ആശുപത്രി വാർഡിൽ പീഡനം, പ്രതി അറസ്റ്റിൽ 

ബെംഗളൂരു: കലബുറഗിയില്‍ ജിംസ് ആശുപത്രിയിലെ വാര്‍ഡിയില്‍ കയറി യുവതിയെ പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍. കലബുറഗി സ്വദേശിയായ മെഹബൂബ് പാഷയാണ് അറസ്റ്റിലായത്. ഇന്നലെ രാത്രിയാണ് കേസിനാസ്‌പദമായ സംഭവം.

രാത്രിയില്‍ ജിംസ് ആശുപത്രിയിലെത്തിയ ഇയാള്‍ ആശുപത്രിയ്‌ക്ക് അകത്ത് അലഞ്ഞ് തിരിഞ്ഞ് നടന്നതിന് ശേഷം സ്‌ത്രീകളുടെ വാര്‍ഡിലേക്ക് പ്രവേശിക്കുകയും ചികിത്സയിലിരുന്ന യുവതിയെ പീഡിപ്പിക്കുകയുമായിരുന്നു. യുവതിയുടെ കൂട്ടിരിപ്പുകാരനായ ഒരാള്‍ തൊട്ടടുത്തുള്ള പുരുഷന്മാരുടെ വാര്‍ഡിലുണ്ടായിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ ഇയാള്‍ പീഡന ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി പ്രതിയെ പിടികൂടുകയുമായിരുന്നു.

  ഭർത്താവിനെ കൊന്ന് ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമം; സ്വകാര്യ സ്കൂൾ അധ്യാപികയായ ഭാര്യ പിടിയിൽ

ഇതിനിടെ പ്രതി ആശുപത്രിയിലെ ആളുകളുമായി തര്‍ക്കമുണ്ടാവുകയും രക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്‌തു. സംഭവത്തെ തുടര്‍ന്ന് ആശുപത്രി അധികൃതരെത്തുകയും ബ്രഹ്മപുരം പോലീസ് സ്റ്റേഷനില്‍ വിവരമറിയിക്കുകയും ചെയ്‌തു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ഇയാളെ അറസ്റ്റ് ചെയ്‌തു.

സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ഇയാള്‍ എന്തിനാണ് ആശുപത്രിയില്‍ എത്തിയതെന്ന് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പോലീസ് അന്വേഷിക്കും.

സംഭവത്തെ തുടര്‍ന്ന് കലബുറഗി സിറ്റി പോലീസ് കമ്മിഷണര്‍ സ്ഥലത്തെത്തി ആശുപത്രിയിലെ സുരക്ഷ സംബന്ധിച്ച അധികൃതരുമായി സംസാരിച്ചു. സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കുമെന്ന് കമ്മിഷണര്‍ അറിയിച്ചു. അറസ്റ്റിലായ മെഹബൂബ് പാഷ പീഡനമുള്‍പ്പെടുള്ള നിരവധി കേസില്‍ പ്രതിയാണെന്നും കമ്മിഷണര്‍ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ഭാര്യ ചെന്നമ്മ അന്തരിച്ചു; ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദിയും നിരവധി പ്രമുഖരും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബോബി ചെമ്മണ്ണൂറിനെതിരെ നടി ഹണി റോസ് നൽകിയ പരാതിയിൽ തീർപ്പ്; അറിയാൻ വായിക്കാം
[masterslider id="10"]

Related posts