കൈക്കൂലി കേസിൽ മുൻ‌കൂർ ജാമ്യം തേടി ബിജെപി എം.എൽ.എ

ബെംഗളൂരു: കൈക്കൂലി കേസില്‍ പ്രതിയായ ബി.ജെ.പി എം.എല്‍.എ മദല്‍ വിരുപാക്ഷപ്പ മുന്‍കൂര്‍ ജാമ്യം തേടി കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചു.

ഹർജി അടിയന്തരമായി പരിഗണിക്കണമെന്നാവശ്യപ്പെട്ടാണ് ജസ്റ്റിസ് കെ.നടരാജന്‍ ബെഞ്ചിനെ സമീപിച്ചത്. ചൊവ്വാഴ്ച ലിസ്റ്റ് ചെയ്ത ശേഷം വാദം കേള്‍ക്കാമെന്ന് കോടതി അറിയിച്ചു.

കൈക്കൂലി കേസില്‍ വിരൂപാക്ഷപ്പയെ ഒന്നാം പ്രതിയാക്കി ലോകായുക്ത എഫ്‌.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എം.എല്‍.എയുടെ മകന്‍ വി.പ്രശാന്ത് മദലിന്‍റെ പക്കല്‍നിന്ന് എട്ട് കോടി രൂപ ലോകായുക്ത കണ്ടെത്തിയിരുന്നു.

  മെട്രോ സ്റ്റേഷനിൽ തൊഴിലാളി ഷോക്കേറ്റ് മരിച്ച സംഭവം: ബിഎംആർസിഎൽ ഉദ്യോഗസ്ഥരടക്കം നാല് പേർക്കെതിരെ എഫ്ഐആർ

വിരുപാക്ഷപ്പ ചെയര്‍മാനായിരുന്ന കര്‍ണാടക സോപ്‌സ് ആന്‍ഡ് ഡിറ്റര്‍ജെന്റ്‌സ് ലിമിറ്റഡിന്റെ ഓഫീസില്‍ നിന്നാണ് കണക്കില്‍പ്പെടാത്ത പണം കണ്ടെത്തിയത്. 40 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് എം.എല്‍.എയുടെ മകന്‍ ലോകായുക്തയുടെ പിടിയിലായത്. പിന്നാലെ വിരുപാക്ഷപ്പ എം.എല്‍.എ സ്ഥാനം രാജിവച്ചു.

തുടര്‍ന്നുള്ള പരിശോധനയില്‍ കെ.എസ്‌.ഡി.എല്‍ ഓഫീസില്‍ നിന്ന് രണ്ട് കോടി രൂപയും മകന്‍റെ വീട്ടില്‍ നിന്ന് ആറ് കോടി രൂപയും കണ്ടെടുത്തു. മൊത്തം 8.23 കോടി രൂപയും സ്വര്‍ണവും കണ്ടെത്തിയതായി ലോകായുക്ത അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മേക്കേദാട്ടു പദ്ധതി: തമിഴ്‌നാടുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സുവർണ്ണ കർണ്ണാടക കേരള സമാജം ആവലഹള്ളി സോൺ സുവർണ്ണ പ്രതിഭാ സംഗമ മേളം സംഘടിപ്പിച്ചു
[masterslider id="10"]

Related posts