തെരുവ് നായയുടെ ആക്രമണം, 55 വയസുകാരിക്ക് ദാരുണാന്ത്യം

ചെന്നൈ: ക്രോംപേട്ടില്‍ തെരുവ് നായ ആക്രമണത്തില്‍ ബൈക്കില്‍ നിന്ന് വീണ 55 വയസുകാരി മരിച്ചു.

രാധ നഗര്‍ സ്വദേശിയായ തേന്മൊഴിയാണ് മരിച്ചത്. മകനുമായി ബൈക്കില്‍ യാത്ര ചെയ്യുമ്പോള്‍ ഗാന്ധിനഗറില്‍ വെച്ച്‌ ഒരുകൂട്ടം തെരുവ് നായ്ക്കള്‍ വാഹനത്തിന് പിന്നാലെ ഓടി. നായ്ക്കളില്‍ നിന്ന് രക്ഷപ്പെടാനായി മകന്‍ പെട്ടന്ന് വണ്ടിയുടെ വേഗത കൂട്ടിയതിനെത്തുടര്‍ന്നാണ് തേന്മൊഴി താഴേക്ക് വീണത്.

  കണ്ടക്ടറുടെ ടിക്കറ്റ് ബാഗ് കവർന്നു; ബസ് പൂട്ടി കള്ളിയെ കുടുക്കി ജീവനക്കാർ!

വീഴ്ചയില്‍ തലക്ക് സാരമായ പരിക്കേറ്റ തേന്മൊഴിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തില്‍ അപകടമരണത്തിന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാനത്ത് ദാരുണ അപകടം: വിനോദയാത്രയ്ക്ക് പോയ 7 ഫുഡ് ഡെലിവറി ജീവനക്കാർ മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts