മോദിയുടെ പരാജയം ഉറപ്പാക്കാനാവശ്യപ്പെട്ട് 100 സിനിമാ പ്രവർത്തകർ ഒപ്പിട്ട പ്രസ്താവന;ദക്ഷിണേന്ത്യയിൽ നിന്ന് ആഷിഖ് അബുവും,വെട്രിമാരനും,ബീനാ പോളും, മധുപാലും,സനൽ ശശിധരനും പട്ടികയിൽ.

രാജ്യം ഭരിക്കുന്ന നരേന്ദ്ര മോദിക്കും ബിജെപിക്കും എതിരായി വോട്ട് രേഖപ്പെടുത്തണമെന്നാവശ്യപ്പെട്ട് 100 സിനിമാ പ്രവർത്തകർ ചേർന്ന് പ്രസ്താവന പുറപ്പെടുവിച്ചു.

സിനിമാ പ്രവർത്തകരായ ആഷിഖ് അബു,വെട്രിമാരൻ,ബീനാ പോൾ,സുദേവൻ, ലീന മണിമേഖല, മധുപാൽ, സനൽ കുമാർ ശശിധരൻ, ആനന്ദ് പട്ട് വർദ്ധർ, ദീപ ധനരാജ്, ഗുർവീന്ദർ സിംഗ്, പുഷ്പേന്ദർ സിംഗ്, അഞ്ജലി മോൾടെ റോ, പ്രവീൺ മോർച്ചാലെ എന്നിവർ ലിസ്റ്റിൽ ഉണ്ട്.

  ഐ.എസ്.ആർ.ഒ ആസ്ഥാനത്തിന് വീണ്ടും ബോംബ് ഭീഷണി; ജീവനക്കാരെ ഒഴിപ്പിച്ചു

സേവ് ദി ഡെമോക്രസി (ജനാധിപത്യത്തെ സംരക്ഷിക്കാം) എന്ന പേരിൽ ആണ് പൊതു പ്രസ്താവന ഇറക്കിയിരിക്കുന്നത്.

വരുന്ന ലോക് സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ ഭരണത്തിൽ നിന്ന് പുറത്താക്കണം എന്ന് അവർ ആവശ്യപ്പെടുന്നു.ഇന്ത്യൻ ഭരണഘടനയെ ബഹുമാനിക്കുന്ന അഭിപ്രായ സ്വാതന്ത്ര്യം തരുന്ന ഒരു വിഭാഗത്തെ തെരെഞ്ഞെടുക്കാൻ ഇവർ ആവശ്യപ്പെടുന്നു.രാജ്യത്തിന്റെ മതേതരത്വവും അഖണ്ഡതയും ഭീഷണിയിലാണ് എന്നും പ്രസ്താവന പറയുന്നു.

  ഇന്നുമുതൽ നൈസ് റോഡ്, ഇ-സിറ്റി ഫ്ലൈഓവർ, അത്തിബെലെ ഹൈവേകളിൽ ടോൾ നിരക്ക് വർദ്ധിച്ചു

സിനിമാ പ്രവർത്തകരുടെ പട്ടികയും  പ്രസ്താവനയും ഇവിടെ വായിക്കാം

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നിങ്ങളുടെ പറമ്പ് ഒഴിഞ്ഞുകിടക്കുകയാണോ? എങ്കിൽ കോർപ്പറേഷൻ ഉടൻ നിങ്ങളെ തേടിയെത്തും; പുതിയ നീക്കവുമായി ബി.എസ്.സി.സി.
[masterslider id="10"]

Related posts