കർണാടക ആർടിസി നിരക്ക് വർദ്ധന; അന്തഃസംസ്ഥാന സർവീസുകൾക്കും ബാധിച്ചേക്കും

ബെംഗളൂരു : കർണാടക ആർ.ടി.സി. ടിക്കറ്റ് നിരക്കിൽ 15 ശതമാനം വർധനയേർപ്പെടുത്തിയതിൽ പ്രതിഷേധം ശക്തം.

ബി.ജെ.പി. ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികളും ബസിൽ സ്ഥിരമായി യാത്രചെയ്യുന്നവരും പ്രതിഷേധിച്ച് രംഗത്തെത്തിയിട്ടുണ്ട്.

വെള്ളിയാഴ്ച മജെസ്റ്റിക് ബസ് സ്റ്റാൻഡിൽ യാത്രക്കാർക്കൊപ്പം പ്രതിഷേധിക്കാൻ പ്രതിപക്ഷ നേതാവ് ആർ. അശോകയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി. നേതാക്കളെത്തി.

യാത്രക്കാരെ ആശ്വസിപ്പിക്കുന്നതിന്റെ പ്രതീകമായി ബി.ജെ.പി. നേതാക്കൾ പുഷ്പങ്ങൾ നൽകി. പ്രതിഷേധിച്ച നേതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു.

ശക്തി പദ്ധതിവഴി സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിക്കുമ്പോൾ മറുവശത്ത് പുരുഷയാത്രക്കാരിൽനിന്ന് കൂടുതൽ തുക ടിക്കറ്റിനത്തിൽ ഈടാക്കുന്നത് സൂചിപ്പിച്ച് ഭാര്യക്ക് സൗജന്യമാണെങ്കിലും ഭർത്താവിൽനിന്ന് ഇരട്ടിയാണ് വാങ്ങുന്നതെന്ന് അശോക പറഞ്ഞു.

  അധ്യാപിക ക്ലാസ് വിട്ടതിനുപിന്നാലെ അഞ്ചുവയസുകാരന് ക്ലാസ് മോണിറ്ററുടെ ക്രൂരമർദനം

വിലക്കയറ്റംമൂലം ജനങ്ങൾ പൊറുതിമുട്ടുകയാണ്. കർണാടകയുടെ ചരിത്രത്തിലെ ഏറ്റവും മോശം മുഖ്യമന്ത്രിയാണ് സിദ്ധരാമയ്യ. 15 ശതമാനം വർധന ജനങ്ങൾക്ക് താങ്ങാവുന്നതിലും അധികമാണ്.

നിരക്കുവർധനയ്ക്കെതിരേ ശനിയാഴ്ച ബി.ജെ.പി. സംസ്ഥാനവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്നും അശോക അറിയിച്ചു.

നിരക്കുവർധന പിൻവലിക്കണമെന്നും സംസ്ഥാനത്തെ ജനങ്ങൾക്ക് അഞ്ച് ഗ്യാരന്റി പദ്ധതികൾ നൽകിയെന്ന് നിങ്ങൾക്ക് എങ്ങനെയാണ് അവകാശപ്പെടാനാവുകയെന്നും ബി.വൈ. വിജയേന്ദ്ര മുഖ്യമന്ത്രി സിദ്ധരാമയ്യയോട് ചോദിച്ചു.

സ്ത്രീകൾക്ക് സൗജന്യയാത്ര നൽകുന്ന ശക്തി പദ്ധതിക്ക് പണം കണ്ടെത്താനാകാതെ ട്രാൻസ്‌പോർട്ട് കമ്പനിയെ നഷ്ടത്തിലാക്കിയെന്നും വിജയേന്ദ്ര ആരോപിച്ചു.

ബസിൽ സ്ഥിരം യാത്രചെയ്യുന്ന ഒട്ടേറെ ആളുകളാണ് സാമൂഹിക മാധ്യമങ്ങളിലൂടെയും അല്ലാതെയും നിർക്കുവർധനയെ എതിർത്ത് രംഗത്തെത്തിയിട്ടുള്ളത്.

  ഹൈവേയിൽ ഏഴംഗ മുഖംമൂടി സംഘം; മലയാളി സ്വർണ്ണ വ്യാപാരിയെ റോഡിൽ തള്ളി ഭാര്യയെയും മകനെയും കാറടക്കം തട്ടിക്കൊണ്ടുപോയി

ഞായറാഴ്ചയാണ് പുതിയ നിരക്ക് പ്രാബല്യത്തിൽവരുന്നത്. കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (കെ.എസ്.ആർ.ടി.സി.), നോർത്ത് വെസ്റ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (എൻ.ഡബ്ള്യു.കെ.ആർ.ടി.സി.), കല്യാണ കർണാടക റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (കെ.കെ.ആർ.ടി.സി.), ബെംഗളൂരു മെട്രോ പോളിറ്റൻ ട്രാൻസ്‌പോർട്ട്് കോർപ്പറേഷൻ (ബി.എം.ടി.സി.) എന്നീ നാലു കോർപ്പറേഷനുകളിലും യാത്രയ്ക്ക് ചെലവുകൂടും.

കേരളമുൾപ്പെടെയുള്ള അന്തഃസംസ്ഥാന സർവീസുകൾക്കും നിരക്ക് വർധിച്ചേക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കുരുക്കില്ലാ, ടോളില്ലാ യാത്ര; എസ് എം കൃഷ്ണ റോഡ് തുറന്നു; സവിശേഷതകള്‍ ഏറെ അറിയാന്‍ വായിക്കു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts