മറ്റൊരു വിവാഹത്തിനൊരുങ്ങിയ കാമുകന്റെ ദേഹത്ത് തിളച്ച എണ്ണ ഒഴിച്ച യുവതി അറസ്റ്റിൽ

ചെന്നൈ; തിളച്ച എണ്ണ കാമുകന്റെ ദേഹത്ത് ഒഴിച്ച യുവതി അറസ്റ്റില്‍. തമിഴ്‌നാട്ടിലെ ഈറോഡിലായിരുന്നു സംഭവം.

വര്‍ണപുരം സ്വദേശിയായ കാര്‍ത്തി(27)യെയാണ് ബന്ധു കൂടിയായ മീനാദേവി ആക്രമിച്ചത്. കാര്‍ത്തിയുടെ ശരീരത്തില്‍ മീനാദേവി എണ്ണ ഒഴിച്ചത് ബന്ധം ഉപേക്ഷിച്ച്‌ മറ്റൊരു വിവാഹത്തിനൊരുങ്ങിയെന്ന് ആരോപിച്ചാണ്.

ഇരുവരും പ്രണയത്തിലായിരുന്നെന്ന് പോലീസ് പറഞ്ഞു. കാര്‍ത്തി മീനാദേവിയെ വിവാഹം കഴിക്കാമെന്നും പറഞ്ഞിരുന്നു. എന്നാല്‍ കാര്‍ത്തി മറ്റൊരു പെണ്‍കുട്ടിയുമായി വിവാഹം നിശ്ചയിക്കാന്‍ പോവുകയാണെന്ന് മീനാദേവി അറിഞ്ഞതിനെ തുടര്‍ന്ന് കാര്‍ത്തിയുമായി അവര്‍ വാക്ക് തര്‍ക്കത്തിലേര്‍പ്പെട്ടു.

  മൈസൂരുവിൽ വൻ നിക്ഷേപ തട്ടിപ്പ്: വ്യവസായിക്കും സുഹൃത്തുക്കൾക്കും നഷ്ടമായത് രണ്ടര കോടി രൂപ; ജാർഖണ്ഡ് സ്വദേശിക്കായി തിരച്ചിൽ

തുടര്‍ന്നുണ്ടായ വഴക്കിലാണ് കാര്‍ത്തിയുടെ ദേഹത്ത് തിളച്ച എണ്ണ യുവതി ഒഴിച്ചത്. കാര്‍ത്തിയുടെ മുഖത്തിനും കൈകള്‍ക്കും പൊള്ളലേറ്റട്ടുണ്ട്. കാര്‍ത്തിയുടെ നിലവിളികേട്ടെത്തിയ നാട്ടുകാരാണ് അയാളെ ആശുപത്രിയിലെത്തിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കോക്രോച്ച് ജനതാ പാർട്ടി' സ്ഥാപകൻ അഭിജിത് ദീപ്കെ ബോസ്റ്റണിൽ നിന്ന് ഇന്ത്യയിലേക്ക് എത്തുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts