18 ബി.ജെ.പി എം.എൽ.എമാരുടെ സസ്​പെൻഷൻ പിൻവലിച്ച് സ്പീക്കർ

ബംഗളൂരു: 18 ബി.ജെ.പി എം.എൽ.എമാരുടെ സസ്​പെൻഷൻ പിൻവലിച്ച് കർണാടക സ്പീക്കർ യു.ടി ഖാദർ. ഞായറാഴ്ചയാണ് സസ്പെൻഷൻ പിൻവലിച്ച് കൊണ്ടുള്ള തീരുമാനം പുറത്ത് വന്നത്. ഇതോടെ നിയമസഭയുടെ മൺസൂൺ സമ്മേളനത്തിൽ ഇവർക്ക് പ​ങ്കെടുക്കാനാവും. മാർച്ച് 21നാണ് സ്പീക്കർ ആറ് മാസത്തേക്ക് എം.എൽ.എമാരെ സസ്​പെൻഡ് ചെയ്തത്. ബജറ്റ് സമ്മേളനത്തിനിടെ ചെയറിനോട് മോശമായി പെരുമാറിയതിനായിരുന്നു നടപടി. മന്ത്രി കെ.എൻ രാജണ്ണക്കെതിരായ ഹണിട്രാപ്പ് കേസിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടാണ് എം.എൽ.എമാർ പ്രതിഷേധിച്ചത്. കഴിഞ്ഞ ദിവസം സ്പീക്കർ യു.ടി ഖാദർ മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ, പാർലമെന്ററികാര്യമന്ത്രി എച്ച്.കെ പാട്ടീൽ,…

Read More

പ​ഹ​ൽ​ഗാം ഭീ​ക​രാ​ക്ര​മ​ണ​ ഇ​ര​യു​ടെ മ​ക​ന് സൗ​ജ​ന്യ​മാ​യി ബി.​കോം സീ​റ്റ് അനുവദിച്ച് ബം​ഗ​ളൂ​രു കോളേജ്

ബം​ഗ​ളൂ​രു: കശ്മീർ – പഹൽഗാമിൽ നടന്ന ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട ശി​വ​മൊ​ഗ്ഗ സ്വ​ദേ​ശി മ​ഞ്ജു​നാ​ഥ റാ​വു​വി​ൻ്റെ മ​ക​ൻ അ​ഭി​ജ​യ​ക്ക് ബം​ഗ​ളൂ​രു​വി​ലെ കോ​ള​ജി​ൽ സൗ​ജ​ന്യ ബി​രു​ദ സീ​റ്റ് അ​നു​വ​ദി​ച്ചു. ബം​ഗ​ളൂ​രു സൗ​ത്ത് എം.​പി തേ​ജ​സ്വി സൂ​ര്യ​യു​ടെ അ​ഭ്യ​ർ​ഥ​ന പ​രി​ഗ​ണി​ച്ച് ആ​ർ.​വി കോ​ള​ജാ​ണ് അ​ഭി​ജ​യ​ക്ക് ബി.​കോം സീ​റ്റ് അ​നു​വ​ദി​ച്ച​ത്. പി.​യു.​സി പ​രീ​ക്ഷ​യി​ൽ 97 ശ​ത​മാ​നം മാ​ർ​ക്ക് വി​ദ്യാ​ർ​ഥി നേ​ടി​യി​രു​ന്നു. ഈ ​നേ​ട്ടം ആ​ഘോ​ഷി​ക്കാ​ൻ കു​ടും​ബം ക​ശ്മീ​രി​ലേ​ക്ക് പോ​യ​പ്പോ​ഴാ​യി​രു​ന്നു ഭീ​ക​രാ​ക്ര​മ​ണം ന​ട​ന്ന​ത്. കോ​ഴ്സ് ഫീ​സ് സൗ​ജ​ന്യ​മാ​ക്കി​യ​തി​ന് പു​റ​മെ, അ​ഭി​ജ​യ​ക്ക് താ​മ​സ​വും ഭ​ക്ഷ​ണ​വും അ​നു​വ​ദി​ച്ചു.

Read More

മകൾ കാമുകനൊപ്പം ഒളിച്ചോടി; മനംനൊന്ത്‌ കുടുംബാംഗങ്ങൾ ആത്മഹത്യ ചെയ്തു 

ബെംഗളൂരു: മൂത്ത മകള്‍ കാമുകനൊപ്പം ഒളിച്ചോടിയതിനെ തുടർന്ന് മനോവിഷമത്തില്‍ ദമ്പ തികളും ഇളയ മകളും ആത്മഹത്യ ചെയ്തു. യുവതി കാമുകനൊപ്പം പോയതിന് പിന്നാലെ പിതാവായ മഹാദേവ സ്വാമി(55), അമ്മ മഞ്ജുള(45) സഹോദരി ഹർഷിത(20) എന്നിവരാണ് ജീവനൊടുക്കിയത്. എച്ച്‌ഡി കോട്ട് താലൂക്കിലെ ബുഡനൂർ ഗ്രാമത്തിലെ താമസക്കാരായിരുന്നു ഇവർ. സ്വാമിക്ക് നാല് ഏക്കർ ഭൂമിയുണ്ടായിരുന്നു, കൂടാതെ പ്രദേശത്ത് ഒരു റിയല്‍ എസ്റ്റേറ്റ് ഏജന്റായും ജോലി ചെയ്തിരുന്നു. സ്വാമിയുടെ മൂത്തമകള്‍ യുവാവുമായുള്ള ഇഷ്ടം മാതാപിതാക്കളോട് തുറന്ന് പറഞ്ഞിരുന്നു. എന്നാല്‍, വിവാഹത്തിന് കുടുംബത്തിന് സമ്മതമല്ലായിരുന്നു. തുടർന്ന് പെണ്‍കുട്ടി കാമുകനോടൊപ്പം വീട്ടില്‍…

Read More

എംഎസ്‌സി എല്‍സ 3 മുങ്ങിയ സംഭവം; കണ്ടെയ്‌നറുകള്‍ തിരുവനന്തപുരം തീരത്തും

തിരുവനന്തപുരം: എംഎസ്‌സി എല്‍സ 3യെന്ന ചരക്ക് കപ്പല്‍ മുങ്ങിയതിന് പിന്നാലെ കടലില്‍ ഒഴുകിയ കണ്ടെയ്‌നറുകളില്‍ ചിലത് തിരുവനന്തപുരം തീരദേശത്ത് കണ്ടെത്തി. വര്‍ക്കല അയിരൂര്‍ ഭാഗത്തും പാപനാശം ബീച്ചിലും ഇടവ മന്ത്ര ഭാഗത്തും അഞ്ചുതെങ്ങിലും മുതലപ്പൊഴി താഴംപള്ളി ഭാഗത്തുമാണ് കണ്ടെയ്‌നറുകള്‍ കണ്ടെത്തിയത്. കണ്ടെയ്‌നറിന്റെ അവശിഷ്ടങ്ങള്‍ തിരയില്‍ അടിച്ചുകയറുകയായിരുന്നു. കണ്ടെയ്‌നറിനകത്തുള്ള ഭാഗങ്ങള്‍ ഒഴുകി നടക്കുന്നതായാണ് നാട്ടുകാര്‍ പറയുന്നത്. കണ്ടെയ്‌നറില്‍ ഉണ്ടായിരുന്ന പാഴ്‌സലുകളും ചാക്കുകളും തീരത്ത് അടിഞ്ഞു കയറി. പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.

Read More

തുങ്ക അണക്കെട്ട് നേരത്തെ നിറഞ്ഞു: അഞ്ച് ക്രസ്റ്റ് ഗേറ്റുകളിൽ നിന്ന് രണ്ടായിരം ക്യുസെക്‌സ് വെള്ളം നദിയിലേക്ക് തുറന്നുവിട്ടു

ബെംഗളൂരു: മൺസൂണിനു മുമ്പുള്ള മഴയെത്തുടർന്ന് തുംഗ അണക്കെട്ട് നിറഞ്ഞു. 5 ക്രസ്റ്റ് ഗേറ്റുകൾ വഴി 2,000 ക്യുസെക്‌സ് വെള്ളം നദിയിലേക്ക് തുറന്നുവിട്ടു. ഈ മഴയിൽ നിറയുന്ന സംസ്ഥാനത്തെ ആദ്യ അണക്കെട്ടാണിത്. അണക്കെട്ടിലേക്ക് 7,500 ക്യുസെക്‌സ് വെള്ളത്തിന്റെ ഒഴുക്ക് ഉള്ളതിനാലാണ് അഞ്ച് ക്രെസ്റ്റ് ഗേറ്റുകളിലൂടെ 2,000 ക്യുസെക്‌സ് വെള്ളം നദിയിലേക്ക് തുറന്നുവിടുന്നത്. ഒരാഴ്ചയ്ക്കുള്ളിൽ മൺസൂൺ മഴ ആരംഭിക്കും. അപ്പോള്‍ അണക്കെട്ടില്‍ നിന്ന് കൂടുതല്‍ വെള്ളം നദിയിലേക്ക് തുറന്നുവിടാനുള്ള സാധ്യതയുണ്ട്.

Read More

കേരളത്തിൽ ഇന്നും അതിതീവ്ര മഴ തുടരും; വിവിധ ജില്ലകളിൽ റെഡ് അലർട്ട്

കേരളത്തിൽ ഇന്നും അതിതീവ്ര മഴ തുടരും. മലപ്പുറത്തും കോഴിക്കോടും വയനാടും കണ്ണൂരും കാസർകോടും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റെല്ലാ ജില്ലകളിലും ഓറഞ്ച് അലർട്ടാണ്. അതിനാൽ തന്നെ കനത്ത ജാഗ്രതയിലാണ് സംസ്ഥാനം. ഇന്നലെ രാത്രി പെയ്ത മഴയിൽ പലയിടത്തും വ്യാപക നാശനഷ്ടമുണ്ടായി. മരം വീണ് നെല്ലിയാമ്പതിയിൽ കുടുങ്ങിയ വിനോദസഞ്ചാരികളെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേ‍ർപ്പെടുത്തിയിട്ടുണ്ട്. സാധാരണയേക്കാൾ കൂടുതൽ മഴ പ്രതീക്ഷിക്കുന്ന ഈ കാലവർഷക്കാലത്ത്, ആദ്യ ദിവസങ്ങളിൽ തന്നെ കനത്ത മഴയാണ് ലഭിക്കുന്നത്. തുടർച്ചായി മഴ ലഭിക്കുന്ന മേഖലകളിൽ ഉരുൾപ്പൊട്ടൽ, മണ്ണിടിച്ചിൽ,…

Read More

മകൾ ഇതരജാതിക്കാരനെ വിവാഹം ചെയ്തു; മാതാപിതാക്കളും സഹോദരിയും ജീവനൊടുക്കി

മൈസൂരു : മകൾ ഇതരജാതിക്കാരനെ വിവാഹംചെയ്തതിലുള്ള വിഷമത്തിൽ മാതാപിതാക്കളും സഹോദരിയും അണക്കെട്ടിൽച്ചാടി ജീവനൊടുക്കി. എച്ച്ഡി കോട്ടെ താലൂക്കിലെ ബുഡാനുരു ഗ്രാമത്തിൽ താമസിക്കുന്ന മഹാദേവസ്വാമി (55), ഭാര്യ മഞ്ജുള (42), ഇളയമകൾ ഹർഷിത (18) എന്നിവരാണ് മരിച്ചത്. ശനിയാഴ്ചയാണ് സംഭവം. വദരഗുഡിയിലുള്ള ഹെബ്ബാല അണക്കെട്ടിലാണ് മൂവരും ചാടിയത്. ബൈക്കിൽ അണക്കെട്ടിനുസമീപമെത്തി മരണക്കുറിപ്പെഴുതിവെച്ച് വെള്ളത്തിലേക്കുചാടുകയായിരുന്നു. വഴിയാത്രക്കാരാണ് ബൈക്കിൽ കുറിപ്പുകണ്ടെത്തിയത്. ഇവരുടെ മൂത്തമകൾ മൈസൂരുവിലെ കോളേജിൽ പഠിക്കുകയായിരുന്നു. യുവതി കോട്ട് താലൂക്കിലെ ഉദ്ബർ ഗ്രാമത്തിലെ മറ്റൊരുസമുദായത്തിൽനിന്നുള്ളയാളെ മാതാപിതാക്കളെ അറിയിക്കാതെ വിവാഹംചെയ്തിരുന്നു. ഇതിന്റെ വിഷമത്തിലാണ് ജീവനൊടുക്കുന്നതെന്ന് കുറിപ്പിലുണ്ടായിരുന്നു. നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന്…

Read More

യെശ്വന്തപുര എക്സ്‌പ്രസിന്റെ കോച്ച് പാളംതെറ്റി

ബെംഗളൂരു : ബെളഗാവിക്കടുത്ത് കരൻസോളിനും കാസിൽ റോക്കിനും ഇടയിൽ വാസ്‌കോ ഡ ഗാമ (ഗോവ)-യെശ്വന്തപുര (17310) എക്സ്‌പ്രസിന്റെ കോച്ച് പാളംതെറ്റി. ഞായറാഴ്ച പുലർച്ചെ 2.30-നാണ് സംഭവം. അപകടത്തിൽ യാത്രക്കാർക്കാർക്കും പരിക്കില്ല. സംഭവത്തെ തുടർന്ന് ട്രെയിൻ ഗതാഗതം താത്കാലികമായി തടസ്സപ്പെട്ടു. പീരിയോഡിക് ഓവർഹോളിനായി (പിഒഎച്ച്) കൊണ്ടുപോകുകയായിരുന്ന ഒഴിഞ്ഞ കോച്ചാണ് പാളംതെറ്റിയത്. ട്രെയിനിലുണ്ടായിരുന്ന 1,000-ത്തോളം യാത്രക്കാർക്ക് പ്രഭാതഭക്ഷണം, ചായ, കുടിവെള്ളം എന്നിവ വിതരണംചെയ്തു. അപകടത്തെത്തുടർന്ന് ഈ ഭാഗത്തുകൂടിയുള്ള ട്രെയിൻ സർവീസുകൾ താത്കാലികമായി തടസ്സപ്പെട്ടു. ഞായറാഴ്ച രാവിലെ 6.30-ന് പുറപ്പെടേണ്ടിയിരുന്ന വാസ്‌കോ ഡ ഗാമ-ഷാലിമാർ അമരാവതി എക്സ്‌പ്രസ് (18048)…

Read More

ജെ.സി.ബിയിൽ യുവാവിനെ തലകീഴായി കെട്ടിത്തൂക്കി മർദ്ദിച്ചു; വീഡിയോ വൈറലായതിന് പിന്നാലെ പ്രതിയെ അറസ്റ്റ് ചെയ്‌ത്‌ പൊലീസ്

റായ്പൂർ : ഡീസൽ മോഷിടിച്ചെന്ന് ആരോപിച്ച് ജെ.സി.ബി ഡ്രൈവറെ ഉടമ ജെ.സി.ബിയിൽ തലകീഴായി കെട്ടിയിട്ട് ബെൽറ്റ് ഉപയോഗിച്ച് ക്രൂരമായി മർദ്ദിച്ചു. റായ്പൂരിലാണ് സംഭവം. ഗുഡിയ സ്വദേശി തേജ്പാൽ സിംങാണ് മർദിച്ചത്. മൂന്ന് മണിക്കൂറോളമാണ് ഡ്രൈവറെ ഇത്തരത്തിൽ മർദ്ദിച്ചത്.മുറിവുകളിൽ ഉപ്പ് പുരട്ടിയും ബെൽറ്റ് ഉപയോഗിച്ച് അടിക്കുകയും ചെയ്തു. നിരവധി ആളുകൾ നോക്കിനിൽക്കെയാണ് ആക്രമണം ഉണ്ടായത്. സമാനമായ ശിക്ഷ ലഭിക്കുമെന്ന് ഭയന്ന് ആരും യുവാവിനെ രക്ഷിക്കാൻ ആരും തയ്യാറായില്ല. സംഭവം ഉണ്ടായത് മൂന്ന് മാസം മുന്നേയാണ്. വീഡിയോ പുറത്ത് വന്നതിന് പിന്നാലെയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത്…

Read More

അന്തർസംസ്ഥാന അതിർത്തികളിലടക്കം കാട്ടാന ശല്യം കൂടുന്നു; സംസ്ഥാനത്ത് കാട്ടാനകളുടെ കണക്കെടുപ്പ് തുടങ്ങി

ബെംഗളൂരു : അന്തഃസംസ്ഥാന അതിർത്തികളിലടക്കം കാട്ടാന ശല്യം കൂടുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ആനകളുടെ കണക്കെടുപ്പ് തുടങ്ങി. സർവേ റിപ്പോർട്ട് അനുസരിച്ച് ആനശല്യം ലഘൂകരിക്കുന്ന തന്ത്രങ്ങൾക്ക് രൂപംനൽകാനാണ് വനംവകുപ്പിന്റെ തീരുമാനമെന്ന് അസി. ഫോറസ്റ്റ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് എൻ. ലക്ഷ്മികാന്ത് അറിയിച്ചു. ബന്ദിപ്പുർ, നാഗർഹോളെ, എംഎം ഹിൽസ്, ബന്നാർഘട്ട ദേശീയോദ്യാനം, കാവേരി വന്യജീവി സങ്കേതം, മടിക്കേരി, വിരാജ്‌പേട്ട്, ബന്നാർഘട്ട ദേശീയോദ്യാനം, കോലാർ, ചിക്കമഗളൂരു, ശിവമോഗ വന്യജീവി ഡിവിഷൻ എന്നിവിടങ്ങളിലാണ് സെൻസസ് നടക്കുന്നത്. വെള്ളിയാഴ്ച ആരംഭിച്ച സർവേ ഞായറാഴ്ച അവസാനിക്കും. വനംമന്ത്രി ഈശ്വർ ഖന്ധ്രെയുടെ നിർദേശപ്രകാരമാണ് സർവേ.…

Read More
Click Here to Follow Us