ബെംഗളൂരു: ജുവലറി ജീവനക്കാരിയായ യുവതി അമിത രക്ത സ്രാവത്തെ തുടർന്ന്അം മരിച്ചു. അംബിക (40) ആണ് ചികിത്സയിലിരിക്കെ അമിത രക്തസ്രാവം മൂലം മരിച്ചത്.
ചികിത്സിച്ച ഡോക്ടര്‍മാരുടെ പിഴവാണ് മരണകാരണമെന്ന് ആരോപിച്ച് മംഗളൂരിലെ സ്വകാര്യ ആശുപത്രിക്കെതിരെ ബന്ധുക്കള്‍ പരാതി നല്‍കി. പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം മംഗളൂരു വെന്‍ലോക് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ഞായറാഴ്ച രാത്രി 9 മണിയോടെ നാട്ടിലെത്തിച്ച് സംസ്കാര ചടങ്ങുകള്‍ നടത്തി.
ചെറുവത്തൂര്‍ ദീപ ജ്വല്ലറിയില്‍ സെയില്‍സ് ഗേളായി ജോലി ചെയ്യുന്ന അംബിക യൂട്രസ് സംബന്ധമായ അസുഖത്തെ കങ്കനാടിയിലെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഫെബ്രുവരി 24ന് അഡ്മിറ്റായി. പരിശോധനകള്‍ക്ക് ശേഷം 28ന് രാവിലെ ശസ്ത്രക്രിയ നടത്തി യൂട്രസ് റിമൂവ് ചെയ്തു. വൈകുന്നേരം റൂമിലേക്ക് മാറ്റി ഭക്ഷണം കഴിച്ചിരുന്നു.
വെള്ളിയാഴ്ച ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചത് മുതല്‍ അസ്വസ്ഥത പ്രകടിപ്പിക്കുകയും ശ്വാസതടസ്സം ഉണ്ടാകുകയും ബി. പി കുറയുകയും ചെയ്തു, ഡോക്ടര്‍മാരുടെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ ഗ്യാസ് ആയിരിക്കുമെന്ന് പറഞ്ഞ് അവഗണിച്ചു. ബന്ധുക്കളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് സ്കാനിംഗിന് വിധേയമാക്കുകയും ഓപ്പറേഷന്‍ വേണമെന്നും ഡയാലിസിസ് വേണമെന്നും നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് ഐ.സി.യുവില്‍ പ്രവേശിപ്പിക്കുകയായിരുന്നു. നില വഷളായതിനെ തുടര്‍ന്ന് ഞായറാഴ്ച പുലര്‍ച്ചെ 1.40 ന് അംബിക മരിച്ചു. സംഭവം വിവാദമായതോടെ പറ്റിയ അബദ്ധം ഡോക്ടര്‍ പറഞ്ഞെന്ന് ബന്ധുക്കള്‍ പറയുന്നു. കീഹോള്‍ ശസ്ത്രക്രിയക്കിടയില്‍ ചെറുകുടലിനേറ്റ ദ്വാരം കാരണം വിസര്‍ജ്യ വസ്തുക്കള്‍ ആന്തരികാവയവങ്ങളില്‍ കടന്ന് ഇന്‍ഫെക്ഷന്‍ ആകുകയും ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കുകയും ചെയ്തതാണ് മരണ കാരണമായതെന്നുമാണ് അവര്‍ വെളിപ്പെടുത്തിയത്.
മെഡിക്കല്‍ കോളേജില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ അടക്കമാണ് ഗുരുതരനിലയിലും അംബികയെ ചികിത്സിക്കാന്‍ എത്തിയതെന്നും പരാതിയില്‍ പറയുന്നു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയ ശേഷം അന്വേഷണം ഊര്‍ജ്ജിതമാക്കുമെന്ന് കര്‍ണ്ണാടക പോലീസ് അറിയിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.