ബെംഗളൂരു: 2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയെ കലബുറഗി മണ്ഡലത്തില്‍ തോല്‍പിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച ബിജെപി നേതാവ് കോണ്‍ഗ്രസില്‍ ചേര്‍ന്നു. ബിജെപി എംഎല്‍സിയായ ബാബുറാവു ചിന്‍ചന്‍സുര്‍ ആണ് ഇന്നലെ രാത്രി പിസിസി അധ്യക്ഷന്‍ ഡി കെ ശിവകുമാറിന്‍റെ വസതിയില്‍ വച്ച് കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്. 2018 വരെ കോണ്‍ഗ്രസിലായിരുന്നു കോലി-കബ്ബലിഗ സമുദായനേതാവും ബിജെപി എംഎല്‍സിയുമായ ബാബുറാവു ചിന്‍ചന്‍സുർ 2008മുതല്‍ 2018 വരെ ഗുര്‍മിത് കല്‍ മണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച് ജയിച്ചു. ഇടക്കാലത്ത് സിദ്ധരാമയ്യ സര്‍ക്കാരില്‍ മന്ത്രിയുമായി. 2018-ല്‍…
Read MoreTag: Latestnews
161 കോടി തട്ടിയെടുത്തു, ദമ്പതിമാരടക്കം 3 പേർ പിടിയിൽ
ചെന്നൈ: ധനകാര്യസ്ഥാപനം നടത്തി 161 കോടി രൂപ തട്ടിയെടുത്ത ദമ്പതിമാര്‍ ഉള്‍പ്പെടെ മൂന്നു പേര്‍ അറസ്റ്റില്‍. കോടമ്പാക്കം ആസ്ഥാനമായുള്ള ആംറോ കിങ്‌സ് എന്ന സ്ഥാപനമാണ് 3000-ത്തോളംപേരെ കബളിപ്പിച്ചത്. സ്ഥാപനത്തിന്റെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ രാജരാജന്‍, ഇയാളുടെ ഭാര്യയും കമ്പനി ഡയറക്ടറുമായ മുത്തുലക്ഷ്മി, ബന്ധു രഞ്ജിത്ത് കുമാര്‍ എന്നിവരാണ് പോലീസിന്റെ പിടിയിലായത്. ഇവരുടെ വീടുകളിലും ഓഫീസുകളിലും നടത്തിയ പരിശോധനയില്‍ പണവും സ്വര്‍ണവും വെള്ളിയും പോലീസ് പിടിച്ചെടുത്തു. ഒരു ലക്ഷം രൂപ നിക്ഷേപിച്ചാല്‍ മാസം 10 ശതമാനം ലാഭവിഹിതം നല്‍കുമെന്നും 22 മാസത്തിനുള്ളില്‍ നിക്ഷേപത്തുക തിരികെ നല്‍കുമെന്നുമായിരുന്നു…
Read Moreറാഗിങ്ങിനിരയായ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത നിലയിൽ
ബെംഗളൂരു: കുടകിലെ സ്വകാര്യ സ്‌കൂളിൽ ഏഴാം ക്ലാസ് വിദ്യാർഥിനി ആത്മഹത്യ ചെയ്ത നിലയിൽ.കുടക് സോമവാർപേട്ട് താലൂക്കിലെ ശിവരള്ളി ഗ്രാമത്തിലാണ് സംഭവം. ജിതേന്ദ്ര- അക്ഷത ദമ്പതികളുടെ മകൾ വൈഷ്ണവിയാണ് (13) മരിച്ചത്. സ്കൂളിൽ റാഗിങ്ങിന് ഇരയായതിനാൽ മാനസികപ്രയാസത്തിലായിരുന്നു കുട്ടിയെന്ന് രക്ഷിതാക്കൾ പറഞ്ഞു. സ്കൂളിൽ നടന്ന സംഭവത്തെപ്പറ്റി കുട്ടി രക്ഷിതാക്കളോട് പറഞ്ഞിരുന്നു. എന്നാൽ, സ്കൂളിൽ ഇക്കാര്യം അറിയിച്ചിരുന്നില്ല. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read Moreഉത്തരേന്ത്യയിൽ വൻ ഭൂചലനം
ദില്ലി: ഉത്തരേന്ത്യയിൽ വന്‍ ഭൂചലനം അനുഭവപ്പെട്ടു. ജമ്മു കശ്മീര്‍, ദില്ലി, ഉത്തര്‍പ്രദേശ്, പഞ്ചാബ് ഹരിയാന എന്നിവിടങ്ങളിലെല്ലാം ഭൂചലനം അനുഭവപ്പെട്ടതയാണ് അറിയാൻ കഴിയുന്നത്. ഇന്ത്യയടക്കം മറ്റ് പല രാജ്യങ്ങളിലും ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. റിക്ടര്‍ സ്കെയിലില്‍ 6.6 തീവ്രത രേഖപ്പെടുത്തിയതായി ഔദ്യോഗിക വിവരമുണ്ട്. ഇന്ന് രാത്രി 10.17 നാണ് ഭൂചലനമുണ്ടായത്. അഫ്ഗാനിസ്ഥാന്റെയും താജിക്കിസ്ഥാന്റെയും അതിര്‍ത്തിയിലെ ഹിന്ദു കുഷ് ഏരിയയിലാണ് ഭൂചലനം ഉണ്ടായത്. എന്നാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ഔദ്യോഗിക അറിയിപ്പ്. നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായതായി ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.
Read Moreപ്രധാന മന്ത്രി മാർച്ച് 25 ന് സംസ്ഥാനത്ത് എത്തും
ബെംഗളൂരു : പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം 25-ന് സംസ്ഥാന സന്ദര്‍ശനം നടത്തും. ബിജെപിയുടെ വിജയ് സങ്കല്പ് യാത്രയുടെ ദാവഗേരില്‍ നടക്കുന്ന സമാപന ചടങ്ങിലും അദ്ദേഹം പങ്കെടുക്കും. ബെംഗളൂരുവിലും ചിക്കബല്ലാപൂരിലും നടക്കുന്ന പൊതുപരിപാടികളിലും അദ്ദേഹം പങ്കുചേരും. മാര്‍ച്ച് 25-ന് ബെംഗളൂരുവിലെ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക് വിമാനത്താവളത്തിലാണ് പ്രധാനമന്ത്രി എത്തുക. തുടര്‍ന്ന് ചിക്കബല്ലുരിലെ ശ്രീ മധുസൂദന്‍ സായി ഇന്‍സ്റ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്‍ഡ് റിസര്‍ച്ചിന്റെയും വൈറ്റ് ഫീല്‍ഡ് മെട്രോ ലൈന്റെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിക്കും.
Read Moreവിനോദയാത്രയ്ക്കായി പുറപ്പെട്ട കൊമ്പൻ ട്രാവൽസിന്റെ ബസുകൾ മടിവാളയിൽ തടഞ്ഞു
ബെംഗളൂരു: സ്വകാര്യ കോളേജിലെ വിദ്യാർത്ഥികളുമായി വിനോദയാത്രയ്ക്ക് പോയ കൊമ്പൻ ട്രാവൽസിന്റെ ടൂറിസ്റ്റ് ബസുകൾ മടിവാളയിൽ നാട്ടുകാർ തടഞ്ഞു. എൽഇഡി ലൈറ്റുകളും ഗ്രാഫിക്സുകളുമുള്ള ബസ് മറ്റു വാഹനങ്ങൾക്ക് അപകടത്തിന് കാരണമാകുമെന്ന് ചൂണ്ടികാണിച്ചാണ് നാട്ടുകാർ ബസ് തടഞ്ഞത്. നാട്ടുകാരും ബസ് ജീവനക്കാരുമുള്ള തർക്കത്തിനൊടുവിൽ ഫ്ലൂറസൻസ് ഗ്രാഫിക്സും മറ്റും മറച്ചു വച്ച ശേഷമാണ് യാത്ര തുടരാൻ നാട്ടുകാർ സമ്മതിച്ചത്.
Read Moreക്രിപ്റ്റോ കറൻസി തട്ടിപ്പ് മലയാളി അറസ്റ്റിൽ
ബെംഗളൂരു: ക്രിപ്‌റ്റോ കറന്‍സിയായ മോറിസ് കോയിന്റെ പേരില്‍ മംഗളൂരുവിലെ ഒട്ടേറെപ്പേരെ കബളിപ്പിച്ച് ലക്ഷങ്ങള്‍ കവര്‍ന്ന കേസില്‍ മലയാളി അറസ്റ്റില്‍. മലപ്പുറം കുഴിപ്പുറം ഒതുക്കുങ്ങല്‍ വായനശാലയ്ക്കരികിലെ ഹംസ(44)യെയാണ് മംഗളൂരു സിറ്റി ക്രൈംബ്രാഞ്ച് പോലീസ് എസ്.പി. പി.പി.ഹെഗ്ഡെ പിടികൂടിയത്. മംഗളൂരു സ്വദേശി റഷാദിന്റെ പരാതിയിലായിരുന്നു അറസ്റ്റ്. റഷാദില്‍ നിന്ന് 25 ലക്ഷത്തിലധികം രൂപയാണ് തട്ടിയെടുത്തത്. പലരില്‍നിന്ന് കൈക്കലാക്കിയ പണം മുഖ്യപ്രതിയായ കളിയടുക്കല്‍ നിഷാദിന് ഹംസ അയച്ചുകൊടുക്കുകയും അതില്‍ തന്റെ വിഹിതം ഹംസ കൈപ്പറ്റിയതായും പോലീസ് കണ്ടെത്തി.
Read Moreവിവാദ ട്വീറ്റ്, നടൻ ചേതൻ അറസ്റ്റിൽ
ബെംഗളുരു: ഹിന്ദുത്വക്കെതിരെ ട്വീറ്റ് ചെയ്തതിന്റെ പേരിൽ കന്നഡ നടൻ ചേതൻ കുമാർ അഹിംസയെ പോലീസ് അറസ്റ്റ് ചെയ്തു. നുണകൾക്ക് മേൽ കെട്ടിപ്പടുത്ത പ്രത്യയശാസ്ത്രമാണ് ഹിന്ദുത്വ എന്ന് ട്വീറ്റ് ചെയ്തതിന് ആണ് ചേതൻ കുമാർ അഹിംസയെ ബംഗളൂരു പോലീസ് അറസ്റ്റ് ചെയ്തത്. ബെംഗളുരു ശേഷാദ്രിപുരം പോലീസാണ് നടനെ അറസ്റ്റ് ചെയ്തത്. ബജ്റംഗദൾ പ്രവർത്തകൻ നൽകിയ പരാതിയിലാണ് നടനെ അറസ്റ്റ് ചെയ്തത്. ഹിന്ദുത്വ വികാരത്തെ വ്രണപ്പെടുത്തുന്നതാണ് ട്വിറ്ററിലൂടെയുള്ള നടന്റെ പ്രതികരണമെന്ന് പരാതി. ഇന്നലെയാണ് നടൻ നുണകൾക്ക് മേൽ കെട്ടിപ്പടുത്തതാണ് ഹിന്ദുത്വയെന്ന് ട്വീറ്റ് ചെയ്തത്.
Read Moreപാതി വെന്ത നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി
ബെംഗളുരു:പകുതിവെന്ത നിലയില്‍ യുവതിയുടെ മൃതദേഹം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. യുവതിയെ ബലി നല്‍കിയാതാകാം എന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. കൊപ്പല്‍ ജില്ലയില്‍ ഗബ്ബൂര്‍ ഗ്രാമത്തില്‍ ചൊവ്വാഴ്ചയാണ് സംഭവം. 26 കാരിയും ഒന്നര വയസുള്ള കുട്ടിയുടെ അമ്മയുമായ നേത്രാവതിയെയാണ് വീടിന് സമീപത്തായി പകുതിവെന്ത നിലയില്‍ കണ്ടെത്തുന്നത്. ആത്മഹത്യയ്ക്കുള്ള സാധ്യതകള്‍ തള്ളിക്കളഞ്ഞ പോലീസ് കൊലപാതകമാണെന്ന നിഗമനത്തിലാണ് അന്വേഷണം നടത്തുന്നത്. കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്ന് മന്ത്രവാദത്തിനായി ഉപയോഗിച്ച് സാധനങ്ങള്‍ പോലീസ് കണ്ടെടുത്തു. തിങ്കളാഴ്ച രാത്രി പൗര്‍ണമി നാളില്‍ യുവതിയെ നിധി ലഭിക്കുന്നതിനായി ബലി നല്‍കിയതാകാം എന്നാണ് പോലീസിന്‍റെ…
Read Moreവിജയ് സങ്കൽപ് യാത്ര വീണ്ടും റദ്ദാക്കി
ബെംഗളൂരു: പ്രവര്‍ത്തകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് വീണ്ടും വിജയ് സങ്കല്‍പ്പ് യാത്ര റദ്ദാക്കി ബിജെപി നേതൃത്വം. ദേവനഗരെ മണ്ഡലത്തിലാണ് യാത്രയ്ക്കിടെ പ്രവര്‍ത്തകര്‍ പ്രതിഷേധം തീര്‍ത്തത്. മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉടനെ നടത്തണമെന്നതായിരുന്നു പ്രവര്‍ത്തകരുടെ ആവശ്യം. പ്രതിഷേധം കനത്തതോടെ യാത്ര റദ്ദാക്കാന്‍ നേതൃത്വം നിര്‍ബന്ധിതരാകുകയായിരുന്നു. ദേവനഗരെ മണ്ഡലത്തില്‍ എംഎല്‍എ രേണുകാചാര്യയും എംപി ജിഎം സിദ്ധേശ്വരയുമായിരുന്നു വിജയ് സങ്കല്‍പ് യാത്ര നയിച്ചിരുന്നത്. യാത്രയ്ക്കിടയില്‍ സ്ഥാനാര്‍ത്ഥിത്വം ആവശ്യപ്പെട്ട് ബിജെപി നേതാവായ മല്ലികാര്‍ജ്ജുന്‍ മദലിന്റെ അനുയായികള്‍ പ്രതിഷേധിക്കുകയും യാത്ര തടയുകയുമായിരുന്നു. ഉടന്‍ തന്നെ മല്ലികാര്‍ജ്ജുന്‍ മദലിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കണമെന്നതായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം.…
Read More