ബാംഗ്ലൂർ മലയാളീസ് സ്പോർട്സ് ക്ലബ് ഫുട്ബോൾ മത്സരം, എഫ് സി കുട്ലു ജേതാക്കൾ

ബെംഗളൂരു: മലയാളി സ്‌പോർട്‌സ് ക്ലബന്റെ നേതൃത്വത്തിൽ ജനുവരി 22 ഞായറാഴ്ച സർജപൂർ റോഡിലെ വെലോസിറ്റി ഗ്രൗണ്ടിൽ നടന്ന ഫുട്‌ബോൾ മത്സരത്തിൽ എഫ്‌എസ്‌ഐ കുട്‌ലു ജേതാക്കളായി.

24 ഓളം ടീമുകളിൽ 240 മലയാളികൾ പങ്കെടുത്ത ഫുട്ബോൾ മത്സരം ഞായറാഴ്ച രാവിലെ 8 മണിക്ക് തുടങ്ങി രാത്രി 9 മണിയോടുകൂടി അവസാനിക്കുകയായിരുന്നു. ഫൈനലിൽ ഡോറടോ എഫ് സി യെ 2-0 എന്ന സ്‌കോറിൽ തോൽപ്പിച്ചാണ് എഫ് സി കുട്‌ലു വിജയികളായത്. വിജയികൾക്ക് ഇമ്പേരിയൽ ഹോട്ടൽ സ്‌പോൺസർ ചെയ്ത ട്രോഫിയും 16000 രൂപ ക്യാഷ് പ്രൈസും, റണ്ണേഴ്‌സ് ആപ്പ് ആയ ടീം ഡോറടോ എഫ് സിക്ക് ട്രോഫിയും 10000 രൂപ ക്യാഷ് പ്രൈസും നൽകി.

  മരണക്കെണിയൊരുക്കി ബെംഗളൂരുവിലെ പല ഹോട്ടലുകൾ; രണ്ട് മിനിറ്റിൽ എല്ലാം തീരും! സംഭവം അറിയാൻ വായിക്കാം

2019 മാർച്ച് ആണ് ബെംഗളൂരു മടിവാള ഉള്ള 8 ഓളം സുഹൃത്തുക്കൾ ചേർന്ന് ബാംഗ്ലൂർ മലയാളി സ്‌പോർട്‌സ് ക്ലബ് എന്ന സംഘടനക്ക് രൂപം നൽകിയത്. കഴിഞ്ഞ 4 വർഷങ്ങൾക്കിടയിൽ നിരവധി കായിക മത്സരങ്ങൾക്കാണ് ഈ സങ്കട നേതൃത്വം നൽകിയത്. ഇന്ന് നിരവധി മലയാളി യുവതി യുവാക്കൾ ഈ സംഘടയുടെ ഭാഗമായിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫ്ലാറ്റിലെ പുല്ലിൽ ഇരുന്നാൽ പിഴ? "കുട്ടികൾ കളിക്കണം, പക്ഷേ ഒച്ചയുണ്ടാക്കരുത്!" യുവാക്കളെ ശ്വാസം മുട്ടിക്കുന്ന് അപ്പാർട്ട്മെന്റുകളിലെ വിചിത്ര നിയമങ്ങൾക്ക് എതിരെ പ്രതിഷേധം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എനിക്ക് കാൻസർ സ്ഥിരീകരിച്ചപ്പോൾ അവർ കാത്തിരിക്കുമെന്ന് കരുതിയില്ല'; വികാരാധീനനായി കന്നഡ സൂപ്പർതാരം ശിവരാജ്കുമാർ
[masterslider id="10"]

Related posts