ആംബുലൻസ് ഇടിച്ച് യുവാവ് മരിച്ചു

ബെംഗളൂരു: ആംബുലന്‍സ് ഇടിച്ച്‌ ഗുരുതരമായി പരുക്കേറ്റ യുവാവ് ആശുപത്രിയില്‍ മരിച്ചു. കൗപുവിലുണ്ടായ അപകടത്തില്‍ മംഗളൂരു കമ്പ ഉച്ചില നാരായണ ഗുരു റോഡിലെ ശേഖര ദേവഡിഗയുടേയും സുഭദ്ര ദേവഡിഗയുടേയും മകന്‍ റിതേഷ് ദേവഡിഗ (35) യാണ് മരിച്ചത്. മംഗളൂരുവില്‍ നിന്ന് ഉഡുപി ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കില്‍ എതിരെ വന്ന ആംബുലന്‍സ് ഇടിക്കുകയായിരുന്നു. ആംബുലന്‍സ് കാലിയായിരുന്നിട്ടും കുതിച്ചാണ് വന്നതെന്ന് ദൃക്‌സാക്ഷികള്‍ കൗപ് പോലീസിനോട് പറഞ്ഞു. ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു.

Read More