പത്താം ക്ലാസുകാരിയുമായി അധ്യാപകൻ ഒളിച്ചോടി

ബെംഗളൂരു: പത്താം ക്ലാസുകാരിയെ വിവാഹം ചെയ്ത ട്യൂഷൻ അധ്യാപകൻ പെണ്‍കുട്ടിയുമായി ഒളിച്ചോടി.

25കാരനായ അഭിഷേക് ഗൗഡയെയും പെണ്‍കുട്ടിയെയും കാണാതായിട്ട് 40 ലധികം ദിവസമാണ് ആയെന്നാണ് പെണ്‍കുട്ടിയുടെ കുടുംബം പോലീസില്‍ അറിയിച്ചിരിക്കുന്നത്.

നവംബർ 23നാണ് 15 കാരിയായ പെണ്‍കുട്ടിയെ കാണാതാകുന്നത്.

വൈകിട്ട് ട്യൂഷനുപോയതായിരുന്നു പെണ്‍കുട്ടി.

എന്നാല്‍ രാത്രി വളരെ വൈകിയിട്ടും പെണ്‍കുട്ടി തിരികെ വീട്ടില്‍ എത്താഞ്ഞതോടെ പെണ്‍കുട്ടിയുടെ അച്ഛൻ അഭിഷേകിൻ്റെ വീട്ടിലെത്തി.

  അയൽസംസ്ഥാനത്ത് കോവിഡ് മരണം വർദ്ധിക്കുന്നു; അതിർത്തികളിൽ കർശന പൂട്ട് വീഴുമോ? കർണാടകത്തിൽ അതീവ ജാഗ്രത!

എന്നാല്‍ വീട്ടില്‍ ആരും ഇല്ലായിരുന്നിട്ടും കതക് ചാരിയിട്ട നിലയിലായിരുന്നു.

ഇതോടെ വീടിൻ്റെ അകത്ത് കടന്ന പെണ്‍കുട്ടിയുടെ അച്ഛൻ ലിവിങ് റൂമിലെ മേശയില്‍ ഒരു സ്മാർട്ട്ഫോണിരിക്കുന്നത് കണ്ടു.

ഈ ഫോണ്‍ പരിശോധിച്ചപ്പോള്‍ പെണ്‍കുട്ടിയും അഭിഷേകും തമ്മിലുള്ള വിവാഹത്തിൻ്റെ ചിത്രങ്ങള്‍ ഇയാള്‍ കണ്ടു.

ഇതിന് പിന്നാലെ പെണ്‍കുട്ടിയുടെ അച്ഛനാണ് പൊലീസില്‍ പരാതി നല്‍കിയത്.

പെണ്‍കുട്ടിയുടെ അച്ഛൻ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഇരുവർക്കും വേണ്ടി ലുക്ക് ഔട്ട് നോട്ടീസും പൊലീസ് ഇപ്പോള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.

  ബെംഗളൂരുവിൽ ഓടുന്ന സ്‌കൂൾ വാനിന്റെ പിൻവാതിൽ തുറന്ന് അഞ്ച് കുട്ടികൾ റോഡിലേക്ക് വീണു; ഡ്രൈവർക്കെതിരെ കേസെടുത്ത് പോലീസ്

അഭിഷേക് വിവാഹിതനാണെന്നും ഒരു കുട്ടിയുണ്ടെന്നും പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

ഭാര്യയുമായുള്ള ദാമ്പത്യ ബന്ധം വഷളായതോടെയാണ് ഇയാള്‍ പെണ്‍കുട്ടിയെ വിവാഹം ചെയ്തതെന്നാണ് വിവരം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നമ്മ മെട്രോയിൽ പരസ്യമായ പ്രണയപ്രകടനം; യുവദമ്പതികൾക്കെതിരെ കടുത്ത പൊതുജനരോഷം, വീഡിയോ വൈറൽ
[masterslider id="10"]

Related posts