ബോംബെ ജയശ്രിയുടെ ആരോഗ്യനില തൃപ്തികരം

ന്യൂഡല്‍ഹി: ആരോഗ്യ പ്രശ്‌നങ്ങളെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പ്രശസ്‌ത ഗായിക ബോംബെ ജയശ്രീയുടെ ആരോഗ്യനില തൃപ്‌തികരമെന്ന് ആശുപത്രി അധികൃതരും കുടുംബവും അറിയിച്ചു. ഗായിക നിലവില്‍ സുഖം പ്രാപിച്ച്‌ വരികയാണെന്നും കുറച്ച്‌ ദിവസത്തേക്ക് വിശ്രമം ആവശ്യമാണെന്നും ആശുപത്രി അധികൃതര്‍ വ്യക്‌തമാക്കി. ഇംഗ്ലണ്ടിലെ ലിവര്‍പൂളില്‍ സംഗീത പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയ ഗായികയെ ആരോഗ്യസ്ഥിതി മോശമായതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ബോംബെ ജയശ്രീയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറികളില്‍ പോസ്റ്റ് ചെയ്‌ത പ്രസ്‌താവനയിലൂടെയാണ് ഗായികയുടെ ആരോഗ്യസ്ഥിതി തൃപ്‌തികരമെന്ന് കുടുംബം അറിയിച്ചത്. ‘ഒരു സംഗീത പര്യടനത്തിനായി യുകെയില്‍ എത്തിയ ബോംബെ ജയശ്രീക്ക് ആരോഗ്യസ്ഥിതിയില്‍ ഒരു തിരിച്ചടി…

Read More
Click Here to Follow Us