ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തുവിട്ട് കോൺഗ്രസ്‌ 

ബെംഗളൂരു: സംസ്ഥാനത്തെ 124 നിയമസഭാ സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ട് കോണ്‍ഗ്രസ്.

പ്രമുഖ കോണ്‍ഗ്രസ് നേതാക്കളെല്ലാം ആദ്യ പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. സുരക്ഷിത മണ്ഡലം തിരഞ്ഞെടുത്ത മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ സിദ്ധരാമയ്യ ഇത്തവണ മൈസൂരുവിലെ വരുണയില്‍ നിന്ന് മത്സരിക്കും. കര്‍ണാടക പിസിസി അധ്യക്ഷന്‍ ഡികെ ശിവകുമാര്‍ കനക്പുരയില്‍ നിന്ന് മത്സരിക്കും. മുതിര്‍ന്ന നേതാവ് ജി പരമേശ്വര കൊരട്ടിഗെരെയില്‍ തുടരും. സംസ്ഥാനത്ത് ആകെ 224 സീറ്റുകളാണുള്ളത്.

  ബെംഗളൂരുവിൽ റോഡരികിൽ ഉപേക്ഷിച്ച 1,581 വാഹനങ്ങൾ നീക്കം ചെയ്യാനുള്ള വിപുലമായ യജ്ഞത്തിന് തുടക്കം

രണ്ട് ദിവസം മുമ്പ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കുമെന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ കേസുമായി ബന്ധപ്പെട്ട രാഷ്ട്രീയ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കുന്നത് മാറ്റിവയ്ക്കുകയായിരുന്നു.

തിരഞ്ഞെടുപ്പിന് മുന്നോടിയായി 130 സ്ഥാനാര്‍ത്ഥികളുടെ പട്ടികയ്ക്ക് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് അംഗീകാരം നല്‍കിയിരുന്നു. 124 സ്ഥാനാര്‍ഥികളുടെ പേരുകളാണ് ഇതുവരെ പ്രഖ്യാപിച്ചത്. പാര്‍ട്ടി പ്രസിഡന്‍റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ നേതൃത്വത്തിലുള്ള സ്ക്രീനിംഗ് കമ്മിറ്റിയാണ് പട്ടികയ്ക്ക് അംഗീകാരം നല്‍കിയത്. പട്ടികയിലെ 40 ഓളം പേര്‍ 45 വയസ്സിന് താഴെയുള്ളവരാണ്. ഒന്നില്‍ കൂടുതല്‍ സ്ഥാനാര്‍ത്ഥികള്‍ മത്സരരംഗത്തുള്ള ശേഷിക്കുന്ന സീറ്റുകളുടെ കാര്യം ചര്‍ച്ച ചെയ്യാന്‍ സമിതി വീണ്ടും യോഗം ചേരും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പാട്ടു കേട്ടാൽ 2,500, ട്രാക്കിലിറങ്ങിയാൽ കാൽ ലക്ഷം! നമ്മ മെട്രോയിൽ പുതിയ നടപടി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ട്രാഫിക് കുരുക്കിൽ പെട്ട് ഇനി വലയേണ്ട; കുരുക്കഴിക്കാൻ 20 കിലോയുടെ ബാരിക്കേഡ്; ബെംഗളൂരു ട്രാഫിക്കിൽ വമ്പൻ മാറ്റം!
[masterslider id="10"]

Related posts