ബെംഗളൂരു: കലബുറഗിയില്‍ ജിംസ് ആശുപത്രിയിലെ വാര്‍ഡിയില്‍ കയറി യുവതിയെ പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍. കലബുറഗി സ്വദേശിയായ മെഹബൂബ് പാഷയാണ് അറസ്റ്റിലായത്. ഇന്നലെ രാത്രിയാണ് കേസിനാസ്‌പദമായ സംഭവം. രാത്രിയില്‍ ജിംസ് ആശുപത്രിയിലെത്തിയ ഇയാള്‍ ആശുപത്രിയ്‌ക്ക് അകത്ത് അലഞ്ഞ് തിരിഞ്ഞ് നടന്നതിന് ശേഷം സ്‌ത്രീകളുടെ വാര്‍ഡിലേക്ക് പ്രവേശിക്കുകയും ചികിത്സയിലിരുന്ന യുവതിയെ പീഡിപ്പിക്കുകയുമായിരുന്നു. യുവതിയുടെ കൂട്ടിരിപ്പുകാരനായ ഒരാള്‍ തൊട്ടടുത്തുള്ള പുരുഷന്മാരുടെ വാര്‍ഡിലുണ്ടായിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ ഇയാള്‍ പീഡന ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി പ്രതിയെ പിടികൂടുകയുമായിരുന്നു. ഇതിനിടെ പ്രതി ആശുപത്രിയിലെ ആളുകളുമായി തര്‍ക്കമുണ്ടാവുകയും രക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്‌തു. സംഭവത്തെ തുടര്‍ന്ന്…
Read MoreTag: Latestnews
വനിതാ കൺവെൻഷനിൽ ബ്ലൗസ് തുണിയ്ക്കായി ഉന്തും തള്ളും
ബെംഗളൂരു:നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപി വനിതാ കൺവൻഷനിൽ വിതരണം ചെയ്ത ബ്ലൗസ് തുണിക്കായി സ്ത്രീകളുടെ ഉന്തുംതള്ളും. വിജയപുരത്ത് ബിജെപി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയാണ് സ്ത്രീകളുടെ ഉന്തും തള്ളും കാരണം അലങ്കോലമായത്. ചടങ്ങിൽ കേന്ദ്ര ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി സധ്വി നിരഞ്ജനാണ് മുഖ്യാതിഥി ആയി എത്തിയിരുന്നത്. വോട്ടർമാരെ കൈയിലെടുക്കാനും പരിപാടിക്ക് ആളെ കൂട്ടാനുമാണ് ബിജെപി ബ്ലൗസ് തുണികൾ വിതരണം ചെയ്തതെന്ന് കോൺഗ്രസ് ആരോപിച്ചു.
Read Moreസിദ്ധരാമയ്യയുടെ സ്ഥാനാർഥിത്വത്തിൽ തീരുമാനമെടുക്കാതെ ഹൈക്കമാൻഡ്
ബെംഗളൂരു:നിയമസഭാ തെരഞ്ഞെടുപ്പില്‍ കോലാറില്‍ സ്വയം സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചെങ്കിലും മുതിര്‍ന്ന നേതാവ് സിദ്ധരാമയ്യയുടെ മണ്ഡലം സംബന്ധിച്ച് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഇനിയും തീരുമാനമെടുത്തിട്ടില്ല. കോലാറിലെ നിലവിലെ ജെഡിഎസ് എംഎല്‍എ ശ്രീനിവാസ ഗൗഡ കോണ്‍ഗ്രസ് അനുകൂല പ്രസ്താവനകളുമായി തന്റെ നിലപാട് ഇതിനോടകം വ്യക്തമാക്കിക്കഴിഞ്ഞു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ ഗൗഡ കോണ്‍ഗ്രസില്‍ ചേരുമെന്ന് ഉറപ്പാണ്. ഇതെല്ലാം മുന്‍കൂട്ടിക്കണ്ടാണ് സിദ്ധരാമയ്യ കോലാറില്‍ നിന്ന് സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചതെന്ന് വ്യക്തമാണ്. എന്നാല്‍ സിദ്ധരാമയ്യ കോലാറില്‍ നിന്ന് മത്സരിച്ചാല്‍ ജയിച്ചേക്കില്ലെന്നാണ് പാര്‍ട്ടി നടത്തിയ ആഭ്യന്തര സര്‍വേയില്‍ നിന്നും വ്യക്തമാകുന്നത്. ഇതോടെയാണ് തല്‍ക്കാലം കോലാറിലെ സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ ഹൈക്കമാന്‍ഡ്…
Read Moreലിംഗായത്തുകൾ കോൺഗ്രസിനൊപ്പം, ആവശ്യപ്പെട്ടത് 60 സീറ്റുകൾ
ബെംഗളൂരു: സംസ്ഥാനത്ത് കോണ്‍ഗ്രസിന് അനുകൂലമായി തിരഞ്ഞെടുപ്പ് മാറുന്നുവെന്ന് സൂചന. നിരവധി സാമുദായിക നേതാക്കള്‍ കോണ്‍ഗ്രസിനൊപ്പം വന്നിരിക്കുകയാണ്. ഇവര്‍ കോണ്‍ഗ്രസ് നേതൃത്വത്തെ നേരിട്ട് സമീപിച്ചാണ് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാന നിയമസഭയില്‍ ഇവരെല്ലാം ഉയര്‍ന്ന പ്രാതിനിധ്യം ആവശ്യപ്പെട്ടിരിക്കുകയാണ്. ലിംഗായത്തുകളുടെ പിന്തുണയും ഇക്കൂട്ടത്തിലുണ്ട്. വീരശൈവ മഹാസഭ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ നേരിട്ട് കണ്ടിരിക്കുകയാണ്. സ്ഥാനാര്‍ഥി പട്ടിക ഇന്ന് തീരുമാനിക്കുമെന്നാണ് സൂചന. ഇന്നലെ വൈകീട്ട് വീരശൈവ വിഭാഗം കോണ്‍ഗ്രസ് അധ്യക്ഷനെ കണ്ടത്. അഖിലേന്ത്യാ വീരശൈവ മഹാസഭാ ചെയര്‍മാന്‍ ഷമാനൂര്‍ ശിവശങ്കരപ്പയാണ് ദില്ലിയിലെത്തി മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ കണ്ടത്. അദ്ദേഹത്തിനൊപ്പം…
Read Moreനടൻ രാം ചരൺ ഹോളിവുഡിലേക്ക്
ഹോളിവുഡിലേക്കുള്ള തന്റെ അരങ്ങേറ്റത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ പങ്കുവെച്ച് നടന്‍ രാം ചരണ്‍ തേജ. താനും ഭാഗമാകുന്ന ഒരു ഹോളിവുഡ് ചിത്രം ഉടന്‍ തന്നെ പ്രതീക്ഷിക്കാമെന്നാണ് നടന്‍ സൂചന നല്‍കിയത്. അതേസമയം കൂടുതല്‍ കാര്യങ്ങള്‍ പറയാനാകില്ല എന്നും താരം കൂട്ടിച്ചേര്‍ത്തു. കഴിവുള്ളവരെ അംഗീകരിക്കുന്ന ഹോളിവുഡ് സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ ആര്‍ക്കാണ് താത്പര്യമില്ലാത്തതെന്നും നടന്‍ ചോദിച്ചു.’ആര്‍ ആര്‍ ആര്‍ തങ്ങളുടെ കരിയറില്‍ ഏറ്റവും പ്രധാനപ്പെട്ട സിനിമയാണ്. ഇന്ത്യന്‍ സിനിമാ ചരിത്രത്തിലും ഈ ചിത്രം അടയാളപ്പെടുത്തപ്പെടുത്തും. ഓസ്കര്‍ ലഭിച്ചത് ഇപ്പോഴും ഒരു സ്വപ്നം പോലെയാണ് എനിക്ക് തോന്നുന്നത്. കൂടെ…
Read Moreജന ഗണ മന ബെംഗളൂരു ചലച്ചിത്ര മേളയിലേക്ക്
ബെംഗളൂരു: കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായ ജന ഗണ മന തമിഴ്, ഹിന്ദി തുടങ്ങിയ ഭാഷകളിലും റിലീസ് ചെയ്തിരുന്നു. ഇപ്പോഴിതാ പുതിയൊരു നേട്ടം കൂടി സ്വന്തമാക്കിയിരിക്കുകയാണ് ജന ഗണ മന. ഈ വര്‍ഷത്തെ ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്ക് ഔദ്യോഗികമായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് ചിത്രം. പൃഥ്വിരാജ് തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരിക്കുന്നത്. ജന ഗണ മനയെ കൂടാതെ ആദിവാസി, പല്ലൊട്ടി 90സ് കിഡ്സ്, സൌദി വെള്ളക്ക എന്നീ സിനിമകളും ചലച്ചിത്രമേളയിലെ ഇന്ത്യന്‍ മത്സര വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
Read Moreജയം ഉറപ്പല്ലേ.. അതാണ് സീറ്റിനെ ചൊല്ലിയുള്ള തർക്കം ; മുഖ്യമന്ത്രി
ബെംഗളൂരു: വരാനിരിക്കുന്ന കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി ജെ പി തന്നെ അധികാരത്തില്‍ വരും എന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. ബിജെപി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും അക്കാര്യത്തില്‍ നല്ല ഉറപ്പുണ്ട് എന്നും അതിനാലാണ് സീറ്റിനായി പാര്‍ട്ടിയില്‍ മത്സരം മുറുകുന്നത് എന്നും ബസവരാജ് ബൊമ്മെ കൂട്ടിച്ചേര്‍ത്തു. ജയിക്കാന്‍ കഴിയുന്ന പാര്‍ട്ടിയില്‍ എല്ലായ്പ്പോഴും മത്സരമുണ്ടാകും എന്നാണ് ബിജെപിക്കുള്ളിലെ സീറ്റ് തര്‍ക്കം സംബന്ധിച്ച ചോദ്യത്തിന് ബസവരാജ് ബൊമ്മെ മറുപടി നൽകിയത്.
Read Moreപേരകുട്ടിയ്ക്ക് പഴം നൽകിയ ഭർതൃപിതാവിനെ യുവതി വെടിവച്ചു കൊന്നു
ബെംഗളൂരു: കുടുംബകലഹത്തെത്തുടര്‍ന്ന് ഭര്‍ത്തൃപിതാവിനെ യുവതി വെടിവെച്ച് കൊന്നു. കുടകിലെ സോമവാരപേട്ട് താലൂക്കിലെ കര്‍കല്ലി ഗ്രാമത്തിലെ എം.മന്ദണ്ണയാണ് വെടിയേറ്റ് മരിച്ചത്. ഇതേത്തുടര്‍ന്ന് ഇദ്ദേഹത്തിന്റെ മകന്‍ നാനയ്യയുടെ ഭാര്യ ജ്യോതിയെ പോലീസ് അറസ്റ്റുചെയ്തു. മന്ദണ്ണയുമായി ജ്യോതി വീട്ടില്‍ സ്ഥിരം വഴക്കിട്ടിരുന്നു. ഇതേത്തുടര്‍ന്ന് കഴിഞ്ഞ ഒരുവര്‍ഷമായി വീട്ടിലെ ഒരുമുറിയില്‍ പ്രത്യേകമായിരുന്നു മന്ദണ്ണയുടെ താമസം. ഞായറാഴ്ച ഇദ്ദേഹം പേരക്കുട്ടിക്ക് പഴം നല്‍കിയതിനെച്ചൊല്ലി ജ്യോതിയുമായി വാക്തര്‍ക്കമായി. തുടര്‍ന്ന് ജ്യോതി വീട്ടിലുണ്ടായിരുന്ന തോക്കെടുത്ത് വെടിവെക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. വെടിയേറ്റയുടന്‍ മന്ദണ്ണ മരിച്ചു. വിവരമറിഞ്ഞ നാനയ്യ ജ്യോതിക്കെതിരേ സോമവാരപേട്ട് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. കോടതിയില്‍…
Read Moreഎസ്പി യായി ആൾമാറാട്ടം, തട്ടിയത് 1.75 കോടി
ബെംഗളൂരു : എസ്‌പിയായി ആള്‍മാറാട്ടം നടത്തി തട്ടിയത് 1.75 കോടി രൂപ. വെങ്കിട്ട നാരായണ എന്നയാളുടെ പരാതിയില്‍ തലഘട്ടപൂര്‍ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. ശ്രീനിവാസ് എന്ന പേരില്‍ എസ്‌പിയാണെന്ന് പരിചയപ്പെടുത്തിയയാളാണ് പ്രതി വന്‍ തുക കബളിപ്പിച്ച് മുങ്ങിയത്. പറ്റിക്കപ്പെട്ടു എന്ന് തിരിച്ചറിഞ്ഞതോടെ വെങ്കിട്ട നാരായണ പോലീസിനെ സമീപിക്കുകയും തുടര്‍ന്ന് കേസെടുക്കുകയുമായിരുന്നു. ബെംഗളൂരുവില്‍ സെക്കന്‍ഡ് ഹാന്‍ഡ് കാറുകള്‍ വില്‍ക്കുന്ന വെങ്കിട്ട നാരായണ 2022-ല്‍ ആണ് ശ്രീനിവാസ് എന്നയാളെ പരിചയപ്പെടുന്നത്. ബെംഗളൂരു സൗത്ത് ഡിവിഷനിലെ എസ് പിയാണെന്നാണ് ഇയാള്‍ പരിചയപ്പെടുത്തിയത്. ഇത്തരത്തില്‍ വെങ്കിട്ട നാരായണയുമായി ഇയാള്‍ സൗഹൃദം…
Read Moreസ്വപ്നയുടെ പരാതിയ്ക്ക് പിന്നാലെ വിജേഷ് പിള്ള ഒളിവിലെന്ന് പോലീസ്
ബെംഗളൂരു: സ്വപ്നയെ കേസിൽ നിന്ന് പിന്മാറാൻ സ്വാധീനിക്കാൻ ശ്രമിച്ചെന്ന ആരോപണം നേരിടുന്ന വിജേഷ് പിള്ള ഒളിവിലാണെന്ന് പോലീസ്. വിജേഷ് പിള്ളയെ ബന്ധപ്പെടാനാകുന്നില്ലെന്ന് ബംഗളൂരു വൈറ്റ് ഫീൽഡ് ഡിസിപി അറിയിച്ചു. വിജേഷ് പിള്ളയ്ക്ക് വാട്സാപ്പ് വഴിയാണ് സമൻസ് നൽകിയത്. അതിനോട് വിജേഷ് പിള്ള ഇത് വരെ പ്രതികരിച്ചിട്ടില്ല. ഫോൺ സ്വിച്ച്ഡ് ഓഫ് ചെയ്ത നിലയിലാണ്. എത്രയും പെട്ടെന്ന് കെ ആർ പുര പോലീസ് സ്റ്റേഷനിൽ ഹാജരാകാനാണ് സമൻസ് നൽകിയത്. വിജേഷ് പിള്ളയെ കണ്ടെത്താൻ ആവശ്യമെങ്കിൽ കേരളാ പോലീസിന്റെ സഹായം തേടുമെന്നും ഡിസിപി എസ് ഗിരീഷ് വ്യക്തമാക്കി.…
Read More