ബെംഗളൂരു: ബസ് സ്റ്റാന്‍ഡുകള്‍ കാണാതാവുന്ന സംഭവങ്ങള്‍ സംസ്ഥാനത്ത് പെരുകുന്നതായി ആരോപണം. വേസ്റ്റ് കുട്ടയോ കസേരയോ പോലെയല്ല മൂന്ന് ദശാബ്ദത്തോളം നിരവധി ആളുകള്‍ ബസ് കാത്തിരിപ്പ് കേന്ദ്രമായി ഉപയോഗിച്ചിരുന്ന ഇടങ്ങളാണ് കാണാതാവുന്നതെന്നാണ് ആരോപണം. എച്ച്‌ആര്‍ബിആര്‍ ലേ ഔട്ടിലുള്ള കല്യാണ്‍ നഗര്‍ ബസ് സ്റ്റാന്‍ഡ് ആണ് ഇത്തരത്തില്‍ കാണാതായതില്‍ ഏറ്റവും ഒടുവിലത്തേത്. ചില ബസ് സ്റ്റാന്‍ഡുകള്‍ വ്യവസായ സ്ഥാപനങ്ങള്‍ക്കായി വഴി മാറിയപ്പോള്‍ ചിലത് മോഷ്ടിക്കപ്പെടുകയാണ് ഉണ്ടായതെന്നാണ് ആക്ഷേപം. കല്യാണ്‍ നഗറിലെ ബസ് സ്റ്റാന്‍ഡ് 1990ല്‍ ലയണ്‍സ് ക്ലബ്ബ് സംഭാവന നല്‍കിയതാണ്. ഇത് ഒറ്റ രാത്രി കൊണ്ട് മാറ്റിയാണ്…
Read MoreTag: Latestnews
ബോംബെ ജയശ്രിയുടെ ആരോഗ്യനില തൃപ്തികരം
ന്യൂഡല്‍ഹി: ആരോഗ്യ പ്രശ്‌നങ്ങളെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പ്രശസ്‌ത ഗായിക ബോംബെ ജയശ്രീയുടെ ആരോഗ്യനില തൃപ്‌തികരമെന്ന് ആശുപത്രി അധികൃതരും കുടുംബവും അറിയിച്ചു. ഗായിക നിലവില്‍ സുഖം പ്രാപിച്ച് വരികയാണെന്നും കുറച്ച് ദിവസത്തേക്ക് വിശ്രമം ആവശ്യമാണെന്നും ആശുപത്രി അധികൃതര്‍ വ്യക്‌തമാക്കി. ഇംഗ്ലണ്ടിലെ ലിവര്‍പൂളില്‍ സംഗീത പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയ ഗായികയെ ആരോഗ്യസ്ഥിതി മോശമായതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ബോംബെ ജയശ്രീയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറികളില്‍ പോസ്റ്റ് ചെയ്‌ത പ്രസ്‌താവനയിലൂടെയാണ് ഗായികയുടെ ആരോഗ്യസ്ഥിതി തൃപ്‌തികരമെന്ന് കുടുംബം അറിയിച്ചത്. ‘ഒരു സംഗീത പര്യടനത്തിനായി യുകെയില്‍ എത്തിയ ബോംബെ ജയശ്രീക്ക് ആരോഗ്യസ്ഥിതിയില്‍ ഒരു തിരിച്ചടി…
Read Moreരാഹുൽ ഗാന്ധിക്കെതിരെയുള്ള നടപടി, കർണാടക മലയാളി കോൺഗ്രസിൽ പ്രതിഷേധം
ബെംഗളൂരു:കോൺഗ്രസ്സ് നേതാവ് രാഹുൽ ഗാന്ധി എം പി യെ അയോഗ്യൻ ആക്കിയ നടപടിയിൽ കർണാടക മലയാളി കോൺഗ്രസ്സ് പ്രതിഷേധം രേഖപ്പെടുത്തി . മോദി അദാനി കൂട്ടുകെട്ടിനെതിരെ എപ്പോഴും പാർലമെന്റിൽ ശബ്ദമുർത്തുന്ന രാഹുൽ ഗാന്ധി ഫാസിസത്തിനെതിരെ യുള്ള പോരാട്ടത്തിൽ ഇന്ത്യൻ ജനതയുടെ ശബ്ദമാണെന്നു കെ എം സി പ്രസിഡന്റ് സുനിൽ തോമസ്സ് മണ്ണിൽ പറഞ്ഞു . ഇന്ത്യൻ ജനാധിപത്യത്തിനെതിരിയുള്ള വെല്ലുവിളിയാണ് ആർ എസ്സ് എസ്സും ബി ജെ പി യും നടത്തുന്നത് . രാജ്യം ഏകാധിപത്യ നിലപാടിലേക്കാണ് നീങ്ങുന്നത് . അഭിപ്രായം പറയുന്നവരെ ജയിലിലേക്ക് അടയ്ക്കുന്ന…
Read Moreപെട്രോൾ പമ്പ് മാനേജരിൽ നിന്നും രണ്ടര ലക്ഷം രൂപ കവർന്നു
ബെംഗളൂരു: പെട്രോള്‍ പമ്പ് മാനേജരില്‍ നിന്ന് രണ്ടര ലക്ഷം രൂപ കവര്‍ന്നു. വ്യാഴാഴ്ച വൈകീട്ട് മൂന്നര മണിയ്ക്ക് കണിയാപുരത്തുള്ള എസ്.ബി.ഐ.യുടെ പള്ളിപ്പുറം ശാഖയുടെ മുന്നില്‍ വച്ചാണ് കവര്‍ച്ച നടന്നത്. നിഫി ഫ്യൂവല്‍സ് പമ്പിലെ മാനേജര്‍ ഷാ ആലം ഉച്ചവരെയുള്ള വരുമാനമായ രണ്ടരലക്ഷം രൂപ തൊട്ടടുത്തുള്ള എസ്.ബി.ഐ. ശാഖയിലടയ്ക്കാന്‍ പോകവേയാണ് സ്‌കൂട്ടറിലെത്തിയ രണ്ടു പേര്‍ പണം തട്ടിയെടുത്ത് കടന്നു കളഞ്ഞത്. ബാങ്കിനു മുന്നിലുണ്ടായിരുന്ന ജനറേറ്ററിന്റെ മറവില്‍ നിന്നവര്‍ ഷാ അടുത്തെത്തിയപ്പോഴേക്കും കൈയിലെ പൊതി തട്ടിയെടുക്കുകയായിരുന്നു. സ്റ്റാര്‍ട്ട് ചെയ്തു വച്ചിരുന്ന സ്‌കൂട്ടറോടിച്ച് ഉടന്‍ തന്നെ ഇരുവരും അമിത…
Read Moreപ്രധാന മന്ത്രിയുടെ റോഡ് ഷോ: നഗരത്തിൽ ഗതാഗത നിയന്ത്രണം
ബെംഗളൂരു: പ്രധാന മന്ത്രിയുടെ റോഡ് ഷോയോട് അനുബന്ധിച്ച് ഇന്ന് രാവിലെ 11 മണി മുതൽ 2.30 വരെ വൈറ്റ് ഫീൽഡ് മേഖലയിൽ ഗതാഗത നിയന്ത്രണം. വർത്തൂർകൊടി മുതൽ ഹോപ്‌ഫാം സർക്കിൾ, കാടുഗോടി മുതൽ കന്നമംഗല ഗേറ്റ്, ചന്നസാന്ദ്ര മുതൽ ഹോപ്‌ഫാം സർക്കിൾ, ഹുഡി സർക്കിൾ, കുന്ദലഹള്ളി റോഡ് മുതൽ ഗ്രാഫൈറ്റ് ജംഗ്ഷൻ, വൈദേഹി ഹോസ്പിറ്റൽ സർക്കിൾ, ബിഗ് ബസാർ ജംഗ്ഷൻ വരെയുള്ള സ്വകാര്യ വാഹനങ്ങൾ പൂർണമായും നിരോധിച്ചു. വരത്തൂർ കൊടി ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ കുന്ദലഹള്ളി ബ്രിഡ്ജ്, ഓൾഡ് എയർപോർട്ട് റോഡ് വഴി…
Read Moreതടാകത്തിൽ കാണാതായ മലയാളി വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി
ബെംഗളൂരു: തടാകത്തിൽ നീന്തുന്നതിനിടെ കാണാതായ മലയാളി വിദ്യാർത്ഥി ആദിത്തിന്റെ മൃതദേഹം കണ്ടെത്തി. ഗണിഗരെഹള്ളി തടാകത്തിൽ കഴിഞ്ഞ ദിവസമാണ് നീന്തുന്നതിനിടെ യുവാവിനെ കാണാതായത്. ചിക്കബാനവാരയിൽ താമസിക്കുന്ന തലയോലപ്പറമ്പ് കുമരക്കോട്ട് കാലായിൽ സുനിലിന്റെ മകനാണ് ആദിത്ത്. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി വിക്ടോറിയ ആശുപത്രിയിലേക്ക് മാറ്റി. സംസ്കാരം ഇന്ന് പീനിയ വൈദ്യുത ശ്മശാനത്ത് നടക്കും.
Read Moreപ്രധാന മന്ത്രി നാളെ സംസ്ഥാനത്ത്
ബെംഗളൂരു:തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സംസ്ഥാന സന്ദര്‍ശനത്തിനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരു ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി മാര്‍ച്ച് 25ന് കര്‍ണാടകയിലെത്തും. ചിക്കബല്ലാപ്പൂരില്‍ ശ്രീ മധുസൂദന്‍ സായ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ മോദി ഉദ്ഘാടനം ചെയ്യും. ബെംഗളുരു മെട്രോയുടെ വൈറ്റ്ഫീല്‍ഡ് (കടുഗോഡി) മുതല്‍ കൃഷ്ണരാജപുര മെട്രോ ലൈനിന്റെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിക്കും. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, കഴിഞ്ഞ രണ്ട് മാസത്തിനിടെ പ്രധാനമന്ത്രി പലതവണ സംസ്ഥാനം സന്ദര്‍ശിക്കുകയും നിരവധി പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിര്‍വഹിക്കുകയും ചെയ്തിരുന്നു.
Read Moreമൈസൂരുവിൽ മലയാളി യുവതി മരിച്ച നിലയിൽ, സുഹൃത്ത് കസ്റ്റഡിയിൽ
ബെംഗളൂരു:മൈസൂരുവില്‍ മലയാളി യുവതിയെ ജോലിസ്ഥലത്ത് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഊരകം സ്വദേശി ഷാജിയുടെ മകള്‍ സബീനയാണ് മരിച്ചത്. സബീനയുടെ ശരീരത്തില്‍ മുറിവുകള്‍ കണ്ടെത്തിയിരുന്നത് പോലീസിനെ സംശയത്തിനിടയാക്കി. കരുവന്നൂര്‍ സ്വദേശിയായ ആണ്‍സുഹൃത്തുമായുള്ള തര്‍ക്കമാണ് മരണകാരണമെന്നാണ് പോലീസിന്റെ പ്രാഥമിക കണ്ടെത്തൽ. സബീനയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സുഹൃത്തിനെ മൈസൂരു പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ചോദ്യം ചെയ്ത് വരികയാണ് പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം നാട്ടിലെത്തിക്കും.
Read Moreഎം. പി സ്ഥാനത്ത് നിന്നും രാഹുൽ ഗാന്ധിയെ അയോഗ്യനാക്കി
ന്യൂഡൽഹി :വയനാട് എംപി രാഹുൽ ഗാന്ധിയുടെ ലോക്‌സഭാ അംഗത്വം റദ്ദാക്കി. തിരഞ്ഞെടുപ്പ് പ്രസംഗത്തിൽ മോദിസമുദായത്തെ അപകീർത്തിപ്പെടുത്തിയ കേസിൽ രാഹുലിനെ ഗുജറാത്തിലെ സൂറത്ത് കോടതി രണ്ടുവർഷം തടവുശിക്ഷ വിധിച്ചു. തുടർന്നാണ് ലോക്സഭാ സെക്രട്ടറിയേറ്റ് രാഹുലിനെ അയോഗ്യനാക്കിയത്.
Read Moreശ്രാവണബലഗോള ജൈനമഠം പുരോഹിതൻ ചാരുകീർത്തി ഭട്ടാരക സ്വാമി അന്തരിച്ചു
ബെംഗളൂരു:ശ്രാവണബലഗോള ജൈനമഠത്തിലെ പുരോഹിതന്‍ ചാരുകീര്‍ത്തി ഭട്ടാരക സ്വാമി അന്തരിച്ചു. ഇന്ന് രാവിലെ ബെല്ലൂരിലെ ആദിചുഞ്ചനഗിരി ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ മൂന്നു മാസമായി ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ അദ്ദേഹത്തെ അലട്ടിയിരുന്നു. പ്രഭാത സവാരിക്കിടെയുണ്ടായ വീഴ്ചയെ തുടര്‍ന്ന് ചാരുകീര്‍ത്തി ഭട്ടാരക സ്വാമിയുടെ എല്ല് പൊട്ടിയിരുന്നു. സംസ്കാര ചടങ്ങുകള്‍ ജൈന മതാചാരപ്രകാരം സംസ്ഥാന ബഹുമതികളോടെ നാളെ നടക്കും. ഉച്ചക്ക് 12.30 മുതല്‍ ചാവുന്ദരായ മഠത്തില്‍ ഭൗതികശരീരം പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് വൈകീട്ട് 4.30ന് വിലാപയാത്രയായി കൊണ്ടു പോകുന്ന ഭൗതികശരീരം ചന്ദ്രഗിരി ചക്കി മലയോട് ചേര്‍ന്നുള്ള ബോലുബെട്ടയില്‍ സംസ്‌കരിക്കുമെന്ന് ജൈന…
Read More