ക്ലാസ്സ്‌മേറ്റ്സ് സിനിമയുടെ ഓർമയ്ക്ക് ഇതു പത്തു വയസ്. എന്നും കൗമാരങ്ങളുടെ പ്രണയ നഷ്ട പട്ടികയിൽ സ്‌ഥാനം പിടിച്ച അനശ്വര പ്രണയത്തിന്റെ നൊമ്പരമാണ് റസിയയുടെയും മുരളിയുടേം ജീവിതം സിനിമയിലൂടെ പറയുന്നത് .ക്യാമ്പസ് ഹൃദയങ്ങളിലേക്കു നേരിട്ടിറങ്ങി ചെന്ന ഈ നഷ്ടപ്രണയം ലാൽജോസ് എന്ന സംവിധായകന്റെ ചിറകിലെ പൊൻതൂവൽ ആണ്.
ഒരു പിടി നല്ല ഗാനങ്ങളുമായിറങ്ങിയ ചിത്രം കാമ്പസുകളിൽ വലിയ ഓളങ്ങൾ തീർത്തു.ഇൗ തലമുറ ഉള്ളിടത്തോളം കാലം ക്ലാസ്മേറ്റ്സ് എന്ന ചിത്രത്തിന്റെ ഒാർമകളും നിലനിൽക്കും എന്നു സംവിധായകൻ ലാൽ ജോസ് ഓർമ്മകുറിപ്പിൽ പറയുന്നു.കലാലയ ജീവിതത്തിനു ശേഷം പത്തു വര്ഷങ്ങള് കഴിങ്ങു കണ്ടു മുട്ടുന്ന കുറെ കൂട്ടുകാരുടെ ഓർമ്മകളും പ്രണയവും വിരഹവും എല്ലാം ഉൾകൊണ്ട ഒരു സിനിമ കൂടിയാണിത്.
വിനീത് ശ്രീനിവാസൻ ആലപിച്ച “എന്റെ കൽബിലെ വെണ്ണിലാവ് നീ…” എന്നു തുടങ്ങുന്ന ഗാന൦ ഈ സിനിമയിലെ മാത്രമല്ല വിനീതിന്റെ ജീവിതത്തിലെയും ഒരു പുതിയ ഏട് കൂടിയായിരുന്നു.”കാറ്റാടി തണലും..” എന്ന് തുടങ്ങുന്ന ഗാനം ക്യാമ്പസ് ജീവിതത്തിന്റെ നൊസ്റ്റാൾജിയ എല്ലാവരിലും ഒരുപോലെ ഉണർത്തുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.