ബെംഗളൂരു: ഒക്ടോബർ 7 ന് രാത്രി തമിഴ്‌നാട്ടിലെ ധർമ്മപുരിയിലെ തോപ്പൂരിലെ വിജനമായ സ്ഥലത്ത് വെച്ച് പോലീസിന്റെ കണ്ണ് വെട്ടിച്ച് ഓടുന്നതിനിടയിൽ കിണറ്റിൽ വീണ കവർച്ച കേസിലെ പ്രതിയെ പോലീസ് സംഘത്തിലെ കോൺസ്റ്റബിൾ ആർ ശിവകുമാർ രക്ഷിച്ചു. പ്രതിയെ പിന്തുടരുകയായിരുന്നു യെലഹങ്ക പോലീസ്സ്റ്റേഷനിലെ കോൺസ്റ്റബിളായ ആർ ശിവകുമാർ. കയറുകെട്ടി കിണറ്റിലിറങ്ങിയാണ് ശിവകുമാർ പ്രതിയെ രക്ഷിച്ചത്.
പോലീസ് സംഘം കേസിലെ നാല് പ്രതികളെ തിരഞ്ഞാണ് സ്ഥലത്തെത്തിയത്. പ്രതികൾ ഒരു ഹോട്ടൽ മുറിയിൽ താമസിച്ചിരുന്നതായി വിവരം ലഭിച്ചിരുന്നു.
ഭക്ഷണം കഴിക്കാൻ പുറത്തിറങ്ങിയ മൂന്ന് പേരെ അറസ്റ്റ് ചെയ്ത ശേഷം നാലാമത്തെ ആളെ പിടിക്കാൻ പോലീസ്ഹോട്ടൽ മുറിയിലെത്തി. പോലീസിനെ കണ്ട് ഓടുന്നതിനിടയിലാണ് പ്രതി കിണറ്റിൽ വീണത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.Accused planned escape,
But fell2imminent death
In d dead of d night.
Constable Shivakumar
Risked his life
Not2catch a criminal
But2save one
From a 25 feet well
He pulled out d drowning accused.
Constitution states Right to life
&we safeguard it
In our duty Every life matters pic.twitter.com/Wn14HQcRqs— DCP North East (@DCPNEBCP) October 11, 2021