ബാംഗ്ലൂർ മലയാളീസ് സോൺ രണ്ടാമത് അന്താരാഷ്ട്ര ചലച്ചിത്ര മേള:ജൂലൈ 21ന്.

ബെംഗളൂരു: ജൂലൈ മാസം 21 ന് നടക്കുന്ന ബാംഗ്ലൂർ മലയാളീ സോൺ രണ്ടാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ പ്രദർശിപ്പിക്കുന്ന സിനിമകളുടെ വിവരം താഴെ.

മൂന്ന് സിനിമകളാണ് ഇപ്രാവശ്യത്തെ ചലച്ചിത്ര മേളയോട് അനുബന്ധിച്ച് സ്ക്രീന്‍ ചെയ്യുന്നത്. സിനിമയും അതിന്റെ പ്ലോട്ടും താഴെ പറയുന്നവയാണ്.

1.L’insulte (French movie )

2017 ലാണ് ഈ ചിത്രം പുറത്തിറങ്ങുന്നത്‌. രണ്ട് പേർ തമ്മിലുള്ള ഒരു ചെറിയ ഈഗോ പ്രശ്നം ഒരു രാജ്യത്തെ തന്നെ വലിയ വിഷയമായി മാറുന്നതും, അതിനോട് ബന്ധപ്പെട്ട സംഭവങ്ങളുമായാണ് ഈ ചിത്രം മുന്നോട്ട് പോകുന്നത്. 1 മണിക്കൂറും 54 മിനിറ്റുമുള്ള ഈ ഫ്രെഞ്ച് സിനിമയ്ക്ക് ‘Best Foreign Film’ ഉൾപ്പടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

2.Sueño en otro idioma (Mexican movie)

ലോകത്ത് Zikril ഭാഷ സംസാരിക്കുന്ന മൂന്ന് പേരെയുള്ളൂ. അവരെത്തേടിയാണ് linguist ആയ മാർട്ടിൻ ഗ്രാമത്തിലെത്തുന്നത്. ഒരു മരണത്തോടെ അവർ രണ്ട് പേരായി ചുരുങ്ങുന്നു. പക്ഷെ പണ്ട് ഉറ്റ സുഹൃത്തുക്കളായിരുന്ന ആ രണ്ട് പേർ കഴിഞ്ഞ 50 വർഷങ്ങളായി തമ്മിൽ കണ്ടിട്ടില്ലാ, മിണ്ടിയിട്ടില്ല. രണ്ട് പേരും പണ്ട് സ്നേഹിച്ചിരന്നത് ഒരു പെൺകുട്ടിയെയായിരുന്നു. ഇവരെ ഒരുമിച്ച് കൊണ്ട് വന്ന് നശിച്ചുപോയേക്കാവുന്ന ഒരു ഭാഷയെ വീണ്ടെടുക്കയാണ് മാർട്ടിൻ്റെ ദൗത്യം
ഏറെ പ്രത്യേകതകളുള്ളതാണ് കഥ.

മെക്സിക്കൻ വനാന്തരങ്ങളുടെ ദൃശ്യഭംഗിയാണ് എടുത്തു പറയേണ്ട ഒരു സവിശേഷത. നിരവധി ചലചിത്രമേളകളിൽ സിനിമാ നിരൂപകരുടെ പ്രശംസ പിടിച്ച് പറ്റിയ ചിത്രമാണിത്. 103 മിനിറ്റാണ് സമയം.

3. Clash (Egyptian movie )

മുഹമ്മദ് ഡീബിന്റെ വളരെ നല്ല ആർടിസ്റ്റിക് ക്രാഫ്റ്റ് ആണ് ‘Clash’ . സിനിമയുടെ ആരംഭം മുതൽ അവസാനം വരെ സിനിമ‌ ഷൂട്ട് ചെയ്തിരിക്കുന്നത് ഒരു പോലീസ് വാനിന്റെ ഉള്ളിൽ നിന്നാണെന്ന അപൂർവ്വമായ പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. മുസ്ലീം ബ്രദർഹുഡ് വേണമെന്ന് അവകാശപ്പെടുന്ന ഒരു വിഭാഗവും, അതിനെ എതിർക്കുന്നവരും തമ്മിൽ നാട്ടിൽ കലാപം നടക്കുമ്പോൾ ഒരു പോലീസ് വാനിൽ അകപ്പെടുന്ന ഇരുവിഭാഗവും, അവിടെ നിന്ന് സംഭവിക്കുന്ന കാര്യങ്ങളാണ് സിനിമയുടെ ഇതിവൃത്തം. 2017 ലെ കേരള അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിൽ (IFFK) യിൽ നല്ല സിനിമയ്ക്കുള്ള പുരസ്കാരം നേടിയ ചിത്രമാണ് Clash.

ജൂലൈ 21 ന് നടക്കുന്ന ഫിലിം ഫെസ്റ്റിവലിൽ ഇനിയും റെജിസ്റ്റർ ചെയ്യാത്തവർ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ കയറി പെട്ടന്ന് തന്നെ റെജിസ്റ്റർ ചെയ്ത് പാസുകൾ വാങ്ങണം. റെജിസ്ട്രേഷന് ശേഷം നിങ്ങൾക്ക് ഒരു കോൾ ലഭിക്കും. അതിന് ശേഷം നിർദ്ദേശിക്കുന്ന എക്കൗണ്ടിലേക്ക് റെജിസ്ട്രേഷൻ ഫീസ് ആയ ₹300 നൽകാം.
റെജിസ്ട്രേഷൻ ലിങ്കിന് ഇവിടെ ക്ലിക്ക് ചെയ്യുക.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us