വിജയ് സങ്കൽപ് യാത്ര വീണ്ടും റദ്ദാക്കി 

ബെംഗളൂരു: പ്രവര്‍ത്തകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് വീണ്ടും വിജയ് സങ്കല്‍പ്പ് യാത്ര റദ്ദാക്കി ബിജെപി നേതൃത്വം.

ദേവനഗരെ മണ്ഡലത്തിലാണ് യാത്രയ്ക്കിടെ പ്രവര്‍ത്തകര്‍ പ്രതിഷേധം തീര്‍ത്തത്. മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉടനെ നടത്തണമെന്നതായിരുന്നു പ്രവര്‍ത്തകരുടെ ആവശ്യം. പ്രതിഷേധം കനത്തതോടെ യാത്ര റദ്ദാക്കാന്‍ നേതൃത്വം നിര്‍ബന്ധിതരാകുകയായിരുന്നു.

ദേവനഗരെ മണ്ഡലത്തില്‍ എംഎല്‍എ രേണുകാചാര്യയും എംപി ജിഎം സിദ്ധേശ്വരയുമായിരുന്നു വിജയ് സങ്കല്‍പ് യാത്ര നയിച്ചിരുന്നത്. യാത്രയ്ക്കിടയില്‍ സ്ഥാനാര്‍ത്ഥിത്വം ആവശ്യപ്പെട്ട് ബിജെപി നേതാവായ മല്ലികാര്‍ജ്ജുന്‍ മദലിന്റെ അനുയായികള്‍ പ്രതിഷേധിക്കുകയും യാത്ര തടയുകയുമായിരുന്നു. ഉടന്‍ തന്നെ മല്ലികാര്‍ജ്ജുന്‍ മദലിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കണമെന്നതായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. വാഹനം അടക്കം പ്രവര്‍ത്തകര്‍ തടഞ്ഞതോടെ യാത്ര റദ്ദാക്കാന്‍ നേതൃത്വം തീരുമാനിക്കുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us