പഠാൻ തിയേറ്ററുകളിലേക്ക്

മുംബൈ: ഏറെ നാളത്തെ കാത്തിപ്പിന് വിരാമമിട്ട് ഷാറൂഖ് – ദീപിക ചിത്രം പഠാന്‍ നാളെ തിയേറ്ററുകളിലേക്ക്

റിലീസിന് മുന്നേ തന്നെ വിവാദങ്ങളില്‍ നിറഞ്ഞ ചിത്രമായിരുന്നു പഠാന്‍. ചിത്രത്തിലെ ബെഷറം രംഗ് എന്ന ഗാനത്തില്‍ നായിക ദീപിക പദുകോണ്‍ കാവി നിറത്തിലുള്ള ബിക്കിനി ധരിച്ചതിന് എതിരെ സംഘപരിവാര്‍ പ്രതിഷേധവുമായി എത്തിയിരുന്നു.

ഗാനരംഗം ഹിന്ദുക്കളുടെ വികാരം വ്രണപ്പടുത്തിയെന്ന് ആരോപിച്ച്‌ നിരവധി പരാതികളാണ് വിവിധ പോലീസ് സ്റ്റേഷനുകളില്‍ എത്തിയത്. എന്നാല്‍ സെന്‍സര്‍ ബോര്‍ഡ് ബിക്കിനി രംഗം കട്ട് ചെയ്യാതെ തന്നെ സിനിമയ്ക്ക് അനുമതി നല്‍കി. വേറെ 10 കട്ടുകള്‍ നിര്‍ദേശിച്ചതിന് ശേഷമാണ് അനുമതി നല്‍കിയത്.

  എന്താടോ ഒഡീസിയസ്, ഞാൻ വീട്ടിലാക്കാം!'; ഹോളിവുഡ് നായകനെ ഞെട്ടിച്ച് ബെംഗളൂരു ഓട്ടോക്കാരന്റെ വൈറൽ വീഡിയോ

ഷാരൂഖിന്‍റെയും ദീപികയുടെയും കോലം കത്തിച്ചും സിനിമാ പോസ്റ്ററുകള്‍ നശിപ്പിച്ചുമുള്ള പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. സിദ്ധാര്‍ത്ഥ് ആനന്ദ് സംവിധാനം ചെയ്ത പഠാനില്‍ ഷാരൂഖിനും ദീപികയ്ക്കുമൊപ്പം ജോണ്‍ എബ്രഹാമും അഭിനയിക്കുന്നുണ്ട്. റിലീസിന് മുന്നോടിയ തന്നെ അഡ്വാന്‍സ് ടിക്കറ്റ് ബുക്കിംഗില്‍ റെക്കോര്‍ഡിട്ട ചിത്രത്തിന് 20 കോടിലധികം രൂപയാണ് ലഭിച്ചത്. 100 കോടി രൂപക്ക് മുകളിലാണ് ആമസോണ്‍ പ്രൈം പഠാന്റെ ഒ.ടി.ടി വിതരണാവകാശത്തിനായി നല്‍കിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഗതാഗതക്കുരുക്കിന് പരിഹാരം: രാജ്‌കുമാർ മെമ്മോറിയൽ മുതൽ ബെൽ സർക്കിൾ വരെ 4.5 കിലോമീറ്റർ ഭൂഗർഭ തുരങ്കപ്പാതയുമായി ബി.ഡി.എ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  26 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ച് സോനം വാങ്ചുക്; ആശുപത്രിയിലെത്തി കേന്ദ്രമന്ത്രിമാര്‍
[masterslider id="10"]

Related posts