വിനോദയാത്രയ്ക്കായി പുറപ്പെട്ട കൊമ്പൻ ട്രാവൽസിന്റെ ബസുകൾ മടിവാളയിൽ തടഞ്ഞു

ബെംഗളൂരു: സ്വകാര്യ കോളേജിലെ വിദ്യാർത്ഥികളുമായി വിനോദയാത്രയ്ക്ക് പോയ കൊമ്പൻ ട്രാവൽസിന്റെ ടൂറിസ്റ്റ് ബസുകൾ മടിവാളയിൽ നാട്ടുകാർ തടഞ്ഞു. എൽഇഡി ലൈറ്റുകളും ഗ്രാഫിക്സുകളുമുള്ള ബസ് മറ്റു വാഹനങ്ങൾക്ക് അപകടത്തിന് കാരണമാകുമെന്ന് ചൂണ്ടികാണിച്ചാണ് നാട്ടുകാർ ബസ് തടഞ്ഞത്. നാട്ടുകാരും ബസ് ജീവനക്കാരുമുള്ള തർക്കത്തിനൊടുവിൽ ഫ്ലൂറസൻസ് ഗ്രാഫിക്സും മറ്റും മറച്ചു വച്ച ശേഷമാണ് യാത്ര തുടരാൻ നാട്ടുകാർ സമ്മതിച്ചത്.

Read More

മടിവാള തടാകത്തിന് മുന്നിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി

ബെംഗളൂരു: മടിവാളയിലെ തടാകത്തിന്റെ പ്രവേശന കവാടത്തിനു മുന്നിൽ നിന്നും  സ്ത്രീയുടെ മൃതദേഹം കണ്ടെടുത്തു. 50 വയസ് പ്രായം തോന്നിക്കുന്ന സ്ത്രീയുടെ ശരീരത്തിൽ കല്ല് കൊണ്ട് മർദ്ദിച്ചതിന്റെ പാടുകൾ കണ്ടെത്തിയിട്ടുണ്ട്. യുവതിയെ കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചിട്ടില്ലെന്ന് പോലീസ് അറിയിച്ചു. ബൊമ്മനഹള്ളി പോലീസ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Read More

മലയാളി യുവാവിനെ മഡിവാളയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

ബെംഗളൂരു: മലയാളി യുവാവിനെ ബെംഗളൂരുവില്‍ താമസസ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം തേവലക്കര അരുനെല്ലൂര്‍ ശശിധരന്റെ മകന്‍ എസ് സജിത്തിനെ (32) ആണ് ബെംഗളൂരു മടിവാള മാരുതി നഗര്‍ വെങ്കിടേശ്വര കോളേജിനടുത്തുള്ള താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. ബെംഗളൂരുവിലെ സ്വകാര്യ കമ്പനിയില്‍ സോഫ്റ്റ് വെയര്‍ എഞ്ചിനിയറായി ജോലി ചെയ്തുവരികയായിരുന്നു.  മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. മാതാവ്: രാധാമണി. ഭാര്യ: വിനു പ്രിയ. മക്കള്‍: അരുണ്‍, ശ്രേയ. സഹോദരങ്ങള്‍: രഞ്ജിത്ത്, സരിത.

Read More

മടിവാളയിൽ പുതിയ ട്രാഫിക് ബോർഡുകൾ സ്ഥാപിച്ചു; ബെംഗളൂരു വാർത്ത ന്യൂസ്‌ ഇമ്പാക്ട്

Bengaluru Vartha News Impact

ബെംഗളൂരു: മടിവാള മാരുതി നഗർ ഭാഗത്തുനിന്നും കഴിഞ്ഞ ബുധനാഴ്ച വ്യക്തമായ ട്രാഫിക് ബോർഡുകളോ , പാർക്കിംഗ് ഏരിയകളോ ഇല്ലാത്തതിനാൽ വഴിയോരത്ത് പാർക്ക് ചെയ്തിരുന്ന കേരള രജിസ്റ്റർഡ് കാറുകൾ യാതൊരുവിധ സുരക്ഷിതത്വവും ഇല്ലാതെ ബെംഗളൂരു പോലീസ് പിടിച്ചെടുത്തു കൊണ്ടുപോകുന്നത് ബെംഗളൂരു വാർത്ത വഴി പൊതുജനങ്ങൾ കണ്ടിരുന്നു. മലയാളികൾ ഏറ്റവും കൂടുതൽ വന്നുപോകുന്ന ഈ ഭാഗത്തു വ്യക്തമായ പാർക്കിംഗ് ബോർഡുകളോ പാർക്കിംഗ് സൗകര്യങ്ങളോ ഇല്ലാത്തതിനാൽ ജനങ്ങളുടെ ആവശ്യം കണക്കിലെടുത്ത് ബെംഗളൂരു വാർത്തയിലൂടെ കൊടുത്ത വാർത്ത ജനങ്ങൾ ഏറ്റെടുക്കുകയും അതിനെ തുടർന്ന് അധികാരികളുടെ കണ്ണു തുറക്കാൻ വഴി ഒരുങ്ങുകയും…

Read More

മടിവാളയിൽ കേരള രജിസ്റ്റർ ചെയ്ത വാഹനങ്ങൾ പിടിച്ചെടുത്ത് ബെംഗളൂരു പോലീസ് – വീഡിയോ

cars seized

ബെംഗളൂരു: മടിവാള മരുതി നഗറിൽ നിന്നും കേരളം രജിസ്‌ട്രേഷൻ ഉള്ള വാഹനങ്ങൾ ഇന്ന് ബംഗളൂരു പോലീസ് പിടിച്ചെടുത്തു. വാഹനങ്ങൾ നോ പാർക്കിംഗ് പ്രദേശത്തായിരുന്നു പാർക്ക് ചെയ്തിരുന്നത് എന്നാണ് പോലീസ് വാദം. ഇങ്ങനെ പിടിച്ചെടുക്കുന്ന വാഹനങ്ങൾക്ക് യാതൊരുവിധ സുരക്ഷിതത്വവുമില്ലാതെ കേടുപാടുകൾ സംഭവിക്കുന്ന രീതിയിലാണ് കൊണ്ടുപോകുന്നത്‌. അവിടെ സ്ഥാപിച്ചിരുന്ന ട്രാഫിക് ബോർഡുകൾ കാലപ്പഴക്കംമൂലം ദ്രവിച്ച സ്ഥിതിയിലായിരുന്നു. പുതിയതായി ഈ ഭാഗങ്ങളിലേയ്ക് വരുന്നവർക്ക്‌ കൃത്യമായ ട്രാഫിക് ബോർഡുകൾ ഇല്ലാത്തത് മൂലം പാർക്കിംഗ് ഏരിയ മനസിലാകാതെ ഒതുക്കി റോഡരികിൽ വാഹനം പാർക്കു ചെയ്യൽ ആണ് പതിവ്. ഇവിടെ നിന്നാണ് ഈ…

Read More
Click Here to Follow Us