കോവിഡ്-നെഗറ്റീവ് റിപ്പോർട്ട് നിർബന്ധമാക്കി സ്വകാര്യ സ്കൂളുകൾ.

ബെംഗളൂരു: കുട്ടികളെ ഓഫ്‌ലൈൻ ക്ലാസുകളിലേക്ക് അയയ്‌ക്കാൻ ആഗ്രഹിക്കുന്ന രക്ഷിതാക്കൾക്ക് ഒരു പുതിയ വെല്ലുവിളിയുമായി സ്വകാര്യ സ്‌കൂളുകൾ അധികൃതർ രംഗത്ത്. കുട്ടികളെ ഓഫ്‌ലൈൻ ക്ലാസുകളിലേക്ക് അയയ്‌ക്കണമെങ്കിൽ മാതാപിതാക്കൾക്കും അവരുടെ കുട്ടികൾക്കും ആർടി-പിസിആർ നെഗറ്റീവ്  റിപ്പോർട്ടുകൾ സമർപ്പിക്കാൻ സ്‌കൂളുകൾ അധികൃതർ ആവശ്യപെട്ടിട്ടുണ്ട്.

ഒമിക്രോൺ മൂലമുണ്ടാകുന്ന പുതിയ കോവിഡ് തരംഗത്തെക്കുറിച്ചുള്ള ആശങ്കകൾക്കിടയിലും അവധിക്കാലത്തെ യാത്രകൾ വർദ്ധിക്കുന്നതിലും വൈറസ് വ്യാപനത്തിന്റെ പ്രധാന കാരണമായി കരുതുന്ന സാഹചര്യത്തിലാണ് ഈ നീക്കം. മിക്ക സ്വകാര്യ അൺ എയ്ഡഡ് സ്‌കൂളുകളും ക്രിസ്മസ്/പുതുവത്സര അവധിക്കാലത്തേക്കായി 10 ദിവസം സ്കൂൾ അടച്ചിടുകയും ജനുവരി 3-ന് ക്ലാസുകൾ പുനരാരംഭിക്കുകയും ചെയ്യും.

  നമ്മ മെട്രോ ഗ്രീൻ ലൈനിൽ നാളെ ട്രെയിൻ സർവീസുകളിൽ മാറ്റം;

ഈ കാലയളവിൽ ഒട്ടുമിക്ക കുടുംബവും യാത്ര ചെയ്തിട്ടുണ്ടാവാം ആയതിനാൽത്തന്നെ ഒരു മുൻകരുതൽ എന്ന നിലയിലാണ്, സ്കൂൾ വീണ്ടും തുറക്കുന്ന സമയത്ത് കോവിഡ് -19 നെഗറ്റീവ് റിപ്പോർട്ട് സമർപ്പികാനായി അവരോട്  ആവശ്യപ്പെട്ടതെന്ന് ബെംഗളൂരു സൗത്തിലെ ഒരു സ്വകാര്യ സ്കൂളിലെ പ്രിൻസിപ്പൽ പറഞ്ഞു. ഇതേപോലെ ഒക്ടോബർ, നവംബർ മാസങ്ങളിൽ സ്‌കൂളുകൾ ഫിസിക്കൽ ക്ലാസുകൾ വീണ്ടും തുറന്നപ്പോൾ, മിക്ക സ്വകാര്യ അൺ എയ്ഡഡ് സ്‌കൂളുകളും രക്ഷിതാക്കളിൽ നിന്ന് വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബൈക്ക് ടാക്സികൾ ഇനി നിരത്തിൽ ഉണ്ടാകുമോ? തർക്കത്തിൽ നിർണ്ണായക വഴിത്തിരിവ്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മോഷ്ടിച്ച മൊബൈൽ ഫോണുകൾ വീണ്ടെടുക്കുന്നതിൽ ഇന്ത്യയിൽ കർണാടക ഒന്നാം സ്ഥാനത്ത്; കർണാടക പോലീസിന്റെ 'മാജിക്' ഇങ്ങനെ
[masterslider id="10"]

Related posts