ബെംഗളൂരു: നിയമസഭ തെരഞ്ഞെടുപ്പില്‍ വമ്പന്‍ കുതിപ്പ് ലക്ഷ്യമിട്ട് പുതിയ പ്രഖ്യാപനവുമായി കോണ്‍ഗ്രസ്. രാഹുല്‍ ഗാന്ധി പങ്കെടുത്ത ആദ്യ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ പാര്‍ട്ടിയുടെ നാലാമത്തെ തെരഞ്ഞെടുപ്പ് വാഗ്ദാനമായ ‘യുവ നിധി’ കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. അധികാരത്തില്‍ എത്തിയാല്‍ ഉടന്‍ തന്നെ യുവ നിധി പദ്ധതി നടപ്പാക്കുമെന്നാണ് കോണ്‍ഗ്രസിന്‍റെ പ്രഖ്യാപനം. യുവതീയുവാക്കള്‍ക്ക് തൊഴിലില്ലായ്മ വേതനമെന്ന വന്‍ വാഗ്‍ദാനമാണ് കോണ്‍ഗ്രസ് മുന്നോട്ട് വയ്ക്കുന്നത്. ഇതുപ്രകാരം തൊഴിലില്ലാത്ത ബിരുദധാരികളായ യുവതീയുവാക്കള്‍ക്ക് 3000 രൂപയും ഡിപ്ലോമ ബിരുദധാരികള്‍ക്ക് 1500 രൂപയും പ്രതിമാസം വേതനം നല്‍കും. അധികാരത്തിലെത്തിയാല്‍ രണ്ട് വര്‍ഷത്തേക്ക് വേതനമുണ്ടാകും. നേരത്തേ…
Read MoreTag: Latestnews
സംസ്ഥാനത്തെ ആദ്യ ട്രാൻസ്ജെൻഡർ അഭിഭാഷികയായി പത്മ ലക്ഷ്മി
കൊച്ചി: നീതി നിഷേധിക്കപ്പെട്ടവരുടെ ശബ്ദമായി സംസ്ഥാനത്തെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ അഭിഭാഷകയായി പത്മലക്ഷ്മി. ഞായറാഴ്ച അഭിഭാഷകരായി സനദ് എടുത്ത 1529 പേരില്‍ ഒന്നാമതായാണ് പത്മയുടെ പേര് വിളിച്ചത്. അഭിഭാഷകയാകണമെന്നായിരുന്നു പത്മലക്ഷ്മിയുടെ ആഗ്രഹം. ഭൗതികശാസ്ത്രത്തില്‍ ബിരുദമെടുത്ത ശേഷമാണ് എല്‍എല്‍ബിയ്ക്ക് ചേര്‍ന്നത്. എന്നാല്‍ പത്മലക്ഷ്മി അതുവരെ തന്റെ സത്വത്തെ സംബന്ധിച്ച് ആരോടും വെളിപ്പെടുത്തിയില്ല. എല്‍എല്‍ബി അവസാന വര്‍ഷമാണ് അച്ഛനോടും അമ്മയോടും പോലും സ്വന്തം സ്വത്വത്തെക്കുറിച്ച് സംസാരിയ്ക്കുന്നത്. കുടുംബത്തോട് സ്വത്വത്തെ കുറിച്ച് പറയുന്നതിനു മുമ്പ് തന്നെ ഹോര്‍മോണ്‍ ചികിത്സ തുടങ്ങിയിരുന്നു. ട്യൂഷനെടുത്തും, ഇന്‍ഷുറന്‍സ് ഏജന്റായി ജോലി ചെയ്തും, പിഎസ് സി…
Read Moreനടൻ സൽമാൻ ഖാന് വീണ്ടും ഭീഷണി, വസതിക്ക് പുറത്ത് വൻ സുരക്ഷ
മുംബൈ : ബോളിവുഡ് താരം സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി. ജയിലിലായ ഗുണ്ടാ സംഘത്തലവന്‍ ലോറന്‍സ് ബിഷ്‌ണോയിയുടെ സമീപകാല അഭിമുഖത്തെക്കുറിച്ച് പരാമര്‍ശിക്കുന്ന ഒരു ഇ-മെയിലാണ് നടന്റെ അസിസ്റ്റന്റിനെ മെയിലില്‍ ലഭിച്ചത്. സന്ദേശത്തില്‍ നടനെ കൊല്ലുക എന്നതാണ് തന്റെ ജീവിതലക്ഷ്യമെന്ന് ബിഷ്‌ണോയി അവകാശപ്പെടുന്നുണ്ട്. ഭീഷണി സന്ദേശത്തെക്കുറിച്ച് പോലീസില്‍ പരാതിപ്പെട്ടത് നടന്റെ സുഹൃത്തും സംവിധായകനുമായ പ്രശാന്ത് ഗുഞ്ജാല്‍ക്കറാണ്. പരാതി ലഭിച്ചയുടന്‍ ഗുണ്ടാസംഘത്തലവന്‍ ലോറന്‍സ് ബിഷ്‌ണോയി, സഹായി ബ്രാര്‍, മെയില്‍ അയച്ച രോഹിത് ഗാര്‍ഗ് എന്നിവര്‍ക്കെതിരെ ബാന്ദ്ര പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ഒരു വാര്‍ത്താ ചാനലിന് നല്‍കിയ…
Read Moreഐ.എ.എസ് ഉദ്യോഗസ്ഥക്കെതിരായ മാനനഷ്ടക്കേസ് എം. എൽഎ പിൻവലിച്ചു
ബെംഗളൂരു: ഐ.എ.എസ് ഉദ്യോഗസ്ഥ രോഹിണി സിന്ദൂരിക്കെതിരെ മുന്‍മന്ത്രിയും മൈസൂരു കെ.ആര്‍. നഗറിലെ ജെ.ഡി.എസ് എം.എല്‍.എയുമായ മഹേഷ് നല്‍കിയ മാനനഷ്ടക്കേസ് പിന്‍വലിച്ചു. മൈസൂരു ഡെപ്യൂട്ടി കമീഷണറായ കാലത്ത് രോഹിണി മഹേഷിനെതിരെ വിവിധ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഭൂമി കൈയേറ്റമടക്കമുള്ള വിവിധ ആരോപണങ്ങള്‍ ഉന്നയിച്ചതിനാണ് മഹേഷ് 2022 സെപ്റ്റംബറില്‍ മാനനഷ്ടക്കേസ് നല്‍കിയത്. സിന്ദൂരി തന്നോട് ക്ഷമ ചോദിച്ചതോടെയാണ് ശനിയാഴ്ച കേസ് പിന്‍വലിച്ചതെന്ന് മഹേഷ് പറഞ്ഞു. ഇരുവരും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ മൂലം മഹേഷ് സിന്ദൂരിക്കെതിരെയും അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. ഐ.പി.എസ് ഉദ്യോഗസ്ഥയായ ഡി. രൂപയും രോഹിണി സിന്ദൂരിയും തമ്മിലുള്ള രൂക്ഷമായ…
Read Moreപ്രധാന മന്ത്രിയ്ക്ക് കത്തയച്ച വിദ്യാർത്ഥി സി.ബി.ഐ കസ്റ്റഡിയിൽ
ചെന്നൈ: തഞ്ചാവൂരില്‍ പ്രധാനമന്ത്രിക്ക് ഇ- മെയില്‍ അയച്ച ഗവേഷക വിദ്യാര്‍ഥിയെ ദുരൂഹ സാഹചര്യത്തില്‍ സി.ബി.ഐ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നു. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നിന്നെത്തിയ 11 അംഗ സി.ബി.ഐ സംഘം തഞ്ചാവൂരിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്നോളജിയില്‍ ജൈവകൃഷിയില്‍ ഗവേഷണ വിദ്യാര്‍ഥിയായ വിക്ടര്‍ ജെയിംസ് രാജയെയാണ് കസ്റ്റഡിയിലെടുത്തതെന്ന് കുടുംബാംഗങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞു. പ്രധാനമന്ത്രിക്കയച്ച കത്തിലെ ഉള്ളടക്കം സി.ബി.ഐ കേന്ദ്രങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
Read More‘ജനം വൈബ്സ് ബെംഗളൂരു 2023’ അടുത്ത മാസം
ബെംഗളൂരു: മലയാളം ചാനല്‍ ചരിത്രത്തില്‍ ആദ്യമായി നഗരത്തില്‍ കലാമേള സംഘടിപ്പിക്കാനൊരുങ്ങി ജനം ടിവി. ‘ജനം വൈബ്സ് ബെംഗളൂരു 2023’ എന്ന പേരിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഏപ്രില്‍ 23ന് മല്ലേശ്വരം ചൗദയ്യ ആഡിറ്റോറിയത്തില്‍ നടക്കുന്ന ചാനല്‍ ഷോയുടെ ടീസര്‍ പ്രശസ്ത സിനിമ താരം ഭരത് സുരേഷ് ഗോപിയും സിനിമാ താരവും നിര്‍മ്മാതാവുമായ സുരേഷ് കുമാര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിച്ചു. ജനം ടിവി സിഇഒ ഗിരീഷ് കുമാര്‍, പ്രോഗ്രാം ഹെഡ് തിരൂര്‍ രവീന്ദ്രന്‍ എന്നിവരും പങ്കെടുത്തു.
Read Moreഇന്ന് നിരത്തിൽ ഇറങ്ങാതിരുന്നത് 2 ലക്ഷത്തിലധികം ഓട്ടോകൾ
ബെംഗളൂരു: നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന ബൈക്ക് ടാക്‌സി സര്‍വീസുകള്‍ക്കെതിരെ ഓട്ടോ ഡ്രൈവര്‍മാര്‍ ഏകദിന പണിമുടക്ക് നടത്തുന്നതിനാല്‍ ഇന്ന് നിരത്തിൽ ഇറങ്ങാതിരുന്നത് രണ്ട് ലക്ഷത്തിലധികം ഓട്ടോറിക്ഷകള്‍. ബെംഗളൂരു സിറ്റി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ വസതിയിലേക്ക് ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ മാര്‍ച്ച് നടത്തി. ഇരുപതോളം ഓട്ടോ യൂണിയനുകളാണ് പണിമുടക്കില്‍ പങ്കെടുക്കുന്നത്.
Read Moreബെംഗളൂരു-മൈസൂരു എക്സ്പ്രസ്സ് വേയിലെ വെള്ളക്കെട്ട്, വിശദീകരണവുമായി അധികൃതർ
ബെംഗളൂരു: ബെംഗളൂരു-മൈസൂരു അതിവേഗപാതയിലെ വെള്ളക്കെട്ടിന് കാരണമായത് ഓവുചാല്‍ ഗ്രാമീണര്‍ അടച്ചതാണെന്ന് കര്‍ണാടക റോഡ് ഗതാഗത വകുപ്പ്. മാര്‍ച്ച് 12ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് 118 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള അതിവേഗപാത ഉദ്ഘാടനം ചെയ്തത്. എന്നാല്‍ മാര്‍ച്ച് 18ന് കനത്തമഴയില്‍ പാതയില്‍ വെള്ളം കയറുകയും ഗതാഗതം തടസ്സപ്പെടുകയും വാഹനാപകടത്തിന് ഇടയാക്കുകയും ചെയ്തു. പ്രധാനപാത ഭൂനിരപ്പില്‍ നിന്ന് താണ് കടന്നുപോകുന്ന ഭാഗത്തെ വെള്ളക്കെട്ടില്‍ കാര്‍ കുടുങ്ങുകയും കാറിനുപിന്നില്‍ വന്ന വാഹനങ്ങള്‍ ഒന്നിനുപിന്നാലെ ഒന്നായി ഇടിക്കുകയും ചെയ്തു. തങ്ങളുടെ കൃഷിയിടങ്ങളിലേക്കും ഗ്രാമങ്ങളിലേക്കും പ്രവേശിക്കുന്നതിനായി മദപുരത്തേയും സമീപഗ്രാമങ്ങളിലേയും ഗ്രാമീണര്‍ അതിവേഗപാതയുടെ ഭാഗത്തുള്ള…
Read Moreവിമാനത്തിൽ പുകവലി യുവതിയ്ക്ക് പിന്നാലെ യുവാവും കുടുങ്ങി
ബെംഗളൂരു:വിമാനത്തിനുള്ളില്‍ പുക വലിച്ച യുവാവ് അറസ്റ്റില്‍. ബംഗളൂരു കെംപഗൗഡ വിമാത്താവളത്തിലാണ് യുവാവ് അറസ്റ്റിലായത്. ഇന്‍ഡിഗോ വിമാനത്തിലെ ടോയിലറ്റില്‍ കയറി പുകവലിച്ച സംഭവത്തിലാണ് യുവാവ് പിടിയിലായത്. അസമില്‍ നിന്ന് ബംഗളൂരുവിലേക്കുള്ള യാത്രയ്ക്കിടെ 6ഇ 716 ഇന്‍ഡിഗോ വിമാനത്തില്‍ വച്ച് പുകവലിച്ചതിന് ഷെഹാരി ചൗധരി എന്നയാളാണ് പിടിയിലായതെന്ന് എയര്‍പോര്‍ട്ട് പോലീസ് അറിയിച്ചു. വിമാനം പറക്കുന്നതിനിടെയായിരുന്നു ഇയാള്‍ പുകവലിച്ചത്. ടോയിലറ്റില്‍ നിന്നും ദുര്‍ഗന്ധം വമിച്ചതോടെ വിമാന ജീവനക്കാര്‍ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. വിമാനം ഇറങ്ങിയ ഉടനെ ഇയാളെ കസ്റ്റഡിയില്‍ എടുത്തു. സംഭവത്തില്‍ അന്വേഷണം അരംഭിച്ചതായി എയര്‍പോര്‍ട്ട് പോലീസ് പറഞ്ഞു.…
Read Moreലേഡീസ് ഡിജെ പാർട്ടിയിലേക്ക് ബജ്റംഗദൾ പ്രവർത്തകർ അതിക്രമിച്ച് കയറി
ബെംഗളൂരു:ശിവമൊഗ്ഗയിലെ കുവേമ്പു റോഡിലുള്ള ക്ലബിൽ കയറി ലേഡീസ് ഡിജെ പാർട്ടി ബജ്റംഗദൾ പ്രവർത്തകർ തടസ്സപ്പെടുത്തി. ക്ലിഫ് എംബസി എന്ന ഹോട്ടലിൽ നടന്ന ലേഡീസ് ഡിജെ നൈറ്റ് പാർട്ടിയിലാണ് അതിക്രമം. സ്ത്രീകളോട് ഉടൻ ഹോട്ടൽ വിട്ട് പോകാൻ ആക്രോശിച്ചുകൊണ്ടാണ് ബജ്‌റംഗദൾ പ്രവർത്തകർ പാർട്ടിയിൽ അതിക്രമിച്ച് കയറിയത്. എഴുപതോളം സ്ത്രീകൾ പാർട്ടിയിൽ പങ്കെടുക്കാൻ എത്തിയിരുന്നു. സ്ത്രീകൾ ഇവിടം വിട്ടുപോകണം എന്ന് ആക്രോശിച്ചുകൊണ്ടാണ് ഇവർ എത്തിയത്. പാർട്ടി ഇന്ത്യൻ സംസ്കാരത്തിന് നിരക്കുന്നതല്ലെന്ന് ബജ്‌റംഗദൾ കൺവീനർ രാജേഷ് ഗൗഡ മാധ്യമങ്ങളോട് പറഞ്ഞു. വനിതാദിനത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച പാർട്ടിയാണ് ഇവർ തടസ്സപ്പെടുത്തിയത്.…
Read More