ടയർ പൊട്ടി ട്രാക്ടർ മറിഞ്ഞു; യുവാവ് മരിച്ചു

ബെംഗളൂരു : ചിത്രദുർഗയിൽ ടയർ പൊട്ടിയതിനെത്തുടർന്ന് ട്രാക്ടർ മറിഞ്ഞ് ഒരാൾ മരിച്ചു. രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു.

ചല്ലക്കെരെ താലൂക്കിലെ മൈലഹള്ളി ഗ്രാമത്തിനുസമീപമാണ് സംഭവം. രേണുകപുര സ്വദേശി ശങ്കർനാഗ് (38) ആണ് മരിച്ചത്.

ട്രാക്ടറിൽ യാത്രചെയ്തിരുന്ന ആന്ധ്രാ സ്വദേശികളായ രണ്ടുപേർക്കാണ് പരിക്കേറ്റത്.

  പരാതിക്കാരിയെ ലൈംഗികമായി ചൂഷണം ചെയ്യാൻ ശ്രമം; ഇൻസ്പെക്ടർക്കെതിരെ അന്വേഷണം; വീഡിയോ കാണാം

ഇവരെ ചല്ലക്കെരെ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. കല്ലുമായി കടപ്പയിലേക്കുപോയ ട്രാക്ടറാണ് അപകടത്തിൽപ്പെട്ടത്. പോലീസ് സംഭവസ്ഥലം സന്ദർശിച്ച് കേസെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നേരിയ ആശ്വാസത്തിന് വഴി: അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത; ഇടിമിന്നൽ ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us