സ്കൂളിനും വീടിനും നേരെ കല്ലേറ്: 15 പേർ അറസ്റ്റിൽ

ബെംഗളുരു: ഹാവേരിയില്‍ വീടുകള്‍ക്കും സ്കൂളിനും ആരാധനാലയത്തിനും നേരെ കല്ലേറ്. ഹിന്ദുത്വ സംഘടനകളും കുറുബ സമുദായ സംഘടനകളും നടത്തിയ ഘോഷയാത്രയ്ക്കിടെയാണ് സംഭവം. സംഭവത്തില്‍ 15 പേരെ കസ്റ്റഡിയിലെടുത്ത് സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കിയതായി പോലീസ് പറഞ്ഞു. ആക്രമണം പ്രദേശത്ത് സംഘര്‍ഷത്തിന് കാരണമായി. സാംഗൊളി രായന്നയുടെ പ്രതിമയുമായി ഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകര്‍ ചൊവ്വാഴ്ച ബൈക്ക് റാലി നടത്തിയിരുന്നു. റാലി ഒരു പ്രദേശത്തു കൂടി കടന്നുപോയപ്പോള്‍ അവരില്‍ ചിലര്‍ അവിടുത്തെ വീടുകള്‍ക്കും പള്ളിക്കും വിവിധ സ്ഥാപനങ്ങള്‍ക്കും നേരെ കല്ലെറിയുകയായിരുന്നു. ലോറിയും കാറും ബൈക്കുകളും ഉള്‍പ്പെടെ നിരവധി വാഹനങ്ങളും അടിച്ചു തകര്‍ത്ത…

Read More

കുമാരസ്വാമിയുടെ മകന് ചെക്ക് പറഞ്ഞ് കോൺഗ്രസ്‌

ബെംഗളൂരു: ജെഡിഎസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ എച്ച്‌ഡി കുമാരസ്വാമിയുടെ മകന്‍ നിഖില്‍ കുമാരസ്വാമിക്കെതിരെ രാമനഗര മണ്ഡലത്തില്‍ ഡികെ സുരേഷിനെയാണ് കോണ്‍ഗ്രസ് പരിഗണിക്കുന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്‌. ജെഡിഎസിന്റെ കോട്ടയും വൊക്കലിഗ സമുദായത്തിന്റെ ശക്തി കേന്ദ്രവുമായ രാമനഗരയില്‍ ഡികെ സുരേഷ് മല്‍സരിച്ചാല്‍ കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന മണ്ഡലമായി ഇത് മാറും. നിഖില്‍ കുമാരസ്വാമി ആദ്യം മല്‍സരത്തിന് ഇറങ്ങിയത് മണ്ഡ്യ ലോക്‌സഭാ മണ്ഡലത്തിലാണ്. അന്ന് ബിജെപിയുടെ പരസ്യ പിന്തുണയും കോണ്‍ഗ്രസിന്റെ പ്രാദേശിക പിന്തുണയും ലഭിച്ചത് സുമലതക്കായിരുന്നു. എങ്കിലും ആത്മവിശ്വാസത്തില്‍ ഒട്ടും കുറവില്ലാതെയാണ് നിഖില്‍ കുമാരസ്വാമി…

Read More

ബെംഗളൂരു- മൈസൂരു എക്സ്പ്രസ്സ്‌ വേ; ഗതാഗത കുരുക്ക് രൂക്ഷമാവുന്നു

ബെംഗളൂരു: ബെംഗളൂരു – മൈസൂരു എക്സ്പ്രസ്സ്‌ വേ തുറന്നതോടെ ബെംഗളൂരുവിൽ നിന്ന് അതിവേഗ പാതയിലേക്ക് പ്രവേശിക്കുന്ന കെങ്കേരി കമ്പിപുരയിൽ ഗതാഗത കുരുക്ക് രൂക്ഷമാവുന്നു. റിങ് റോഡ് ജംഗ്ഷനിലും കുരുക്കുണ്ട്. കേരളത്തിൽ നിന്നുൾപ്പെടെയുള്ള സ്വകാര്യ വാഹനങ്ങൾ മൈസൂരു നഗരത്തിലെ തിരക്ക് ഒഴിവാക്കാൻ റിങ് റോഡിനെയാണ് ആശ്രയിക്കുന്നത്.അത് കൊണ്ട് തന്നെ ഗതാഗത കുരുക്ക് രൂക്ഷമാവുന്നത്.

Read More

എച്ച് 3 എൻ 2 : സ്വയം ചികിത്സ അപകടകരമെന്ന് വിദഗ്ധർ

ബെംഗളൂരു:എച്ച്3എൻ2 വൈറസ് മൂലമുള്ള പനി ബാധിച്ച് സംസ്ഥാനത്തും ഹരിയാനയിലും ഒരാൾ വീതം മരിച്ച പശ്ചാത്തലത്തിൽ രോഗികൾ സ്വയം ചികിത്സ നടത്തുന്നത് അപകടം ക്ഷണിച്ചുവരുത്തുമെന്ന് ഡോക്ടർമാർ. ഇൻഫ്ലുവൻസ എ സബ്ടൈപ്പ് വൈറസ് പുതിയതല്ലെന്നും എന്നാൽ ഇത് ബാധിച്ചവർക്ക് ദീർഘമായി നീളുന്ന ചുമയുണ്ടാക്കുമെന്നും വിദഗ്ധർ പറയുന്നു. സ്വയംചികിത്സ അപകടമാണ്. എച്ച്3എൻ2 പിടിപെടാതിരിക്കാൻ ശുചിത്വം പാലിക്കൽ, ആൾക്കൂട്ടത്തിൽ നിന്ന് വിട്ടുനിൽക്കൽ, കൈകഴുകൽ, മാസ്ക് ധരിക്കൽ തുടങ്ങിയ പ്രതിരോധ മാർഗങ്ങൾ പാലിക്കേണ്ടതുണ്ട്. രോഗം സംബന്ധിച്ച് ആശങ്കപ്പെടേണ്ട. സാംക്രമിക രോഗമുണ്ടാക്കുന്ന വൈറസുകളല്ല എച്ച്3എൻ2. ചുമ, തൊണ്ടവേദന, കുളിർ, പനി, ജലദോഷം തുടങ്ങിയവയാണ്…

Read More

എക്സ്പ്രസ്സ്‌ വേയിൽ ടോൾ പിരിവിനെതിരെ പ്രതിഷേധം

bengaluru mysuru express way

ബെംഗളൂരു: ബെംഗളൂരു -മൈസൂരു എക്സ്പ്രസ് വേയിലെ ടോള്‍ പിരിവിനെതിരെ ശക്തമായ പ്രതിഷേധം. കോണ്‍ഗ്രസും കന്നഡ അനുകൂല സംഘടനകളുമാണ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. കസ്‍തൂരി കര്‍ണാടക പീപ്പിള്‍സ് ഫോറം, നവനിര്‍മാണ്‍ ഫോറം, ജന്‍ സാമിയ ഫോറം, കന്നഡിഗര്‍ ഡിഫന്‍സ് ഫോറം, കരുനാഡ സേന തുടങ്ങി നിരവധി കന്നഡ അനുകൂല സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തുണ്ട്. തുടക്കം മുതല്‍ നാട്ടുകാരും സംഘടനകളും ടോള്‍ പിരിവിനെ ശക്തമായി എതിര്‍ത്തിരുന്നു. കടുത്ത എതിര്‍പ്പ് അവഗണിച്ചാണ് ദേശീയ അതോറിറ്റി ടോള്‍ പിരിവുമായി മുന്നോട്ട് പോയത്. ഇതോടെ ദേശീയപാത അതോറിറ്റിക്കെതിരെ കന്നഡ അനുകൂല…

Read More

പെലിക്കൻ സിഗ്നൽ; ഇനി സ്വയം റെഡ് സിഗ്നൽ നൽകി റോഡ് മുറിച്ചു കടക്കാം

ബെംഗളൂരു: കാൽനട യാത്രക്കാർക്ക് ഗതാഗതം സ്വയം നിയന്ത്രിക്കാൻ കഴിയുന്ന പെലിക്കൻ സിഗ്നൽ നഗരത്തിലും. ആദ്യഘട്ടത്തിൽ മഹാദേവപുര സോണിലെ 10 ജംഗ്ഷനുകളിൽ ആണ് സ്ഥാപിക്കുന്നത്. ബിബിഎംപി യും ട്രാഫിക് പോലീസും ചേർന്ന് നടപ്പിലാക്കുന്ന ഈ പദ്ധതി വിദേശ രാജ്യങ്ങളിൽ സാധാരണമാണ്. തിരക്കേറിയ റോഡുകളിൽ സ്വയം സിഗ്നൽ തെളിയിച്ച് റോഡ് മുറിച്ചു കടക്കാൻ കാൽനട യാത്രക്കാരെ സഹായിക്കുന്ന സംവിധാനം ആണ് പെലിക്കൻ സിഗ്നൽ.

Read More

ഉദ്ഘാടനത്തിന് പിന്നാലെ അപകടം

ബെംഗളൂരു: ബെംഗളൂരു- മൈസൂരു അതിവേഗ പാത തുറന്നതിനു പിന്നാലെ അപകടം. കഴിഞ്ഞ ദിവസം പ്രധാന മന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത മണ്ഡ്യ മദൂരിലെ ഉദ്ഘാടന വേദിക്ക് സമീപമാണ് അപകടം നടന്നത്. കാർ ഇടിച്ച് മറിഞ്ഞ് 2 പേർക്ക് പരിക്കേറ്റു. നവീകരിച്ച പാതയിൽ കഴിഞ്ഞ ആറു മാസത്തിനിടെ 335 അപകടങ്ങളിലായി 84 പേരാണ് മരിച്ചത്. മണിക്കൂറിൽ 100 കിലോ മീറ്റർ വരെയാണ് അതിവേഗ പാതയിലെ അനുവദനീയ വേഗം. എന്നാൽ കൂടുതൽ അപകടങ്ങളും നടന്നത് അമിത വേഗതയാൽ ആണെന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. അമിത വേഗത കണ്ടെത്തുന്നതിനുള്ള…

Read More

മൈസൂരു – ബെംഗളൂരു സൂപ്പർ റോഡ് ടോൾ പിരിവ് തുടങ്ങി

ബെംഗളൂരു: ബെംഗളൂരു-മൈസൂരു എക്‌സ്‌പ്രസ് ഉപയോഗിക്കുന്ന വാഹനങ്ങൾ ഇന്ന് മുതൽ ടോൾ ടാക്സ് നൽകണം. നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ മാർച്ച് 14 ഇന്ന് മുതൽ രാവിലെ 8 മണി മുതൽ എക്‌സ്പ്രസ് വേയുടെ ബെംഗളൂരു-നിദാഘട്ട വിഭാഗത്തിൽ ടോൾ പിരിവ് ആരംഭിച്ചു. വാഹനങ്ങളെ ആറായി തരം തിരിച്ചിട്ടുണ്ട് എന്നും ബെംഗളൂരു-നിദാഘട്ട സെക്ഷനിലെ ഒറ്റ യാത്രയ്ക്ക് വാഹനത്തിന്റെ വിഭാഗമനുസരിച്ച് 135 രൂപ മുതൽ 880 രൂപ വരെയാണ് നിരക്ക് എന്നാണ് റിപ്പോർട്ടുകൾ. ബെംഗളൂരു-നിദാഘട്ട സെക്ഷനിലെ ഒറ്റ ട്രിപ്പിൻ കാർ ഉടമകൾക്ക് 135 രൂപ നൽകണം. ഒരു…

Read More

കൈക്കൂലി നൽകിയില്ല, മർദ്ദനമേറ്റ യുവാവ് മരിച്ചു

ബെംഗളൂരു: ഭവന പദ്ധതിക്ക് കീഴിൽ വീട് അനുവദിച്ചതിന് കൈക്കൂലി വിസമ്മതിച്ചതിനെ തുടർന്ന് മർദ്ദനമേറ്റ ബസവരാജ് ചികിത്സക്കിടെ മരിച്ചു. ജവർഗിയിലെ ആന്ദോളനിലാണ് സംഭവം. വീട് അനുവദിച്ചതിന് ആന്ദോളന പഞ്ചായത്ത് വൈസ് പ്രസിഡന്റെ ഭർത്താവ് സിദ്ധപ്പയും മകൻ ഗുരുരാജുമാണ് ബസവരാജിനോട്‌ 25000 രൂപ കൈക്കൂലി ആവശ്യപ്പെട്ട് മർദ്ദിച്ചത്.

Read More

വിഷുവിന് നാട്ടിലേക്ക്, ഓൺലൈൻ റിസർവേഷൻ ആരംഭിച്ചു

ബെംഗളൂരു: കേരള, കർണാടക ആർടിസി ബസുകളിലെ ഓൺലൈൻ ടിക്കറ്റ് റിസർവേഷൻ ആരംഭിച്ചു. ഏപ്രിൽ 11,12,13 ദിവസങ്ങളിൽ ആയിരിക്കും ഏറ്റവും തിരക്ക് ഉണ്ടാകാൻ സാധ്യത എന്നതിനാൽ ഏപ്രിൽ 12 നുള്ള ബുക്കിങ് ആണ് ഇപ്പോൾ ആരംഭിച്ചത്. ഏപ്രിൽ 5,6,7 തിയ്യതികളിൽ ആണ് കൂടുതൽ പേർ നാട്ടിലേക്ക് മടങ്ങുന്നത്. ഈ ദിവസങ്ങളിൽ കേരളത്തിലേക്കുള്ള ട്രെയിൻ ടിക്കറ്റുകൾ നേരത്തെ തന്നെ തീർന്നിരുന്നു. തത്കാൽ ടിക്കറ്റുകൾ മാത്രമാണ് ബാക്കി ഉള്ളത്. മുൻകൂട്ടി സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചാൽ മാത്രമേ സാധാരണക്കാർക്ക് കുറഞ്ഞ ചെലവിൽ ഈ വിഷുവിന് നാട്ടിൽ എത്താൻ സാധിക്കൂളൂ.

Read More
Click Here to Follow Us