ബെംഗളൂരു∙ രാജ്യത്തെ രണ്ടാമത്തെ ഐടി കമ്പനിയായ ഇൻഫോസിസ് ഹെബ്ബാളിൽ പുതിയ ക്യാംപസ് ആരംഭിക്കുന്നു. ഇലക്ട്രോണിക് സിറ്റിയിലെ പ്രധാന ക്യാംപസിന് പുറമെയാണ് ഹെബ്ബാൾ കർലെ ടൗണിലെ കർലെ പാർക്കിൽ രണ്ടാമത്തെ കേന്ദ്രം വരുന്നത്. 2004ൽ ദേവനഹള്ളി വിമാനത്താവളത്തിന് സമീപം 300 ഏക്കറിൽ ഇൻഫോസിസ് ക്യാംപസ് ആരംഭിക്കാൻ സ്ഥലമേറ്റെടുത്തിരുന്നെങ്കിലും പിന്നീട് പദ്ധതിയിൽ നിന്ന് പിൻവാങ്ങുകയായിരുന്നു.
നഗരത്തിലെ നാല് ദിക്കുകളെ കൂട്ടിയോജിപ്പിച്ചുള്ള റിങ് റോഡിന്റെ സാമീപ്യമാണ് ഹെബ്ബാളിൽ പുതിയ ക്യാംപസ് ആരംഭിക്കാൻ ഇൻഫോസിസിന് അനുകൂലമായത്. ഇലക്ട്രോണിക് സിറ്റി ക്യാംപസിൽ മാത്രം 25,000 ജീവനക്കാരാണ് ജോലി ചെയ്യുന്നത്. 10,000 കോടിരൂപ ചെലവഴിച്ചാണ് കർലെ ഗ്രൂപ്പ് 96 ഏക്കറിൽ ഐടി പാർക്ക് സ്ഥാപിച്ചിരിക്കുന്നത്. സ്പെഷൽ ഇക്കണോമിക് സോൺ പദവിയും പാർക്കിന് ലഭിച്ചിട്ടുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.