ബെംഗളൂരു:നഗരത്തിലെ ഗതാഗതക്കുരുക്ക് കുപ്രസിദ്ധമാണ്,മഴ കൂടി പെയ്താലോ …ഒന്നും പറയേണ്ട.കുരുക്കിന്റെ സമയം കൂടുകയാണ് ചെയ്യുന്നത്.പലപ്പോഴും മണിക്കൂറുകള്‍ റോഡില്‍ കാത്തു കെട്ടി കിടക്കേണ്ടിയും വരും.
ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാകുന്നതിന്റെ പ്രധാന കാരണം റോഡില്‍ ഉണ്ടാകുന്ന വെള്ളക്കെട്ട് ആണ്,പല മേല്‍പ്പാലങ്ങളുടെ താഴെയും അണ്ടര്‍ പാസിലും വെള്ളം കെട്ടി നിന്ന് വാഹന യാത്ര ദുസ്സഹമാക്കാറുണ്ട്.ഇതിനൊരു അറുതി വരുത്താം എന്നാ ലക്ഷ്യത്തോടെയാണ് ബെംഗളൂരു സിറ്റി ട്രാഫിക് പോലീസ് മഴപെയ്താല്‍ വെള്ളം കയറുന്ന റോഡുകളുടെ പട്ടിക ഉണ്ടാക്കിയത്.
43 റോഡുകള്‍ ആണ് ഈ പട്ടികയില്‍ ഉള്ളത്,ഈ ലിസ്റ്റ് ബെംഗളൂരു മഹാ നഗര പാലികക്ക് സമര്‍പ്പിച്ചു കഴിഞ്ഞു,അതില്‍ വെള്ളക്കെട്ട് ഒഴിവാക്കേണ്ടാതിന് ആവശ്യമായ തീരുമാനങ്ങള്‍ എടുക്കേണ്ടത് ബി ബി എം പി ആണ്.
“മഴ പെയ്താല്‍ വെള്ളം കെട്ടി നില്‍ക്കുന്ന റോഡുകളുടെ പട്ടിക തയ്യാറാക്കി ഞങ്ങള്‍ രണ്ടു മാസം മുന്‍പേ തന്നെ ബി ബി എം പി ക്ക് സമര്‍പ്പിച്ചു മണ്‍സൂണിനു മുന്‍പേ ഇനി തീരുമാനം എടുക്കേണ്ടത് അവരാണ്”പോലീസ് അഡിഷനാല്‍ കമ്മിഷണര്‍ ട്രാഫിക് ശ്രീ ഹരി ശേഖരന്‍ അറിയിച്ചു.
ബെംഗളൂരു സിറ്റി ട്രാഫിക് പോലീസിന്റെ പട്ടിക ലഭിച്ചതായും അത് റോഡ് ഇന്ഫ്രയുടെ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് അയച്ചതായും ബി ബി എം പി ടി ഇ സി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ പ്രവീണ്‍ ലിംഗയ്യ അറിയിച്ചു.
ഇതെല്ലം ശരിയായി വരുന്ന സമയം കാത്ത് നില്‍ക്കാതെ മഴ വന്നാല്‍ താഴെ കൊടുത്ത റോഡുകള്‍ ഒഴുവാക്കി യാത്ര ചെയ്‌താല്‍ വേഗത്തില്‍ വെട്ടിലെത്താം.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.