ഇലക്ട്രിക് സ്കൂട്ടർ ചാർജ് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ചു

ബെംഗളൂരു:മണ്ഡ്യയിൽ ഇലക്‌ട്രിക് സ്‌കൂട്ടറിനു തീപ്പിടിച്ച് അഞ്ചംഗ കുടുംബം അദ്ഭുതകരമായി രക്ഷപ്പെട്ടു.

തീപ്പിടിത്തത്തിൽ വീട്ടിനുള്ളിലെ നിരവധി സാധനങ്ങൾ കത്തി നശിച്ചതായി പറയുന്നു . വീട്ടിൽ ചാർജ് ചെയ്യാൻ വെച്ച സ്കൂട്ടർ പെട്ടെന്ന് പൊട്ടിത്തെറിക്കുകയായിരുന്നു.

ആറുമാസം മുമ്പാണ് മണ്ഡ്യയിലെ ഷോറൂമിൽ നിന്ന് 85000 രൂപയ്ക്ക് മധുരാജ് ഇലക്‌ട്രിക് സ്കൂട്ടർ വാങ്ങിയത്. ചാർജ് ചെയ്യാനായി വീട്ടിനകത്താണ് വണ്ടി നിർത്തിയത്. മിനിറ്റുകൾക്കകം സ്കൂട്ടറിന്റെ ബാറ്ററിപൊട്ടിത്തെറിക്കുകയായിരുന്നു. തീ സ്കൂട്ടറിലേക്കും പടർന്നു.

  "മക്കൾക്ക് നാട്ടിലേക്ക് മടങ്ങാൻ മടി"; അഞ്ച് മാസത്തെ ബെംഗളൂരു ജീവിതത്തിന്റെ അനുഭവം പങ്കുവെച്ച് അമേരിക്കൻ കുടുംബം

അപകടസമയത്ത് അഞ്ച്പേരാണ് വീടിനകത്ത് ഉണ്ടായിരുന്നത്. എന്നാൽ ആരും തീപ്പിടിത്തമുണ്ടായപ്പോൾ സ്കൂട്ടറിനു സമീപത്തുണ്ടായിരുന്നില്ല. വീട്ടിനകത്തെ ഫ്രിഡ്ജ്, ടി.വി, ഡൈനിങ് ടേബിൾ, മൊബൈൽ ഫോണുകൾ എന്നിവ കത്തിനശിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കേന്ദ്രമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഇന്ന് ജന്തർ മന്തറിൽ സി.ജെ.പി പ്രതിഷേധം; ഡൽഹിയിൽ കനത്ത ജാഗ്രത
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts