പരാതി നൽകാൻ എത്തിയ യുവതിയെ ലൈംഗിക പീഡനത്തിനിരയാക്കിയ പോലീസ് സൂപ്രണ്ട് അറസ്റ്റിൽ

ബെംഗളൂരു: പോലീസ് സ്റ്റേഷനില്‍ പരാതിപറയാൻ എത്തിയ യുവതിയെ ലൈംഗിക പീഡനത്തിനിരയാക്കിയതിന് അറസ്റ്റിലായ പോലീസ് സൂപ്രണ്ടിനെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാൻഡ് ചെയ്തു.

തുമകുരു, മധുഗിരി ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് എ രാമചന്ദ്രപ്പയെ വെള്ളിയാഴ്ച രാത്രിയായിരുന്നു അറസ്റ്റു ചെയ്തത്.

ഭൂമി തർക്ക പരാതിയുമായി എത്തിയ യുവതിയെ പോലീസ് സ്റ്റേഷനകത്തെ തന്റെ മുറിയില്‍ രാമചന്ദ്രപ്പ ലൈംഗിക അതിക്രമത്തിനിരയാക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ അടക്കം പ്രചരിച്ചിരുന്നു.

  നിങ്ങളുടെ വൈദ്യുതി ബില്ലിൽ 'എംഡി പെനാൽറ്റി' ഉണ്ടോ? കണ്ട് ഞെട്ടേണ്ട; കാരണവും പരിഹാരവും ഇതാ

ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ യുവതിയെ കണ്ടെത്തിയ പോലീസ് സംഘം പരാതി എഴുതി വാങ്ങുകയായിരുന്നു.

ശേഷം സഹപ്രവർത്തകർ എസ്പിയെ അറസ്റ്റ് രേഖപ്പെടുത്തി അതേ സ്‌റ്റേഷനിലെ ലോക്കപ്പിലടച്ചു.

പിന്നീട് രാത്രി പ്രതിയെ മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കുകയായിരുന്നു.

പീഡന ദൃശ്യങ്ങളുടെ ആധികാരികത പോലീസ് പരിശോധിച്ച്‌ വരികയാണ്.

ആരാണ് എസ്‌ പിയുടെ ഔദ്യോഗിക മുറിയില്‍ ഒളിക്യാമറ വെച്ച്‌ ദൃശ്യങ്ങള്‍ ചിത്രീകരിച്ചതെന്നും വ്യക്തമല്ല.

  ഐപിഎൽ മത്സരത്തിനിടെ ചിന്നസ്വാമി സ്റ്റേഡിയത്തിലെ സിസിടിവി കേബിളുകൾ മുറിച്ചു മാറ്റിയ സംഭവം: പ്രതികൾ പിടിയിൽ, കാരണം ഞെട്ടിക്കുന്നത്

രാമചന്ദ്രപ്പ പരാതിപറയാൻ എത്തുന്ന സ്ത്രീകളോട് സ്ഥിരമായി അപമര്യാദയായി പെരുമാറാറുണ്ടോ എന്നതും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ചൂട് കൂടിയതോടെ ബെംഗളൂരുവിൽ പൂൾ പാർട്ടികൾ സജീവം!
[masterslider id="10"]

Related posts

Click Here to Follow Us