റെ രഘുവും ഉണ്ടായിരുന്നു. മോദിയെ കണ്ടപ്പോള്‍…

Read More

ഐഐടി ധാർവാഡ് പ്രധാന മന്ത്രി രാജ്യത്തിന് സമർപ്പിച്ചു 

ബെംഗളൂരു: ഐഐടി ധാർവാഡ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു . ധാർവാഡിലെ ഐഐടിയുടെ പുതിയ കാമ്പസ് മികച്ച നാളേക്ക് വേണ്ടി യുവമനസ്സുകളെ പരിപോഷിപ്പിക്കുന്നതോടൊപ്പം ഗുണനിലവാരമുള്ള വിദ്യാഭ്യാസം സുഗമമാക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. പുതിയ ഐഐടി കാമ്പസ് സംസ്ഥാനത്തിന്റെ വികസനത്തിന്റെ ചരിത്രത്തിൽ ഒരു പുതിയ അധ്യായമാണ് എഴുതുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ധാർവാഡ് ഐഐടി കാമ്പസിലെ ഹൈടെക് സൗകര്യങ്ങൾ ശ്രദ്ധയിൽപ്പെട്ട അദ്ദേഹം, ലോകത്തെ മറ്റ് പ്രമുഖ സ്ഥാപനങ്ങളുടെ അതേ ഉയരങ്ങളിലേക്ക് സ്ഥാപനം കൊണ്ടുപോകുന്ന പ്രചോദനത്തിന്റെ ഉറവിടമായി ഇത് പ്രവർത്തിക്കുമെന്ന് പ്രസ്താവിച്ചു. നിലവിലെ ഗവൺമെന്റിന്റെ ‘സങ്കൽപ് സേ സിദ്ധി’…

Read More

എക്സ്പ്രസ്സ്‌ വേ കേരളത്തിലേക്കും ബന്ധിപ്പിക്കും ; നിതിൻ ഗഡ്കരി

ബെംഗളൂരു: നാഷണല്‍ ഹൈവേ 275ന്‍റെ ഭാഗമായുള്ള ബെംഗളൂരു-മൈസൂരു എക്സ്പ്രസ് വേ കേരളത്തിലെയും തമിഴ്നാട്ടിലെയും നാഷണല്‍ ഹൈവേയുമായി ബന്ധിപ്പിക്കുമെന്ന് കേന്ദ്ര റോഡ് ഗതാഗത-ഹൈവേ വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി. 118 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ബംഗളൂരു-മൈസൂരു എക്സ്പ്രസ് വേ 52 കിലോമീറ്റര്‍ ഗ്രീന്‍ഫീല്‍ഡ് ഹൈവേയും എട്ടു കിലോമീറ്റര്‍ എലവേറ്റഡ് റോഡുമുള്‍പ്പെടുന്നതാണെന്ന് മന്ത്രി പറഞ്ഞു. ഭൂമി ഏറ്റെടുത്ത വകയില്‍ കര്‍ഷകര്‍ക്ക് 4000 കോടി രൂപ നഷ്ടപരിഹാരം നല്‍കിയതായും മന്ത്രി വ്യക്തമാക്കി.

Read More

എയർഹോസ്റ്റസ് മരിച്ച സംഭവത്തിൽ മലയാളി യുവാവ് കസ്റ്റഡിയിൽ

ബെംഗളൂരു: എയര്‍ഹോസ്റ്റസ് ഫ്ലാറ്റിന്റെ നാലാം നിലയില്‍ നിന്ന് വീണ് മരിച്ചതുമായി ബന്ധപ്പെട്ട് മലയാളി യുവാവ് കസ്റ്റഡിയിൽ. 28കാരിയായ അര്‍ച്ചനാ ധിമാനെയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കോറമംഗല മല്ലപ്പ റെഡ്ഡി ലേഔട്ടിലെ എട്ടാം ബ്ലോക്കിലെ അപ്പാര്‍ട്ട്മെന്റ് കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്നാണ് ഇവര്‍ വീണതെന്നാണ് സൂചന. വെള്ളിയാഴ്ച അര്‍ദ്ധരാത്രിയോടെയായിരുന്നു സംഭവം. കെട്ടിടത്തിന്റെ നാലാം നിലയിലെ ഇടനാഴിയില്‍ നിന്ന് അബദ്ധത്തില്‍ താഴേക്ക് വീഴുകയായിരുന്നുവെന്ന് പുരുഷ സുഹൃത്ത് ആദേശ് പോലീസിനോട് പറഞ്ഞു. ആദേശിനെ കാണാനായി ഇവര്‍ ദുബൈയില്‍ നിന്നെത്തിയതാണെന്ന് പോലീസ് പറഞ്ഞു. കാസര്‍കോട് സ്വദേശിയാണ് ആദേശെന്ന് അന്വേഷണത്തിൽ കണ്ടെത്തി.…

Read More

ശിവമോഗ സ്ഫോടനം, 2 പേർ അറസ്റ്റിൽ 

ബെംഗളൂരു: ശിവമൊഗ്ഗയിൽ നടന്ന സ്ഫോടനവുമായി ബന്ധമുള്ള രണ്ടുപേരെ മധ്യപ്രദേശിൽ നിന്നും അറസ്റ്റ് ചെയ്തതായി ദേശീയ അന്വേഷണ ഏജൻസി അറിയിച്ചു. അബ്ദുൾ അസീസ്, ശുഐബ് ഖാൻ എന്നിവരെയാണ് മധ്യപ്രദേശിലെ സിയോണിലെ വീടുകളിൽ നടത്തിയ തിരച്ചിലിൽ നിന്ന് പിടികൂടിയത്. ഇലക്‌ട്രോണിക് ഉപകരണങ്ങൾ, ഹാർഡ് ഡിസ്കുകൾ, ലഘുലേഖകൾ എന്നിവ കണ്ടെടുത്തു. സംസ്ഥാനത്ത് മുമ്പ് ദേശീയ പതാക കത്തിച്ച സംഭവത്തിലും ശിവമൊഗ്ഗയിൽ നടന്ന സ്ഫോടനത്തിലും ഇവർക്ക് ബന്ധമുണ്ടെന്ന് എൻ.ഐ.എ പറഞ്ഞു.

Read More
Click Here to Follow Us