കാവേരി ജലത്തിന് വേണ്ടി ആയിരത്തിൽ പരം വരുന്ന തമിഴ്‌നാട്ടിലെ കർഷകർ ചൊവ്വാഴ്ച തെരുവിലിറങ്ങി.തമിഴ്നാടിന് കാവേരിജലം വിട്ടുനൽകുന്നതിനെതിരെ പ്രതിഷേധവുമായി കന്നഡ കർഷക സംഘടനകളുടെ നേതൃത്വത്തിൽ മൈസൂരുവിൽ തമിഴ് സിനിമയുടെ പോസ്റ്റർ നശിപ്പിച്ചു.
കഴിങ്ങ ജൂൺ ജൂലൈ മാസങ്ങളിൽ തമിഴ്നാടിനു കിട്ടേണ്ട 22.934 ടിഎംസി ft ജലം കർണാടകം ഇതുവരെ നൽകിയില്ലെന്നു തമിഴ്നാട് മുഖ്യമന്ത്രി ജയലളിത ആരോപിച്ചു. കാവേരി ജല തർക്കപരിഹാര നീതിസഭ പ്രകാരം കർണാടക ഗവണ്മെന്റ് നൽകേണ്ടിയിരുന്ന കാവേരി ജലം കർണാടക വിട്ടു കൊടുക്കാത്തതിൽ പ്രതിക്ഷേധിച് നിരവധി കർഷകർ തെരുവിലിറങ്ങി. 2007 ലെ ട്രൈബ്യൂണൽ അന്തിമവിധി കർണാടക ലംഘിക്കുന്നതായും തമിഴ്നാട് മന്ത്രിസഭ ആരോപിച്ചു.
വരും ദിവസങ്ങളിൽ പ്രതിഷേധം ഇനിയും കനക്കുമെന്നുo തമിഴ്നാട്ടിലെ കർഷകർ മുന്നറിയിപ്പ് നൽകി.അതെ സമയം കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പുതിയ റീസർവോയർ കാവേരി നദിക്കു കുറുകേ മേകേടാറ്റു സമീപം Rs 5,912 കോടി മുതൽമുടക്കിൽ തന്റെ ഗോവെർന്മെന്റ് പ്ലാനിൽ ഉണ്ടെന്നു അറിയിച്ചു.തമിഴ്നാടിനു കാവേരീജലം വിട്ടുകൊടുക്കാവുന്ന സാഹചര്യമല്ലെന്നു വ്യക്തമാക്കി സുപ്രീം കോടതിയിൽ സത്യവാങ്മൂല൦ നൽകുമെന്നും സിദ്ധരാമയ്യ അറിയിച്ചു.
തമിഴ്നാടിന്റെ പരിധിയിലുള്ള കാവേരീതട ജില്ലകളിലെ കർഷകർ ഇന്നലെ ബന്ദ് ആചരിച്ചതിനാൽ ഇവിടങ്ങളിലേക്കുള്ള ബസ് സർവീസുകൾ കർണാടക ആർടിസി റദ്ദാക്കി.
ചീഫ് ജസ്റ്റിസ് ടി.എസ്.ഠാക്കൂറിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് സെപ്റ്റംബർ രണ്ടിനാണു തമിഴ്നാടിന്റെ ഹർജി പരഗണിക്കുന്നത്.