പ്രധാന മന്ത്രിയുടെ റോഡ് ഷോ: നഗരത്തിൽ ഗതാഗത നിയന്ത്രണം

ബെംഗളൂരു: പ്രധാന മന്ത്രിയുടെ റോഡ് ഷോയോട് അനുബന്ധിച്ച് ഇന്ന് രാവിലെ 11 മണി മുതൽ 2.30 വരെ വൈറ്റ് ഫീൽഡ് മേഖലയിൽ ഗതാഗത നിയന്ത്രണം.

വർത്തൂർകൊടി മുതൽ ഹോപ്‌ഫാം സർക്കിൾ, കാടുഗോടി മുതൽ കന്നമംഗല ഗേറ്റ്, ചന്നസാന്ദ്ര മുതൽ ഹോപ്‌ഫാം സർക്കിൾ, ഹുഡി സർക്കിൾ, കുന്ദലഹള്ളി റോഡ് മുതൽ ഗ്രാഫൈറ്റ് ജംഗ്ഷൻ, വൈദേഹി ഹോസ്പിറ്റൽ സർക്കിൾ, ബിഗ് ബസാർ ജംഗ്ഷൻ വരെയുള്ള സ്വകാര്യ വാഹനങ്ങൾ പൂർണമായും നിരോധിച്ചു.

  നീറ്റ് പുനഃപരീക്ഷ: ബെംഗളൂരുവിൽ പരീക്ഷാ കേന്ദ്രങ്ങൾക്ക് ചുറ്റും നിരോധനാജ്ഞ

വരത്തൂർ കൊടി ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ കുന്ദലഹള്ളി ബ്രിഡ്ജ്, ഓൾഡ് എയർപോർട്ട് റോഡ് വഴി നഗരത്തിൽ പ്രവേശിക്കണം.

ചന്നസാന്ദ്ര സർക്കിളിൽ നിന്ന് വരുന്ന വാഹനങ്ങൾ നാഗോണ്ടനഹള്ളി, ഇമ്മാടിഹള്ളി, ഹാഗദൂരു വഴി വർത്തൂർ റോഡിലേക്ക് പ്രവേശിക്കണം.

കട്ടമാനലൂർ ക്രോസിൽ നിന്ന് വരുന്ന വാഹനങ്ങൾ കന്നമംഗല ഗേറ്റ്, സീഗേഹള്ളി, എച്ച്. പി പെട്രോൾ പമ്പ്, കാട്ടുഗോഡി റോഡ് വഴി ചന്നസാന്ദ്രയിൽ എത്തും.

  ആവേശം വാനോളം; ഫിഫ ലോകകപ്പ് ലഹരിയിൽ ബെംഗളൂരുവിലെ ‘മിനി ബ്രസീലും’ ഫുട്ബോൾ ഗ്രാമങ്ങളും

ഹുഡി സർക്കിളിൽ നിന്ന് വരുന്ന വാഹനങ്ങൾ ഗ്രാഫൈറ്റ് ഇന്ത്യ റോഡ് വഴി കുന്ദലഹള്ളിയിൽ പ്രവേശിക്കാം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ന​ഗരത്തിലെ സ്കൂൾ കോമ്പൗണ്ടിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച് വിദ്യാർത്ഥിയുടെ അമ്മ!
[masterslider id="10"]

Related posts