തെരഞ്ഞെടുപ്പ് ചൂടിനിടക്ക് ശബരിമല ദർശനം നടത്തി ഉപമുഖ്യമന്ത്രി.

ബെംഗളൂരു : കേരളത്തിലെ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് ചുമതലയിൽ ഉള്ള രണ്ടു പേരും കർണാടകയിൽ നിന്നുള്ളവർ ആണ്, കേന്ദ്ര മന്ത്രി പ്രഹ്ലാദ് ജോഷിയും കർണാടക ഉപമുഖ്യമന്ത്രി അശ്വഥ് നാരായണയും.

തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കിടയിൽ ലഭ്യമായ സമയത്ത് ശബരിമല ദർശനം നടത്തിയിരിക്കുകയാണ് അശ്വഥ് നാരായണ.

കഴിഞ്ഞ ചൊവ്വാഴ്ച പന്തളം കൊട്ടാരം സന്ദർശിക്കുകയും രാജകുടുംബാംഗങ്ങളുമായി സൗഹൃദ സംഭാഷണം നടത്തുകയും തിരുവാഭരണ ദർശനം നടത്തുകയും ചെയ്തു.

  മുത്തശ്ശിയുടെ അന്ത്യകർമ്മങ്ങൾ നേരിൽ കാണാനായില്ല; പ്രജ്വൽ രേവണ്ണയ്ക്ക് ജയിലിൽ ലൈവ് സംപ്രേഷണം

തുടർന്ന് മാലയിട്ട് കറുപ്പുടുത്ത് ഇരുമുടി കെട്ടി നഗ്നപാദനായി മല കയറുകയായിരുന്നു.

അയ്യപ്പ ദർശനം നടത്തി പ്രത്യേക പടിപൂജ വഴിപാടായി കഴിച്ച് തന്ത്രി കണ്ഠര് രാജീവരുടേയും മേൽശാന്തി വി.കെ.ജയരാജ് പോറ്റിയുടേയും അനുഗ്രഹം വാങ്ങി തിരിച്ച് മലയിറങ്ങി.

മല്ലേശ്വരത്ത് നിന്നുള്ള എംഎൽഎ ആയ അശ്വഥ് നാരായണ ആണ് കുമാരസ്വാമിയുടെ നേതൃത്വത്തിൽ ഉണ്ടായിരുന്ന സർക്കാറിനെ മറിച്ചിട്ട് യെദിയൂരപ്പയെ ഭരണത്തിലേറ്റാൻ ചരടുവലിച്ച പ്രധാന ബുദ്ധി കേന്ദ്രം, പകരമായി കേന്ദ്ര നേതൃത്വം അശ്വഥ് നാരായണന് ഉപമുഖ്യമന്ത്രി സ്ഥാനം നൽകുകയായിരുന്നു.

  ബെംഗളൂരുവിൽ അപ്രതീക്ഷിത മഴ: കനത്ത ഗതാഗതക്കുരുക്ക്; സംസ്ഥാനത്ത് വിവിധ ജില്ലകളിൽ പരക്കെ മഴ മുന്നറിയിപ്പ്

നഗരത്തിലെ മലയാളികളുമായി നല്ല ബന്ധം സൂക്ഷിക്കുന്ന അശ്വഥ് നാരായണ തന്നെയാണ് നിരവധി ക്രിസ്ത്യൻ മത മേലധ്യക്ഷൻമാരുമായി തെരഞ്ഞെടുപ്പിന് മുമ്പ്ഉള്ള ചർച്ചകൾക്ക് മുൻകൈ എടുക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഖനന നിയന്ത്രണ നിയമ ഭേദഗതി: കേരളവും കർണാടകവും ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ സുപ്രീം കോടതിയിലേക്ക്
[masterslider id="10"]

Related posts