ബെംഗളൂരു: ഐഐടി ധാർവാഡ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു .
ധാർവാഡിലെ ഐഐടിയുടെ പുതിയ കാമ്പസ് മികച്ച നാളേക്ക് വേണ്ടി യുവമനസ്സുകളെ പരിപോഷിപ്പിക്കുന്നതോടൊപ്പം ഗുണനിലവാരമുള്ള വിദ്യാഭ്യാസം സുഗമമാക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
പുതിയ ഐഐടി കാമ്പസ് സംസ്ഥാനത്തിന്റെ വികസനത്തിന്റെ ചരിത്രത്തിൽ ഒരു പുതിയ അധ്യായമാണ് എഴുതുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ധാർവാഡ് ഐഐടി കാമ്പസിലെ ഹൈടെക് സൗകര്യങ്ങൾ ശ്രദ്ധയിൽപ്പെട്ട അദ്ദേഹം, ലോകത്തെ മറ്റ് പ്രമുഖ സ്ഥാപനങ്ങളുടെ അതേ ഉയരങ്ങളിലേക്ക് സ്ഥാപനം കൊണ്ടുപോകുന്ന പ്രചോദനത്തിന്റെ ഉറവിടമായി ഇത് പ്രവർത്തിക്കുമെന്ന് പ്രസ്താവിച്ചു. നിലവിലെ ഗവൺമെന്റിന്റെ ‘സങ്കൽപ് സേ സിദ്ധി’ മനോഭാവത്തിന്റെ പ്രധാന ഉദാഹരണമാണ് ഐഐടി ധാർവാഡ് കാമ്പസ് എന്ന് എടുത്തു പറഞ്ഞു പ്രധാനമന്ത്രി. 2019 ഫെബ്രുവരിയിൽ ആണ് ഇതിന്റെ തറക്കല്ലിടൽ നടന്നത്. ഒരു കാലയളവു കൊണ്ട് ഇത് പൂർത്തിയാക്കിയതിൽ സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.