സ്കൂളിനും വീടിനും നേരെ കല്ലേറ്: 15 പേർ അറസ്റ്റിൽ

ബെംഗളുരു: ഹാവേരിയില്‍ വീടുകള്‍ക്കും സ്കൂളിനും ആരാധനാലയത്തിനും നേരെ കല്ലേറ്. ഹിന്ദുത്വ സംഘടനകളും കുറുബ സമുദായ സംഘടനകളും നടത്തിയ ഘോഷയാത്രയ്ക്കിടെയാണ് സംഭവം.

സംഭവത്തില്‍ 15 പേരെ കസ്റ്റഡിയിലെടുത്ത് സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കിയതായി പോലീസ് പറഞ്ഞു.

ആക്രമണം പ്രദേശത്ത് സംഘര്‍ഷത്തിന് കാരണമായി. സാംഗൊളി രായന്നയുടെ പ്രതിമയുമായി ഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകര്‍ ചൊവ്വാഴ്ച ബൈക്ക് റാലി നടത്തിയിരുന്നു. റാലി ഒരു പ്രദേശത്തു കൂടി കടന്നുപോയപ്പോള്‍ അവരില്‍ ചിലര്‍ അവിടുത്തെ വീടുകള്‍ക്കും പള്ളിക്കും വിവിധ സ്ഥാപനങ്ങള്‍ക്കും നേരെ കല്ലെറിയുകയായിരുന്നു.

  സ്ഥിരം പോക്സോ കേസ് പ്രതി സ്നേഹ മെർലിൻ വീണ്ടും അറസ്റ്റിൽ; ഇത്തവണ ഇരയായത് പതിനാറുകാരി

ലോറിയും കാറും ബൈക്കുകളും ഉള്‍പ്പെടെ നിരവധി വാഹനങ്ങളും അടിച്ചു തകര്‍ത്ത പ്രതികൾ ഒരു സ്കൂളിന് നേരെയും കല്ലേറ് നടത്തിയതായി പ്രദേശവാസികള്‍ പറഞ്ഞു. ഇതോടെ പേടിച്ച്‌ നിലവിളിച്ച്‌ പുറത്തേക്കിറങ്ങി ഓടിയ കുട്ടികള്‍ സഹായം തേടി തെരുവിലേക്കെത്തിയെന്നും അവര്‍ ചൂണ്ടിക്കാട്ടി.

ഒരു ഓട്ടോ ഡ്രൈവറെയും സംഘം ആക്രമിച്ച്‌ വാഹനം അടിച്ചു തകര്‍ത്തു. സംഘര്‍ഷം രൂക്ഷമായതോടെ പ്രദേശങ്ങളില്‍ കനത്ത സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുകയും നിരവധി പോലീസുകാരെ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ഇന്ന് കനത്ത ട്രാഫിക് നിയന്ത്രണം; ബദൽ റൂട്ടുകൾ അറിയാൻ വായിക്കു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ ജനങ്ങളെ ഭീതിയിലാഴ്ത്തുന്ന സംഭവത്തിന് അഞ്ച് മാസത്തിനിടെ 55 ശതമാനം വർദന
[masterslider id="10"]

Related posts