വിവിധ സംസ്ഥാനങ്ങളില്‍ ബാധിച്ചിരിക്കുന്ന കോവിഡ് ഭൂരിഭാഗവും ഗുരുതര സ്വഭാവമുള്ളവയല്ലെന്ന് ഔദ്യോഗിക വൃത്തങ്ങള്‍

കേരളമുള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ ബാധിച്ചിരിക്കുന്ന കോവിഡ് ഭൂരിഭാഗവും ഗുരുതര സ്വഭാവമുള്ളവയല്ലെന്ന് ഔദ്യോഗിക വൃത്തങ്ങള്‍. കേരളം, തമിഴ്നാട്, മഹാരാഷ്‌ട്ര, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലാണ് പ്രധാനമായും കോവിഡ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കേന്ദ്ര ആരോഗ്യ മന്ത്രാലയം ജാഗ്രത പാലിക്കുന്നുണ്ടെന്നും ഒന്നിലധികം ഏജന്‍സികള്‍ വഴി സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു. മുമ്പ് പ്രചരിച്ചിരുന്ന വകഭേദങ്ങളെ അപേക്ഷിച്ച് ഇത് കൂടുതല്‍ വ്യാപനശേഷിയുള്ളതും മറ്റു രോഗങ്ങളുടെ ഗുരുതരാവസ്ഥയ്‌ക്കു കാരണമാകാവുന്നതും ആണെന്ന് കണ്ടെത്തിയിട്ടുണ്ട്. കേന്ദ്ര ആരോഗ്യ സെക്രട്ടറി, ആരോഗ്യ ഗവേഷണ വകുപ്പ് സെക്രട്ടറി , ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് ,…

Read More

ജന്മദിനം ആഘോഷിക്കാൻ ലഹരിപ്പാർട്ടി: പങ്കെടുത്ത 31 പേർ അറസ്റ്റിൽ.

ബെംഗളൂരു : ജന്മദിനം ആഘോഷിക്കാൻ നടത്തിയ ലഹരിപ്പാർട്ടിയിൽ പങ്കെടുത്ത 31 പേർ അറസ്റ്റിൽ. ബെംഗളൂരുവിന്റെ പ്രാന്തപ്രദേശമായ ദേവനഹള്ളിയിലെ ഫാംഹൗസിൽ നടന്ന പാർട്ടിയിൽ പങ്കെടുത്ത ഏഴ് സ്ത്രീകളും ചൈന സ്വദേശിയും അടക്കമുള്ളവരാണ് പിടിയിലായത്. മൂന്ന് ഗ്രാം കൊക്കെയ്ൻ, 60 ഗ്രാം ഹാഷിഷ്, അഞ്ച് ഗ്രാം ഹൈഡ്രോ കഞ്ചാവ് തുടങ്ങിയവയും പിടികൂടി. ലഹരിവസ്തുകൾ കൈവശംവെച്ചിരുന്ന നാലുപേരെ കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. ബാക്കിയുള്ളവരെ ജാമ്യത്തിൽ വിട്ടയച്ചു. ബാനസവാടി സ്വദേശിയായ സ്വകാര്യകമ്പനി ജീവനക്കാരൻ മാസാ ഷരീഫിന്റെ (26) പിറന്നാൾ ആഘോഷിക്കാനാണ് ഫാം ഹൗസ് വാടകയ്ക്കെടുത്ത് പാർട്ടി…

Read More

മകനെ ഉപേക്ഷിച്ച് പാകിസ്ഥാനിലെത്തിയ നാഗ്പൂർ യുവതിയെ ഇന്ത്യക്ക് കൈമാറി പാക് അധികൃതർ

ന്യൂഡൽഹി: നിയ​ന്ത്രണരേഖ മറികടന്ന് പാകിസ്താനിലേക്ക് കടന്ന നാഗ്പൂർ സ്വദേശിയെ ഇന്ത്യക്ക് കൈമാറി പാകിസ്താൻ. കാർഗിലിലെ ഹണ്ടർമാൻ ഗ്രാമത്തിൽ നിന്നാണ് ഇവർ അതിർത്തികടന്നത്. മെയ് 14നായിരുന്നു സംഭവം. മകനെ ഹോട്ടലിൽ ഉപേക്ഷിച്ച് ഇവർ അതിർത്തി കടക്കുകയായിരുന്നു. പിന്നാലെ അതിർത്തിയിൽ വെച്ച് സുനിതയെ പാകിസ്താൻ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന് ഇന്ന് പാകിസ്താൻ റേഞ്ചേഴ്സ് സുനിതയെ ബി.എസ്.എഫിന് കൈമാറി. സുനിതയെ തിരിച്ചെത്തിക്കുന്നതിനായി അമൃത്സറിലേക്ക് ഒരു ഓഫീസറുടേയും രണ്ട് കോൺസ്റ്റബിൾമാരുടേയും നേതൃത്വത്തിൽ പ്രത്യേക സംഘത്തെയാണ് നിയോഗിച്ചത്. യുവതിയെ പൊലീസ് ചോദ്യം ചെയ്യുന്നതിനൊപ്പം ചാരപ്രവൃത്തിയിൽ ഇവർ ഉൾപ്പെട്ടിട്ടുണ്ടോയെന്നും പരിശോധിക്കും. പാകിസ്താൻ പൗരൻമാരുമായി സുനിത…

Read More

ഓപ്പറേഷൻ സിന്ദൂരിൽ വീരമൃത്യു വരിച്ച സൈനികരുടെ കുടുംബങ്ങൾക്ക് കൈത്താങ്ങുമായി നടി പ്രീതി സിന്റ; ഒരു കോടി രൂപ നൽകി

ജയ്‌പൂർ : ഓപ്പറേഷൻ സിന്ദൂറിൽ വീരമൃത്യൂ വരിച്ച സൈനികരുടെ ഭാര്യമാർക്ക് ആദരവ് അർപ്പിച്ചുകൊണ്ട് ക്ഷേമത്തിനായി ഒരു കോടി രൂപ നൽകി നടി പ്രീതി സിന്റ. സൈനിക വിധവകളെയും കുട്ടികളെയും സഹായിക്കാൻ 1.10 കോടി രൂപയാണ് സംഭാവന ചെയ്‌തത്‌. ഇന്ത്യൻ ആർമിയുടെ സൗത്ത് വെസ്റ്റേൺ കമാൻഡിലെ ആർമി വൈവ്‌സ് വെൽഫെയർ അസോസിയേഷനാണ് താരം 1.10 കോടി രൂപ സംഭാവന നൽകിയത്. വിധവകളെ ശാക്തീകരിക്കുകയും അവരുടെ കുട്ടികളുടെ വിദ്യാഭ്യാസത്തെ പിന്തുണയ്‌ക്കുകയും ചെയ്യുക എന്നതാണ് ഇതിനു പിന്നിലെ ലക്ഷ്യമെന്നാണ് പ്രീതി അഭിപ്രായപ്പെട്ടത്. ജയ്പൂരിൽ നടന്ന സംഭാവന ചടങ്ങിൽ സൗത്ത്…

Read More

ഫാസ്ടാഗ് സംവിധാനത്തിൽ വൻ മാറ്റം വരുന്നു; ഒരു തവണ പണമടച്ചാൽ ഒരു വർഷം പരിധിയില്ലാതെ സഞ്ചരിക്കാം

ന്യൂഡൽഹി: ഒറ്റ തവണ പണമടച്ചാൽ ദേശീയപാതകളിലൂടെ പരിധിയില്ലാതെ സഞ്ചരിക്കാൻ സാധിക്കുന്ന പുതിയ ടോൾ നയം അവതരിപ്പിക്കാനൊരുങ്ങി കേന്ദ്രസർക്കാർ. ഫാസ്ടാഗുകൾക്ക് അനുവൽ പാസ് അനുവദിക്കാനാണ് കേന്ദ്രസർക്കാർ നീക്കം. ഒറ്റത്തവണ 3,000 രൂപ നൽകിയാലാവും ഒരു വർഷത്തേക്ക് പരിധിയില്ലാതെ സ​ഞ്ചരിക്കാൻ സാധിക്കുക.ഫാസ്ടാഗിൽ രണ്ട് തരം പേയ്മെന്റ് സംവിധാനം കൊണ്ടു വരാനാണ് കേന്ദ്രസർക്കാർ ഉദേശിക്കുന്നത്. ഒന്ന് അനുവൽ പാസ് സംവിധാനമാണ്. മറ്റൊന്ന് സഞ്ചരിച്ച ദൂരത്തിനനുസരിച്ച് ടോൾ നൽകുന്ന രീതി. ഇപ്രകാരമെങ്കിൽ 100 കിലോ മീറ്റർ സഞ്ചരിക്കുന്നതിന് 50 രൂപയാണ് ടോളായി നൽകേണ്ടി വരിക.നിലവിലുള്ള ഫാസ്ടാഗ് സംവിധാനത്തിൽ തന്നെ ഈ…

Read More

ലഡുവിനൊപ്പം ടൊമാറ്റോ സോസ് നൽകിയില്ല: മലയാളികളായ റെസ്റ്റാറന്‍റ് ജീവനക്കാർക്ക് മർദനം

ചെന്നൈ: ലഡുവിനൊപ്പം ടൊമാറ്റോ സോസ് നൽകിയില്ലെന്ന് ആരോപിച്ച് തമിഴ്‌നാട്ടിൽ മലയാളികളായ റെസ്റ്ററൻറ് ജീവനക്കാരെ മർദിച്ചതായി പരാതി. മലപ്പുറം തിരൂരങ്ങാടി സ്വദേശികളായ നിസാർ, താജുദ്ദീൻ, വേങ്ങര സ്വദേശി സാജിദ് എന്നിവർക്കാണ് മർദ്ദനമേറ്റത്. ഇരുമ്പു പൈപ്പും, ചട്ടുകവും കൊണ്ടാണ് ആക്രമിച്ചത്.കടലൂർ ജില്ലയിലെ വൃദ്ധാചലത്തുള്ള ക്ലാസിക് കഫെ ജീവനക്കാർക്കാണ് മർദ്ദനമേറ്റത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. പ്രദേശവാസികളായ മൂന്ന് യുവാക്കളാണ് ജീവനക്കാരെ മർദിച്ചത്. ലഡുവിനൊപ്പം സോസ് ഉപയോഗിക്കില്ലെന്ന് പറഞ്ഞതോടെ യുവാക്കളെ ആക്രമിക്കുകയായിരുന്നു.

Read More

ഗർഭം അലസി, ജീവിക്കാതെ ചത്തൂകൂടെയെന്ന് ഭര്‍ത്താവ്; മരണകാരണം വീഡിയോയിലൂടെ വെളിപ്പെടുത്തി, ജീവനൊടുക്കി നവവധു

ഉത്തർപ്രദേശ് : അമ്രീൻ ജഹാൻ എന്ന ഇരുപത്തി മൂന്നുകാരിയുടെ വിവാഹം കഴിഞ്ഞിട്ട് നാല് മാസം. ഈ ചുരുങ്ങിയ കാലയളവിനുള്ളിൽ ഭർതൃവീട്ടിൽ അനുഭവിച്ചത് ക്രൂര പീഡനം. ഒടുവിൽ മരണം. മരണകാരണം എന്താണെന്ന് കൃത്യമായി വീഡിയോയിൽ റെക്കോർഡ് ചെയ്തതിന് ശേഷമാണ് യുവതി ജീവിതം അവസാനിപ്പിച്ചത്. ഭർത്താവ്, ഭർതൃപിതാവും,സഹോദരിയും ചേര്‍ന്നാണ് തന്നെ ആത്മഹത്യയിലേക്ക് തള്ളിവിട്ടതെന്ന് യുവതി വീഡിയോയിൽ ആരോപിക്കുന്നു. ഗർഭം അലസിപോയതിൻ്റെ പേരിൽ വീട്ടുകാർ ഉപദ്രവിച്ചിരുന്നതായും, താൻ കഴിക്കുന്ന ഭക്ഷണം ശരിയല്ലെന്ന് പറഞ്ഞതായും, ഇടയ്‌ക്കൊക്കെ തൻ്റെ മുറിയിലെ വൈദ്യതി ഒഴിവാക്കിയിരുന്നതായും യുവതി വെളിപ്പെടുത്തി. പോയി മരിച്ച്കൂടെ എന്നാണ് ഭർത്താവും…

Read More

സം​സ്ഥാ​ന​ത്ത് മെയ് 28 വ​രെ മ​ഴ തു​ട​രും

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ മെയ് 28 വ​രെ മ​ഴ തു​ട​രു​മെ​ന്ന് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ വ​കു​പ്പി​ൻ്റെ പ്ര​വ​ച​നം. വി​വി​ധ ജി​ല്ല​ക​ളി​ൽ റെ​ഡ്, ഓ​റ​ഞ്ച്, യെ​ല്ലോ അ​ല​ർ​ട്ടു​ക​ൾ പ്ര​ഖ്യാ​പി​ച്ചു. ഗോ​വ- കൊ​ങ്ക​ൺ തീ​ര​ത്ത് കി​ഴ​ക്ക​ൻ അ​റ​ബി​ക്ക​ട​ലി​ൽ രൂ​പ​പ്പെ​ട്ട ചു​ഴ​ലി​ക്കാ​റ്റു​മൂ​ല​മു​ള്ള ന്യൂ​ന​മ​ർ​ദം കാ​ര​ണം തീ​ര​മേ​ഖ​ല​യി​ൽ ക​ന​ത്ത മ​ഴ വ​രും​ദി​വ​സ​ങ്ങ​ളി​ൽ പ്ര​തീ​ക്ഷി​ക്കു​ന്നു​ണ്ട്. മേ​യ് 27 വ​രെ ദ​ക്ഷി​ണ ക​ന്ന​ട, ഉ​ഡു​പ്പി, ഉ​ത്ത​ര ക​ന്ന​ട, ശി​വ​മൊ​ഗ്ഗ, ചി​ക്ക​മ​ഗ​ളൂ​രു, കു​ട​ക് എ​ന്നീ ആ​റു ജി​ല്ല​ക​ളി​ൽ റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. തീ​ര-​മ​ല​നാ​ട് മേ​ഖ​ല​യി​ൽ ക​ന​ത്ത മ​ഴ​ക്കും വെ​ള്ള​ക്കെ​ട്ടി​നും സാ​ധ്യ​ത​യു​ണ്ട്. ഗോ​വ- കൊ​ങ്ക​ൺ തീ​ര​ങ്ങ​ളി​ലും കി​ഴ​ക്ക​ൻ- മ​ധ്യ…

Read More

ലിവർപൂൾ സർവലാശാലയുടെ ഇന്ത്യയിലെ ആദ്യ കാമ്പസ് ബംഗളൂരുവിൽ സ്ഥാപിക്കും

ബെംഗളൂരു : ലിവർപൂൾ സർവകലാശാലയുടെ ഇന്ത്യയിലെ ആദ്യ ക്യാമ്പസ് ബംഗളൂരുവിൽ തുടങ്ങും. യു.ജി.സിയുടെ അനുമതി ഇതിനായി ലഭിച്ചിട്ടുണ്ട്. വിദേശസർവകലാശാലകൾ ഇന്ത്യയിൽ ക്യാമ്പസുകൾ സ്ഥാപിക്കണമെന്ന നരേന്ദ്ര മോദി സർക്കാറിന്റെ നിർദേശമനുസരിച്ചാണ് യൂനിവേഴ്സിറ്റി ഇന്ത്യയിൽ ക്യാമ്പസ് സ്ഥാപിക്കുന്നത്. 2026-2027 വർഷത്തിൽ ക്യാമ്പസിൽ നിന്ന് വിദ്യാർഥികൾക്ക് പഠിക്കാനാകുമെന്നാണ് പ്രതീക്ഷ. ആദ്യഘട്ടത്തിൽ നിയമം, ബിസിനസ്, ഹെൽത്ത് സയൻസ് തുടങ്ങിയ വിഷയങ്ങളിലെ കോഴ്സുകൾ ഉണ്ടാവും. ഇല്ലിനോയ്സ് ഇൻസ്റ്റിറ്റ്യൂറ്റ് ടെക്നോളജി, വിക്ടോറിയ യൂനിവേഴ്സിറ്റി, വെസ്റ്റേൺ യൂനിവേഴ്സിറ്റി തുടങ്ങിയ യൂനിവേഴ്സിറ്റികൾക്കെല്ലാം ഇന്ത്യയിൽ ക്യാമ്പസുകൾ സ്ഥാപിക്കുന്നതിനുള്ള അനുമതി യു.ജി.സി നൽകിയിട്ടുണ്ട്.

Read More

ബംഗളൂരുവിൽ മെയ് മാസത്തിൽ പെയ്തത് റെ​ക്കോഡ് മഴ

ബംഗളൂരു: നഗരത്തിൽ മെയ് മാസത്തിൽ പെയ്തത് റെക്കോഡ് മഴയെന്ന് കാലാവസ്ഥ വകുപ്പിന്റെ കണക്കുകൾ. മെയ് ഒന്ന് മുതൽ 26 വരെയുള്ള കാലയളവിൽ 307.9മില്ലി മീറ്റർ മഴയാണ് നഗരത്തിൽ പെയ്തിറങ്ങിയത്. ഇതാദ്യമായാണ് മെയിൽ ഇത്രയും മഴ ബംഗളൂരുവിൽ പെയ്യുന്നത്. ഇതിന് മുമ്പ് 2023 മെയിലായിരുന്നു ബംഗളൂരുവിൽ ഏറ്റവും കൂടുതൽ മഴ പെയ്തത്. 305 മില്ലി മീറ്റർ മഴയാണ് അന്ന് പെയ്തത്. 2022ൽ 207.4 മില്ലി മീറ്റർ, 2017 241.9 മില്ലി മീറ്റർ, 2018ൽ 239.8 മില്ലി മീറ്റർ എന്നിങ്ങനെയാണ് ബംഗളൂരുവിൽ ​മെയ് മാസത്തിൽ പെയ്ത മഴയുടെ…

Read More
Click Here to Follow Us