യു.എസിന് പിന്നാലെ ന്യൂസിലാന്‍ഡിലും ടിക്ക് ടോക്കിന് നിരോധനം

യു.എസിന് പിന്നാലെ ന്യൂസിലാന്‍ഡിലും ടിക്ക് ടോക്കിന് നിരോധനം ഏര്‍പ്പെടുത്തി.സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ന്യൂസിലാന്‍ഡ് പാര്‍ലമെന്റ് ടിക് ടോക്കിന് നിരോധനമേര്‍പ്പെടുത്തിയത്. ഇന്ത്യയടക്കം നിരവധി രാജ്യങ്ങള്‍ നേരത്തെതന്നെ ടിക്ക് ടോക്കിന് നിരോധനമേര്‍പ്പെടുത്തിയിരുന്നു. ഈ മാസം അവസാനത്തോടെ ടിക് ടോക്ക് നിരോധിക്കും എന്നാണ് പാര്‍ലമെന്ററി സര്‍വീസ് രാജ്യത്തെ എം.പിമാരെ അറിയിച്ചത്. ടിക് ടോക്ക് ഉപഭോക്ത്യ ഡാറ്റ ചൈനീസ് സര്‍ക്കാരിന്റെ കൈകളില്‍ എത്തുമെന്ന കാരണം പറഞ്ഞാണ് ആപ്പിന് നിരോധനം ഏര്‍പ്പെടുത്തിയത്. പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് അയച്ച ഇമെയിലില്‍, മാര്‍ച്ച് 31-ന് അവരുടെ കോര്‍പ്പറേറ്റ് ഉപകരണങ്ങളില്‍ നിന്ന് ആപ്പ് നീക്കം ചെയ്യുമെന്നും അതിനുശേഷം…

Read More

ആശുപത്രി വാർഡിൽ പീഡനം, പ്രതി അറസ്റ്റിൽ 

ബെംഗളൂരു: കലബുറഗിയില്‍ ജിംസ് ആശുപത്രിയിലെ വാര്‍ഡിയില്‍ കയറി യുവതിയെ പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍. കലബുറഗി സ്വദേശിയായ മെഹബൂബ് പാഷയാണ് അറസ്റ്റിലായത്. ഇന്നലെ രാത്രിയാണ് കേസിനാസ്‌പദമായ സംഭവം. രാത്രിയില്‍ ജിംസ് ആശുപത്രിയിലെത്തിയ ഇയാള്‍ ആശുപത്രിയ്‌ക്ക് അകത്ത് അലഞ്ഞ് തിരിഞ്ഞ് നടന്നതിന് ശേഷം സ്‌ത്രീകളുടെ വാര്‍ഡിലേക്ക് പ്രവേശിക്കുകയും ചികിത്സയിലിരുന്ന യുവതിയെ പീഡിപ്പിക്കുകയുമായിരുന്നു. യുവതിയുടെ കൂട്ടിരിപ്പുകാരനായ ഒരാള്‍ തൊട്ടടുത്തുള്ള പുരുഷന്മാരുടെ വാര്‍ഡിലുണ്ടായിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ ഇയാള്‍ പീഡന ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി പ്രതിയെ പിടികൂടുകയുമായിരുന്നു. ഇതിനിടെ പ്രതി ആശുപത്രിയിലെ ആളുകളുമായി തര്‍ക്കമുണ്ടാവുകയും രക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്‌തു. സംഭവത്തെ തുടര്‍ന്ന്…

Read More

എ.ടി.കെ.മോഹൻ ബഗാൻ ഐ.എസ്.എൽ ജേതാക്കൾ.

സാധാരണ സമയത്ത് 3 പെനാൾട്ടികൾ കണ്ട അപൂർവ്വ മൽസരത്തിൽ എ.ടി.കെ. മോഹൻ ബഗാൻ ജേതാക്കൾ. ഇന്ന് ഗോവയിലെ ഫറ്റോർഡ സ്റ്റേഡിയത്തിൽ വച്ച് നടന്ന ഐ.എസ്.ഫൈനലിൽ എ.ടി.കെ.മോഹൻ ബഗാൻ ബെംഗളൂരു എഫ് സിക്ക് എതിരെയാണ് ജയിച്ചത്. റഗുലർ സമയത്തും എക്സ്ട്രാസ്ട്രാ സമയത്തും മൽസരത്തിൽ 2-2 ഗോളുകൾക്ക് ടീമുകൾ സമനില പാലിക്കുകയായിരുന്നു. തുടർന്ന് നടന്ന പെനാൾട്ടി ഷൂട്ടൗട്ടിൽ ആണ് ബെംഗളൂരുന് എതിരെ എ.ടി.കെ മോഹൻബഗാൻ വിജയിക്കുകയായിരുന്നു.

Read More

ആരുമായും സഖ്യമില്ല, നിയമസഭ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് പോരാടും ; ഡികെ ശിവകുമാർ

ബെംഗളൂരു: നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡികെ ശിവകുമാര്‍. ആരുമായും സഖ്യമില്ല. ഞങ്ങള്‍ ഒറ്റയ്ക്കാണ് പോകുന്നത്. ഞങ്ങള്‍ ഒറ്റയ്ക്ക് പോരാടുകയാണ്. ഞങ്ങള്‍ ഒറ്റയ്ക്ക് അധികാരത്തിലെത്തും,ശിവകുമാര്‍ പറഞ്ഞു. തെരഞ്ഞെടുപ്പിനുള്ള ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക തീരുമാനിക്കാനുള്ള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി (സിഇസി) യോഗത്തില്‍ പങ്കെടുക്കാനാണ് ഡികെ ശിവകുമാര്‍ ഡല്‍ഹിയിലെത്തിയത്. പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ അധ്യക്ഷതയിലാണ് സിഇസി യോഗം ചേര്‍ന്നത്. പാര്‍ട്ടി നേതാക്കളായ രാഹുല്‍ ഗാന്ധി, കെസി വേണുഗോപാല്‍, സിദ്ധരാമയ്യ, മുകുള്‍ വാസ്‌നിക്, രണ്‍ദീപ് സിങ് സുര്‍ജേവാല എന്നിവരും പാനലിലെ…

Read More

മണ്ഡ്യയിൽ കുമാരസ്വാമിയും ദിവ്യയും സുമലതയും പോരിനിറങ്ങുന്നതായി റിപ്പോർട്ട്‌

ബെംഗളൂരു; നിയസഭ തിരഞ്ഞെടുപ്പില്‍ അതീവ നാടകീയ മുഹൂര്‍ത്തങ്ങള്‍ക്കാകും ഇത്തവണ മണ്ഡ്യ നിയമസഭ മണ്ഡലം വേദിയായേക്കുക. സാധാരണ നിലയില്‍ കോണ്‍ഗ്രസും ജെ ഡി എസും തമ്മിലാണ് മണ്ഡ്യയില്‍ പോരാട്ടം. എന്നാല്‍ പഴയ മൈസൂരു മേഖലയില്‍ കൂടുതല്‍ സീറ്റ് നേടുകയെന്ന ലക്ഷ്യത്തോടെ ബി ജെ പിയും ഇവിടെ കളം നിറഞ്ഞിരിക്കുകയാണ്. ശക്തരെ തന്നെ ഇറക്കി മണ്ഡ്യ പിടിക്കാനുള്ള തീവ്രശ്രമങ്ങള്‍ ബി ജെ പി നടത്തുന്നുണ്ട്. മണ്ഡ്യ ലോക്സഭ എംപിയായ നടി സുമലതയെ മണ്ഡലത്തില്‍ മത്സരിപ്പിക്കാനാണ് ബി ജെ പി നീക്കം. മണ്ഡ്യ നിയമസഭയില്‍ നിന്ന് അവര്‍ ബി…

Read More

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാദ്ധ്യത. അടുത്ത മൂന്ന് മണിക്കൂറില്‍ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നൽ ഉള്ളതിനാൽ ആളുകൾ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.

Read More

വനിതാ കൺവെൻഷനിൽ ബ്ലൗസ് തുണിയ്ക്കായി ഉന്തും തള്ളും 

ബെംഗളൂരു:നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപി വനിതാ കൺവൻഷനിൽ വിതരണം ചെയ്ത ബ്ലൗസ് തുണിക്കായി സ്ത്രീകളുടെ ഉന്തുംതള്ളും. വിജയപുരത്ത് ബിജെപി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയാണ് സ്ത്രീകളുടെ ഉന്തും തള്ളും കാരണം അലങ്കോലമായത്. ചടങ്ങിൽ കേന്ദ്ര ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി സധ്വി നിരഞ്ജനാണ് മുഖ്യാതിഥി ആയി എത്തിയിരുന്നത്. വോട്ടർമാരെ കൈയിലെടുക്കാനും പരിപാടിക്ക് ആളെ കൂട്ടാനുമാണ് ബിജെപി ബ്ലൗസ് തുണികൾ വിതരണം ചെയ്തതെന്ന് കോൺഗ്രസ്‌ ആരോപിച്ചു.

Read More

സിദ്ധരാമയ്യയുടെ സ്ഥാനാർഥിത്വത്തിൽ തീരുമാനമെടുക്കാതെ ഹൈക്കമാൻഡ് 

ബെംഗളൂരു:നിയമസഭാ തെരഞ്ഞെടുപ്പില്‍ കോലാറില്‍ സ്വയം സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചെങ്കിലും മുതിര്‍ന്ന നേതാവ് സിദ്ധരാമയ്യയുടെ മണ്ഡലം സംബന്ധിച്ച്‌ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഇനിയും തീരുമാനമെടുത്തിട്ടില്ല. കോലാറിലെ നിലവിലെ ജെഡിഎസ് എംഎല്‍എ ശ്രീനിവാസ ഗൗഡ കോണ്‍ഗ്രസ് അനുകൂല പ്രസ്താവനകളുമായി തന്റെ നിലപാട് ഇതിനോടകം വ്യക്തമാക്കിക്കഴിഞ്ഞു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ ഗൗഡ കോണ്‍ഗ്രസില്‍ ചേരുമെന്ന് ഉറപ്പാണ്. ഇതെല്ലാം മുന്‍കൂട്ടിക്കണ്ടാണ് സിദ്ധരാമയ്യ കോലാറില്‍ നിന്ന് സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചതെന്ന് വ്യക്തമാണ്. എന്നാല്‍ സിദ്ധരാമയ്യ കോലാറില്‍ നിന്ന് മത്സരിച്ചാല്‍ ജയിച്ചേക്കില്ലെന്നാണ് പാര്‍ട്ടി നടത്തിയ ആഭ്യന്തര സര്‍വേയില്‍ നിന്നും വ്യക്തമാകുന്നത്. ഇതോടെയാണ് തല്‍ക്കാലം കോലാറിലെ സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ ഹൈക്കമാന്‍ഡ്…

Read More

ലിംഗായത്തുകൾ കോൺഗ്രസിനൊപ്പം, ആവശ്യപ്പെട്ടത് 60 സീറ്റുകൾ 

ബെംഗളൂരു: സംസ്ഥാനത്ത് കോണ്‍ഗ്രസിന് അനുകൂലമായി തിരഞ്ഞെടുപ്പ് മാറുന്നുവെന്ന് സൂചന. നിരവധി സാമുദായിക നേതാക്കള്‍ കോണ്‍ഗ്രസിനൊപ്പം വന്നിരിക്കുകയാണ്. ഇവര്‍ കോണ്‍ഗ്രസ് നേതൃത്വത്തെ നേരിട്ട് സമീപിച്ചാണ് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാന നിയമസഭയില്‍ ഇവരെല്ലാം ഉയര്‍ന്ന പ്രാതിനിധ്യം ആവശ്യപ്പെട്ടിരിക്കുകയാണ്. ലിംഗായത്തുകളുടെ പിന്തുണയും ഇക്കൂട്ടത്തിലുണ്ട്. വീരശൈവ മഹാസഭ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ നേരിട്ട് കണ്ടിരിക്കുകയാണ്. സ്ഥാനാര്‍ഥി പട്ടിക ഇന്ന് തീരുമാനിക്കുമെന്നാണ് സൂചന. ഇന്നലെ വൈകീട്ട് വീരശൈവ വിഭാഗം കോണ്‍ഗ്രസ് അധ്യക്ഷനെ കണ്ടത്. അഖിലേന്ത്യാ വീരശൈവ മഹാസഭാ ചെയര്‍മാന്‍ ഷമാനൂര്‍ ശിവശങ്കരപ്പയാണ് ദില്ലിയിലെത്തി മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ കണ്ടത്. അദ്ദേഹത്തിനൊപ്പം…

Read More

നടൻ രാം ചരൺ ഹോളിവുഡിലേക്ക്

ഹോളിവുഡിലേക്കുള്ള തന്റെ അരങ്ങേറ്റത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ പങ്കുവെച്ച്‌ നടന്‍ രാം ചരണ്‍ തേജ. താനും ഭാഗമാകുന്ന ഒരു ഹോളിവുഡ് ചിത്രം ഉടന്‍ തന്നെ പ്രതീക്ഷിക്കാമെന്നാണ് നടന്‍ സൂചന നല്‍കിയത്. അതേസമയം കൂടുതല്‍ കാര്യങ്ങള്‍ പറയാനാകില്ല എന്നും താരം കൂട്ടിച്ചേര്‍ത്തു. കഴിവുള്ളവരെ അംഗീകരിക്കുന്ന ഹോളിവുഡ് സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ ആര്‍ക്കാണ് താത്പര്യമില്ലാത്തതെന്നും നടന്‍ ചോദിച്ചു.’ആര്‍ ആര്‍ ആര്‍ തങ്ങളുടെ കരിയറില്‍ ഏറ്റവും പ്രധാനപ്പെട്ട സിനിമയാണ്. ഇന്ത്യന്‍ സിനിമാ ചരിത്രത്തിലും ഈ ചിത്രം അടയാളപ്പെടുത്തപ്പെടുത്തും. ഓസ്കര്‍ ലഭിച്ചത് ഇപ്പോഴും ഒരു സ്വപ്നം പോലെയാണ് എനിക്ക് തോന്നുന്നത്. കൂടെ…

Read More
Click Here to Follow Us