പാർക്കിങിന് കൈക്കൂലി വാങ്ങിയ മൂന്ന് പോലീസുകാർക്ക് സസ്പെൻഷൻ 

ബെംഗളൂരു: പാർക്കിങ് സൗകര്യം ഒരുക്കുന്നതിനായി വിനോദസഞ്ചാരികളിൽനിന്ന് കൈക്കൂലിവാങ്ങിയ മൂന്ന്‌ പോലീസുകാർക്ക് സസ്പെൻഷൻ.

മണ്ഡ്യ ശ്രീരംഗപട്ടണത്തെ കെ.ആർ.എസ്. പോലീസ് സ്റ്റേഷനിലെ ഹെഡ്‌കോൺസ്റ്റബിൾമാരായ പുരുഷോത്തമൻ, അനിൽകുമാർ, പ്രഭുസ്വാമി എന്നിവർക്കെതിരേയാണ് നടപടി.

ക്രിസ്മസ് അവധിക്കാലത്ത് ബൃന്ദാവൻ ഗാർഡൻ സന്ദർശിക്കാനെത്തിയ സഞ്ചാരികളിൽ നിന്ന് മൂവരും കൈക്കൂലിവാങ്ങിയെന്നാണ് പരാതി.

  "പെൺകുട്ടികൾക്ക് മാത്രമല്ല, ഇനി ആൺകുട്ടികൾക്കും ടിക്കറ്റില്ല! കർണാടകയിൽ വരുന്നത് വിപ്ലവകരമായ മാറ്റം

ഇവർ പണം വാങ്ങുന്ന വീഡിയോദൃശ്യം സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

ഇതേത്തുടർന്നാണ് മൂവരെയും സസ്പെൻഡ് ചെയ്തതെന്ന് കെ.ആർ.എസ്. സ്റ്റേഷൻ ഇൻസ്പെക്ടർ ടി.എം. പുനീത് അറിയിച്ചു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇലക്ട്രിക് സ്കൂട്ടർ നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചു; 3 എംബിബിഎസ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us