മാലിന്യ ട്രക്ക് ഇടിച്ച് ഇരുചക്ര വാഹനത്തിൽ സഞ്ചരിച്ച സഹോദരിമാർക്ക് ദാരുണാന്ത്യം 

ബെംഗളൂരു: മാലിന്യം കയറ്റിവന്ന വാഹനമിടിച്ച്‌ സഹോദിരിമാരായ യുവതികള്‍ക്ക് ദാരുണാന്ത്യം. ഗോവിന്ദപുര സ്വദേശികളായ നാസിയ സുല്‍ത്താൻ, നാസിയ ഇർഫാൻ എന്നിവരാണ് മരിച്ചത്. സ്ത്രീകള്‍ സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനത്തില്‍ ബിബിഎംപിയുടെ മാലിന്യ ട്രക്ക് ഇടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ട്രക്ക് ഡ്രൈവറായ ഗാഡി ലിംഗയെ (32) ഹെബ്ബാള്‍ ട്രാഫിക് പോലീസ് അറസ്റ്റ് ചെയ്തു. സഹോദരിമാർ ആർകെ ഹെഗഡെ നഗറിലെ ആശുപത്രിയിലേക്ക് പോകുമ്പോഴായിരുന്നു അപകടം. ഡ്രൈവറെ ബ്രീത്ത് അനലൈസർ പരിശോധനയ്ക്ക് വിധേയനാക്കിയപ്പോള്‍ മദ്യപിച്ചിട്ടില്ലെന്ന് കണ്ടെത്തി. ഹെബ്ബാള്‍ ട്രാഫിക് പോലീസ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Read More

പരാതി നൽകാൻ എത്തിയ യുവതിയെ ലൈംഗിക പീഡനത്തിനിരയാക്കിയ പോലീസ് സൂപ്രണ്ട് അറസ്റ്റിൽ

ബെംഗളൂരു: പോലീസ് സ്റ്റേഷനില്‍ പരാതിപറയാൻ എത്തിയ യുവതിയെ ലൈംഗിക പീഡനത്തിനിരയാക്കിയതിന് അറസ്റ്റിലായ പോലീസ് സൂപ്രണ്ടിനെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാൻഡ് ചെയ്തു. തുമകുരു, മധുഗിരി ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് എ രാമചന്ദ്രപ്പയെ വെള്ളിയാഴ്ച രാത്രിയായിരുന്നു അറസ്റ്റു ചെയ്തത്. ഭൂമി തർക്ക പരാതിയുമായി എത്തിയ യുവതിയെ പോലീസ് സ്റ്റേഷനകത്തെ തന്റെ മുറിയില്‍ രാമചന്ദ്രപ്പ ലൈംഗിക അതിക്രമത്തിനിരയാക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ അടക്കം പ്രചരിച്ചിരുന്നു. ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ യുവതിയെ കണ്ടെത്തിയ പോലീസ് സംഘം പരാതി എഴുതി വാങ്ങുകയായിരുന്നു. ശേഷം സഹപ്രവർത്തകർ എസ്പിയെ അറസ്റ്റ് രേഖപ്പെടുത്തി അതേ…

Read More

പത്താം ക്ലാസുകാരിയുമായി അധ്യാപകൻ ഒളിച്ചോടി

ബെംഗളൂരു: പത്താം ക്ലാസുകാരിയെ വിവാഹം ചെയ്ത ട്യൂഷൻ അധ്യാപകൻ പെണ്‍കുട്ടിയുമായി ഒളിച്ചോടി. 25കാരനായ അഭിഷേക് ഗൗഡയെയും പെണ്‍കുട്ടിയെയും കാണാതായിട്ട് 40 ലധികം ദിവസമാണ് ആയെന്നാണ് പെണ്‍കുട്ടിയുടെ കുടുംബം പോലീസില്‍ അറിയിച്ചിരിക്കുന്നത്. നവംബർ 23നാണ് 15 കാരിയായ പെണ്‍കുട്ടിയെ കാണാതാകുന്നത്. വൈകിട്ട് ട്യൂഷനുപോയതായിരുന്നു പെണ്‍കുട്ടി. എന്നാല്‍ രാത്രി വളരെ വൈകിയിട്ടും പെണ്‍കുട്ടി തിരികെ വീട്ടില്‍ എത്താഞ്ഞതോടെ പെണ്‍കുട്ടിയുടെ അച്ഛൻ അഭിഷേകിൻ്റെ വീട്ടിലെത്തി. എന്നാല്‍ വീട്ടില്‍ ആരും ഇല്ലായിരുന്നിട്ടും കതക് ചാരിയിട്ട നിലയിലായിരുന്നു. ഇതോടെ വീടിൻ്റെ അകത്ത് കടന്ന പെണ്‍കുട്ടിയുടെ അച്ഛൻ ലിവിങ് റൂമിലെ മേശയില്‍ ഒരു…

Read More

വിവാദമായ നഗ്ന രംഗങ്ങൾ ഉൾപ്പെടുത്തി ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റിന്‍റെ ഒ.ടി.ഡി.സ്ട്രീമിംഗ് ആരംഭിച്ചു.

കാന്‍ ചലച്ചിത്രോത്സവത്തില്‍ ഗ്രാന്‍ഡ് പ്രീ പുരസ്കാരം ലഭിച്ചതിലൂടെ വലിയ വാര്‍ത്താപ്രാധാന്യം നേടിയ ഇന്ത്യന്‍ ചിത്രം ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റിന്‍റെ സ്ട്രീമിംഗ് ആരംഭിച്ചു. കാനിലെ നേട്ടത്തിന് പിന്നാലെ ചിത്രം തിയറ്ററുകളിലും റിലീസ് ചെയ്യപ്പെട്ടിരുന്നു. പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം പ്രദര്‍ശനം ആരംഭിച്ചിരിക്കുന്നത്. പായല്‍ കപാഡിയ സംവിധാനം ചെയ്ത ചിത്രം ഇറ്റലിയിലെ ചലച്ചിത്രോത്സവത്തിലും ശ്രദ്ധ നേടിയിരുന്നു. റാണ ദഗുബാട്ടിയുടെ സ്പിരിറ്റ് മീഡിയയാണ് ചിത്രം ഇന്ത്യയിൽ വിതരണം ചെയ്തത്. കനി കുസൃതി, ദിവ്യ പ്രഭ, ഛായ കദം, ഹൃദു ഹാറൂൺ,…

Read More

സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് നാല് ജവാന്‍മാര്‍ക്ക് വീരമൃത്യു

ശ്രീനഗര്‍: ജമ്മുവിലെ ബന്ദിപ്പോരയില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് നാല് ജവാന്‍മാര്‍ക്ക് വീരമൃത്യു. മൂന്ന് സൈനികര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി സൈനികവൃത്തങ്ങള്‍ അറിയിച്ചു. നിയന്ത്രണം നഷ്ടമായതിനെ തുടര്‍ന്ന് സൈനികവാഹനം കൊക്കയിലേക്ക് മറിയുകയായിരുന്നു. പരിക്കേറ്റവരുടെ നില ഗുരുതരമാണ്. അപകടം ഉണ്ടായ ഉടനെതന്നെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെ സ്ഥലത്ത് എത്തി. നേരത്തെയും ജമ്മുവില്‍ നിരവധി തവണ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് അപകടം സംഭവിച്ചിരുന്നു. ഇക്കഴിഞ്ഞ ഡിസംബര്‍ 24ന് പുഞ്ചില്‍ സൈനിക വാഹനം 350 അടി താഴ്ചയിലേക്ക് മറിഞ്ഞ് അഞ്ച് സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു. നിരവധി…

Read More

ബൈക്ക് അപകടത്തിൽ മരിച്ച മലയാളി വിദ്യാർത്ഥി എട്ട് പേർക്ക് പുതുജീവനേകി യാത്രയായി

ബെംഗളൂരു: പുതുവര്‍ഷ ദിനം ബെംഗളൂരുവില്‍ നടന്ന റോഡ് അപകടത്തില്‍ മസ്തിഷ്‌ക മരണം സംഭവിച്ച മലയാളി വിദ്യാര്‍ത്ഥി അലന്‍ അനുരാജിന്റെ അവയവങ്ങള്‍ എട്ട് പേരിലൂടെ ജീവിക്കും. ആറ് പ്രധാന അവയവങ്ങളും 2 കണ്ണുകളുമാണ് ദാനം ചെയ്തത്. ഹൃദയം, രണ്ട് വൃക്കകള്‍, പാന്‍ക്രിയാസ്, ശ്വാസകോശം, കരള്‍, നേത്ര പടലം എന്നിവയാണ് ദാനം ചെയ്തത്. അവയവങ്ങള്‍ കര്‍ണാടകയിലെ വിവിധ ആശുപത്രികള്‍ക്ക് കൈമാറി. മരണാനന്തര അവയവദാനത്തിന് നേതൃത്വം നല്‍കുന്ന കര്‍ണാടക സര്‍ക്കാരിന്റെ ‘ജീവസാര്‍ത്ഥകത്തേ’യുടെ നേതൃത്വത്തിലാണ് അവയവ കൈമാറ്റ നടപടിക്രമങ്ങളും സ്വീകര്‍ത്താക്കളെ കണ്ടെത്തലും കാര്യക്ഷമമായി നടന്നത്. തീവ്ര ദു:ഖത്തിലും മറ്റൊരു സംസ്ഥാനത്ത്…

Read More

ബെംഗളൂരു വരും ദിനങ്ങളിൽ അതി ശൈത്യത്തിലേക്ക്

ബെംഗളൂരു: ബെംഗളൂരു നഗരം കഠിന ശൈത്യത്തിലേക്ക്. പ്രതീക്ഷിച്ചതിനേക്കാള്‍ വേഗത്തില്‍ ആണ് ജനുവരിയില്‍ ശൈത്യത്തിലേക്ക് ബെംഗളൂരു പോയത്. ഇപ്പോഴിതാ, കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ റിപ്പോർട്ടുകള്‍ അനുസരിച്ച്‌ വരുംദിവസങ്ങളില്‍ താപനിലയില്‍ വൻ ഇടിവാണ് ബെംഗളൂരു നഗരത്തില്‍ പ്രതീക്ഷിക്കുന്നത്. ഇന്ന്, 2025 ജനുവരി 4 ശനിയാഴ്ച ബെംഗളൂരുവിലെ നഗരപരിധിയിലെ ചില ഭാഗങ്ങളില്‍ കുറഞ്ഞ താപനില 10.2 ഡിഗ്രി സെല്‍ഷ്യസായി കുറയുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) പ്രവചിക്കുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഉത്തരേന്ത്യയിലെ പലയിടങ്ങളിലും അനുഭവപ്പെടുന്ന ശൈത്യകതരംഗമാണ് ബെംഗളൂരുവില്‍ താപനിലയില്‍ കുറവുണ്ടാക്കുന്നതെന്നാണ് കാരണം. ഇന്ന് ബെംഗളൂരുവില്‍ പ്രതീക്ഷിത്തുന്ന കുറഞ്ഞ…

Read More

മൈസൂരുവിൽ പുതിയ ബസ് സ്റ്റാന്റ് നിർമിക്കാൻ മന്ത്രിസഭയുടെ അംഗീകാരം 

ബെംഗളൂരു: മൈസൂരുവിലെ ബന്നിമണ്ഡപില്‍ അത്യാധുനിക സൗകര്യങ്ങളോടെ പുതിയ ബസ് സ്റ്റാൻഡ് നിർമിക്കാൻ കർണാടക മന്ത്രിസഭയുടെ അംഗീകാരം. കെ.എസ്.ആർ.ടി.സി തയാറാക്കിയ വിശദ പദ്ധതി റിപ്പോർട്ട് (ഡി.പി.ആർ) പ്രകാരം 120 കോടിയാണ് പദ്ധതിയുടെ നിർമാണ ചെലവ് കണക്കാക്കുന്നത്. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ തട്ടകം കൂടിയായ മൈസൂരുവിലെ ജനങ്ങള്‍ക്കായുള്ള പുതുവർഷ പ്രഖ്യാപനം കൂടിയാണിത്. മൈസൂരുവിലെ കെ.എസ്.ആർ.ടി.സി ഡിപ്പോയോട് ചേർന്നുള്ള 61 ഏക്കർ ഭൂമിയുള്ള ബന്നിമണ്ഡപിലെ നെല്‍സണ്‍ മണ്ടേല റോഡില്‍ 14 ഏക്കർ സ്ഥലത്താണ് പുതിയ ബസ് സ്റ്റാൻഡ് വരുന്നത്. പദ്ധതി യാഥാർഥ്യമാകുന്നതോടെ നഗരഹൃദയത്തിലെ റൂറല്‍ ബസ് സ്റ്റാൻഡ് പുതിയ ബസ്…

Read More

പാർക്കിങിന് കൈക്കൂലി വാങ്ങിയ മൂന്ന് പോലീസുകാർക്ക് സസ്പെൻഷൻ 

ബെംഗളൂരു: പാർക്കിങ് സൗകര്യം ഒരുക്കുന്നതിനായി വിനോദസഞ്ചാരികളിൽനിന്ന് കൈക്കൂലിവാങ്ങിയ മൂന്ന്‌ പോലീസുകാർക്ക് സസ്പെൻഷൻ. മണ്ഡ്യ ശ്രീരംഗപട്ടണത്തെ കെ.ആർ.എസ്. പോലീസ് സ്റ്റേഷനിലെ ഹെഡ്‌കോൺസ്റ്റബിൾമാരായ പുരുഷോത്തമൻ, അനിൽകുമാർ, പ്രഭുസ്വാമി എന്നിവർക്കെതിരേയാണ് നടപടി. ക്രിസ്മസ് അവധിക്കാലത്ത് ബൃന്ദാവൻ ഗാർഡൻ സന്ദർശിക്കാനെത്തിയ സഞ്ചാരികളിൽ നിന്ന് മൂവരും കൈക്കൂലിവാങ്ങിയെന്നാണ് പരാതി. ഇവർ പണം വാങ്ങുന്ന വീഡിയോദൃശ്യം സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതേത്തുടർന്നാണ് മൂവരെയും സസ്പെൻഡ് ചെയ്തതെന്ന് കെ.ആർ.എസ്. സ്റ്റേഷൻ ഇൻസ്പെക്ടർ ടി.എം. പുനീത് അറിയിച്ചു

Read More

ടയർ പൊട്ടി ട്രാക്ടർ മറിഞ്ഞു; യുവാവ് മരിച്ചു

ബെംഗളൂരു : ചിത്രദുർഗയിൽ ടയർ പൊട്ടിയതിനെത്തുടർന്ന് ട്രാക്ടർ മറിഞ്ഞ് ഒരാൾ മരിച്ചു. രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു. ചല്ലക്കെരെ താലൂക്കിലെ മൈലഹള്ളി ഗ്രാമത്തിനുസമീപമാണ് സംഭവം. രേണുകപുര സ്വദേശി ശങ്കർനാഗ് (38) ആണ് മരിച്ചത്. ട്രാക്ടറിൽ യാത്രചെയ്തിരുന്ന ആന്ധ്രാ സ്വദേശികളായ രണ്ടുപേർക്കാണ് പരിക്കേറ്റത്. ഇവരെ ചല്ലക്കെരെ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. കല്ലുമായി കടപ്പയിലേക്കുപോയ ട്രാക്ടറാണ് അപകടത്തിൽപ്പെട്ടത്. പോലീസ് സംഭവസ്ഥലം സന്ദർശിച്ച് കേസെടുത്തു.

Read More