പെട്രോൾ പമ്പ് മാനേജരിൽ നിന്നും രണ്ടര ലക്ഷം രൂപ കവർന്നു 

ബെംഗളൂരു: പെട്രോള്‍ പമ്പ് മാനേജരില്‍ നിന്ന് രണ്ടര ലക്ഷം രൂപ കവര്‍ന്നു. വ്യാഴാഴ്ച വൈകീട്ട് മൂന്നര മണിയ്ക്ക് കണിയാപുരത്തുള്ള എസ്.ബി.ഐ.യുടെ പള്ളിപ്പുറം ശാഖയുടെ മുന്നില്‍ വച്ചാണ് കവര്‍ച്ച നടന്നത്.

നിഫി ഫ്യൂവല്‍സ് പമ്പിലെ മാനേജര്‍ ഷാ ആലം ഉച്ചവരെയുള്ള വരുമാനമായ രണ്ടരലക്ഷം രൂപ തൊട്ടടുത്തുള്ള എസ്.ബി.ഐ. ശാഖയിലടയ്ക്കാന്‍ പോകവേയാണ് സ്‌കൂട്ടറിലെത്തിയ രണ്ടു പേര്‍ പണം തട്ടിയെടുത്ത് കടന്നു കളഞ്ഞത്.

ബാങ്കിനു മുന്നിലുണ്ടായിരുന്ന ജനറേറ്ററിന്റെ മറവില്‍ നിന്നവര്‍ ഷാ അടുത്തെത്തിയപ്പോഴേക്കും കൈയിലെ പൊതി തട്ടിയെടുക്കുകയായിരുന്നു. സ്റ്റാര്‍ട്ട് ചെയ്തു വച്ചിരുന്ന സ്‌കൂട്ടറോടിച്ച്‌ ഉടന്‍ തന്നെ ഇരുവരും അമിത വേഗതയില്‍ രക്ഷപ്പെട്ടു. ഷാ ആലം പിറകെ ഓടിയെങ്കിലും പിടികൂടാനായില്ല. സ്‌കൂട്ടറിന്റെ നമ്പര്‍ പ്ലേറ്റ് ഇളക്കി മാറ്റിയ നിലയിലായിരുന്നു. ഉടന്‍ തന്നെ മംഗളൂരു പോലീസില്‍ വിവരമറിയിച്ചു. പോലീസെത്തി സമീപത്തെ പമ്പിലേയും സമീപ പ്രദേശങ്ങളിലെയും സി.സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നും മോഷ്ടാക്കള്‍ പോത്തന്‍കോട് ഭാഗത്തേക്കാണ് രക്ഷപ്പെട്ടതെന്ന് തിരിച്ചറിഞ്ഞു.

  പിറന്നാൾ ആഘോഷം കഴിഞ്ഞ് മടങ്ങവേ മഹീന്ദ്ര ഥാർ മറിഞ്ഞ് അപകടം; രണ്ട് യുവാക്കൾ മരിച്ചു; മൂന്ന് പേർക്ക് ഗുരുതരം

തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ രാത്രിയോടെ സ്‌കൂട്ടര്‍ പോത്തന്‍കോടിന് സമീപം പൂലന്തറയില്‍ നിന്നും കണ്ടെടുത്തു. നഗരൂര്‍ സ്വദേശി ശ്രീജിത്തിന്റെ പേരിലുള്ള സ്‌കൂട്ടറാണ് മോഷ്ടാക്കള്‍ മോഷണം നടത്താന്‍ ഉപയോഗിച്ചത്. ഈ സ്‌കൂട്ടര്‍ മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പ് നഗരൂരില്‍ നിന്നും മോഷണം പോയ വാഹനമാണെന്ന് പോലീസ് പറഞ്ഞു. സ്ഥിരമായി പണമടയ്ക്കുന്ന സമയം കണക്കാക്കിയാണ് മോഷ്ടാക്കള്‍ കവര്‍ച്ച നടത്തിയത്. മോഷ്ടാക്കള്‍ക്കായി മംഗളൂരു പോലീസും പോത്തന്‍കോട് പോലീസും അന്വേഷണം നടത്തുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നൈസ് റോഡിന് സമീപവും ബെംഗളൂരുവിൽ ജനവാസ മേഖലയിലും പുള്ളിപ്പുലി; നാട്ടുകാർ പരിഭ്രാന്തിയിൽ സിസിടിവി വിഡിയോ പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മഴക്കാലത്ത് കനത്ത ചൂട്; അഞ്ച് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന ജൂലൈ താപനില രേഖപ്പെടുത്തി ബെംഗളൂരു
[masterslider id="10"]

Related posts