മൈസൂരു സാൻഡലിന്റെ മുഖമായി തമന്ന ഭാട്ടിയ എത്തുന്നതിനെതിരെ പ്രതിഷേധം കത്തിപടരുന്നു

ബെംഗളൂരു : സർക്കാർ സ്ഥാപനമായ കർണാടക സോപ്‌സ് ആൻഡ് ഡിറ്റർജന്റ്‌സ് ലിമിറ്റഡിന്റെ മൈസൂർ സാൻഡൽ സോപ്പ് ഉൾപ്പെടെയുള്ള ഉത്പന്നങ്ങളുടെ ബ്രാൻഡ് അംബാസഡറായി തെലുഗു നടി തമന്ന ഭാട്ടിയയെ നിയമിച്ചതിൽ കർണാടകത്തിൽ പ്രതിഷേധം. 6.2 കോടി രൂപ പ്രതിഫലത്തിന് രണ്ടുവർഷത്തേക്കാണ് തമന്നയുമായി കരാറൊപ്പിട്ടത്. ഈ ചുമതലയേൽപ്പിക്കാൻ ഒട്ടേറെ കന്നഡനടികളുണ്ടെന്നിരിക്കെ ഇതരഭാഷയിൽനിന്നുള്ള നടിയെ തിരഞ്ഞെടുത്തതിലാണ് പ്രതിഷേധമുയരുന്നത്. കന്നഡ അനുകൂല സംഘടനകളാണ് പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. ബെംഗളൂരുവിലെ യശ്വന്ത്പുരയിലുള്ള കർണാടക സോപ്‌സ് ആൻഡ് ഡിറ്റർജന്റ്‌സ് ലിമിറ്റഡിന്റെ ഫാക്ടറിക്കുമുന്നിൽ യുവ കർണാടക വേദികെ പ്രവർത്തകർ പ്രതിഷേധപ്രകടനം നടത്തി.സർക്കാരിന്റേത് കന്നഡവിരുദ്ധ തീരുമാനമാണെന്നും നിയമനം…

Read More

184 ഇന്ദിരാ കാന്റീൻ കൂടി എത്തും; സംസ്ഥാനത്ത് ഇന്ദിരാ കാന്റീനുകളുടെ ശൃംഖല ശക്തിപ്പെടുത്തും; മുഖ്യമന്ത്രി സിദ്ധരാമയ്യ

ബെംഗളൂരു: സംസ്ഥാനത്ത് ഇന്ദിരാ കാന്റീനുകളുടെ ശൃംഖല ശക്തിപ്പെടുത്തുമെന്നും പുതിയ 184 കാന്റീൻ തുടങ്ങുമെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. മൈസൂരു ഹിങ്കലിൽ വിവിധ ടൗൺ പഞ്ചായത്തുകൾക്ക് കീഴിലുള്ള ഒൻപത് ഇന്ദിരാ കാന്റീനുകൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. താൻ ആദ്യമായി മുഖ്യമന്ത്രിയായപ്പോൾ ദരിദ്രരുടെയും ദിവസ വേതനക്കാരുടെയും ആശുപത്രികളിലെത്തുന്നവരുടെയും വിശപ്പ് ശമിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ദിരാ കാന്റീനുകൾ ആരംഭിച്ചത്. എന്നാൽ, ബിജെപിയുടെ കാലത്ത്, ഈ കാന്റീനുകൾ അവഗണിക്കപ്പെട്ടതായും അദ്ദേഹം പറഞ്ഞു. ഹിങ്കലിൽ ഒരു പിയുസി കോളേജ് ഉടൻ സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ജില്ലാ ചുമതലയുള്ള മന്ത്രി എച്ച്.സി. മഹാദേവപ്പ,…

Read More

പകൽ സമയങ്ങളിൽ പാനിപൂരി വിൽപ്പന, ഉറക്കമൊഴിച്ച് പഠനം, ഒടുവിൽ ഐ.എസ്.ആർ.ഒയിൽ സ്വപ്ന ജോലി

മുംബൈ: സ്വപ്ന ജോലി നേടുന്നതിനായി കഠിന പ്രയത്‌നം നടത്തി ലക്ഷ്യത്തിലെത്തിയ ഒരു വ്യക്തിയെ കുറിച്ചുള്ള വാർത്തയാണിപ്പോൾ മുംബൈയിൽ നിന്നും പുറത്ത് വരുന്നത്. പകൽ സമയങ്ങളിൽ പാനി പൂരി വിറ്റ് ഉപജീവനമാർഗം. രാത്രിയിൽ ഉറക്കമൊഴിച്ച് പഠനം. ഇത്തരത്തിലെല്ലാം കഷ്ടപ്പെട്ട രാംദാസ് ഹേംരാജ് മർബഡെ എന്ന യുവാവിനാണ് ഐ.എസ്.ആർ.ഒയിൽ ടെക്നീഷ്യനായി ജോലി ലഭിച്ചത്. വീട്ടിലെ ദാരിദ്യം പലപ്പോഴും രാംദാസിന് പഠനത്തിനും തൻ്റെ മറ്റ് ചിലവുകൾക്കും തടസം സൃഷ്ടിച്ചിരുന്നു. എന്നാൽ ഇതൊന്നും വകവെക്കാതെ രാംദാസ് നന്നായി പഠിച്ചു തൻ്റെ സ്വപനത്തിലേയ്‌ക്കെത്താൻ. ശമ്പളമുള്ള ഒരു ജോലി രാംദാസിന്റെ വലിയ സ്വപ്നമായിരുന്നു.…

Read More

15 ശതമാനം ശമ്പള വർധന ആവശ്യപ്പെട്ട് യുവതി, നടപ്പില്ലെന്ന് ഉറപ്പിച്ച് കമ്പനി; പിന്നെ നടന്നത് ചരിത്രം

ന്യൂയോർക് : ജോലി സ്ഥലങ്ങളിൽ ജീവനക്കാർ ശമ്പള വർധന ആവശ്യപ്പെടുന്നതും, കമ്പനി ഇത്തരം ആവശ്യങ്ങൾ നിരസിക്കുന്നതും സാധാരണ വാർത്തയല്ല, എന്നാൽ അതിൽ നിന്നെല്ലാം അൽപ്പം വ്യത്യസ്തമായൊരു വാർത്തയാണിപ്പോൾ ന്യൂയോർക്കിൽ നിന്നും പുറത്ത് വരുന്നത്. താൻ ചെയ്യുന്ന ജോലിക്ക് 15 ശതമാനം ശമ്പള വർധന ആവശ്യപ്പെട്ടൊരു യുവതി. എന്നാൽ ആവശ്യം കേട്ടതും കമ്പനി നിരസിച്ചു. പിന്നാലെ രാജിവെക്കുകയും ചെയ്തു. പിന്നീട് നടന്നത് ട്വിസ്റ്റ് എന്ന് പറഞ്ഞാൽ പോര ചരിത്രം. കമ്പനിയിൽ തൻ്റെ ജോലികൾ പൂർണ ഉത്തരവാദിത്വത്തോടെ ചെയ്യുന്ന യുവതിക്ക് പകരമായി ഒരാളെ കണ്ടത്താൻ കഴിഞ്ഞില്ല. ഒടുവിൽ…

Read More

പ്രണയം വെളിപ്പെടുത്തി സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടു; മകനെ പാർട്ടിയിൽ നിന്നും കുടുംബത്തിൽ നിന്നും പുറത്താക്കി ലാലു പ്രസാദ് യാദവ്

ബീഹാർ : മൂത്ത മകൻ തേജ് പ്രതാപിനെ പാർട്ടിയിൽ നിന്ന് ( ആർ.ജെ.ഡി ) പുറത്താക്കി ലാലു പ്രസാദ് യാദവ് .  പ്രണയ ബന്ധം തുറന്നുപറഞ്ഞതിൻ്റെ പേരിലാണ് നടപടി. ആറ് വർഷത്തേയ്ക്കാണ് പുറത്താക്കിയത്. മകൻ്റെ നിരുത്തരവാദപരമായ സ്വഭാവമാണ് പാർട്ടിയിൽ നിന്ന് പുറത്താക്കാൻ കാരണമെന്നാണ് ലാലു വ്യക്തമാക്കിയത്. കുടുംബ മൂല്യങ്ങളിൽ നിന്നും പൊതു ജനങ്ങളോടുള്ള കടമയിൽ നിന്നും വ്യതിചലിച്ചിരിക്കുകയാണ് മൂത്ത മകനെന്നും അദ്ദേഹം ആരോപിച്ചു. അനുഷ്ക യാദവ് എന്ന യുവതിയുമായി 12 വർഷമായി തുടരുന്ന ബന്ധം തുറന്നു പറഞ്ഞ് ഫേസ്ബുക്ക് പോസ്റ്റിട്ടതിനു പിന്നാലെയാണ് തേജ് പ്രതാപിനെതിരെ…

Read More

കർണാടകയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് നടത്തിയത് അമേരിക്കൻ പ്രസിഡന്റ് വീഡിയോ ഉപയോഗിച്ച്

ബംഗളൂരു: കർണാടകയിൽ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിൻ്റെ പേരിൽ തട്ടിപ്പ്. തട്ടിപ്പിനിരയായ ആളുകൾ ​പൊലീസിനെ വിവരമറിയിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. ബംഗളൂരു, തുമക്കുരു, മംഗളൂരു, ഹവേരി എന്നിവിടങ്ങളിലാണ് തട്ടിപ്പ് നടന്നത്. ഡോണാൾഡ് ട്രംപിൻ്റെ പേരിനോട് സാമ്യമുള്ള ആപ്പ് ഉപയോഗിച്ചാണ് തട്ടിപ്പ് നടന്നതെന്ന് പൊലീസ് വ്യക്തമാക്കുന്നു. ട്രംപിൻ്റെ എ.ഐ വിഡിയോ ഉപയോഗിച്ച് ചില മാർക്കറ്റിങ് കമ്പനികൾ നിക്ഷേപം നടത്താൻ സുരക്ഷിതമാണെന്ന് പറയിപ്പിക്കുന്ന തരത്തിലായിരുന്നു തട്ടിപ്പുകൾ. ഈ വിഡിയോ വിശ്വസിച്ച് പലരും വിവിധ മാർക്കറ്റിങ് കമ്പനികളിൽ നിക്ഷേപം നടത്തുകയും പണം നഷ്ടപ്പെടുകയും ചെയ്‌തു .വൻ റിട്ടേൺ വാഗ്ദാനം ചെയ്താണ്…

Read More

മൃ​ഗ​ശാ​ലയുടെ മ​റ​വി​ൽ വ​ൻ ക്ര​മ​ക്കേ​ട്; പി​ലി​ക്കു​ള ഉ​ദ്യാ​ന​ത്തി​ൽ ലോ​കാ​യു​ക്ത റെ​യ്ഡ്

ബെംഗളൂരു : ക​ർ​ണാ​ട​ക ലോ​കാ​യു​ക്ത മം​ഗ​ളൂ​രു ഡി​വി​ഷ​നി​ൽ​നി​ന്നു​ള്ള സം​ഘം പി​ലി​ക്കു​ള വി​ക​സ​ന അ​തോ​റി​റ്റി പ​രി​സ​ര​ത്ത് ന​ട​ത്തി​യ മി​ന്ന​ൽ പ​രി​ശോ​ധ​ന​യി​ൽ കണ്ടെത്തിയത് നി​ര​വ​ധി ക്ര​മ​ക്കേ​ടു​ക​ൾ . പി​ലി​ക്കു​ള​യി​ലെ മൃ​ഗ​ശാ​ലയ്​ക്ക് ശരിയായ വ​രു​മാ​നം ല​ഭി​ക്കു​ന്നു​ണ്ടെ​ങ്കി​ലും അ​തി​ൻ്റെ വി​ക​സ​ന​ത്തി​നാ​യി ഫ​ണ്ട് നി​ക്ഷേ​പി​ക്കു​ന്ന​തി​ൽ അ​തോ​റി​റ്റി പ​രാ​ജ​യ​പ്പെ​ട്ട​താ​യാണ് കണ്ടെത്തൽ. ഇതിന് പുറമേ മൃ​ഗ​ശാ​ല ജീ​വ​ന​ക്കാ​ർ​ക്ക് കു​റ​ഞ്ഞ വേ​ത​ന​മേ ന​ൽ​കു​ന്നു​ള്ളൂ​വെ​ന്നും ആ​രോ​ഗ്യ ആ​നു​കൂ​ല്യ​ങ്ങ​ൾ നൽകുന്നില്ലെന്നും ബോധ്യമായി. ടെ​ൻ​ഡ​ർ പ്ര​ക്രി​യ​യി​ലും ക്ര​മ​ക്കേ​ടു​ക​ൾ ന​ട​ന്നതായാണ് കണ്ടെത്തൽ. ലോ​കാ​യു​ക്ത ഡി​വൈ.​എ​സ്.​പി​മാ​രാ​യ ഡോ. ​ഗാ​ന പി. ​കു​മാ​ർ, പി. ​സു​രേ​ഷ് കു​മാ​ർ, പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ ജി. ​ഭാ​ര​തി, കെ.​എ​ൻ.…

Read More

ബി.​എം.​ടി.​സി ബ​സ് പാ​സി​ന് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​പേ​ക്ഷി​ക്കാം

ബം​ഗ​ളൂ​രു: പു​തി​യ അ​ധ്യ​യ​ന വ​ർ​ഷ​ത്തേ​യ്ക്ക് ബി.​എം.​ടി.​സി ബ​സു​ക​ളി​ൽ ക​ൺ​സ​ഷ​ൻ പാ​സി​നാ​യി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് തി​ങ്ക​ളാ​ഴ്ച മു​ത​ൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം. സേ​വാ സി​ന്ധു പോ​ർ​ട്ട​ൽ വ​ഴി ഓ​ൺ​ലൈ​നാ​യോ, ബം​ഗ​ളൂ​രു വ​ൺ ​കേ​ന്ദ്ര​ങ്ങ​ൾ വ​ഴി​യോ അ​പേ​ക്ഷ ന​ൽ​കാം. ബം​ഗ​ളൂ​രു ​വ​ൺ സെ​ന്റ​റു​ക​ൾ വ​ഴി​യും മെ​ജ​സ്റ്റി​ക്, കെ​​ങ്കേ​രി, ശാ​ന്തി​ന​ഗ​ർ, ഹൊ​സ​കോ​ട്ടെ, ഇ​ല​ക്ട്രോ​ണി​ക് സി​റ്റി, കെ.​എ​സ്.​ആ​ർ.​ടി.​സി ആ​നേ​ക്ക​ൽ ഡി​പ്പോ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന് ജൂ​ൺ ഒ​ന്നു മു​ത​ൽ രാ​വി​ലെ എ​ട്ടു മു​ത​ൽ വൈ​കീ​ട്ട് 6.30 വ​രെ​യു​ള്ള സ​മ​യ​ത്ത് ബ​സ് പാ​സു​ക​ൾ കൈ​പ്പ​റ്റാം. ശ​ക്തി പ​ദ്ധ​തി പ്ര​കാ​രം, ക​ർ​ണാ​ട​ക​യി​ൽ ജ​നി​ച്ച പെ​ൺ​കു​ട്ടി​ക​ൾ​ക്ക് യാ​ത്ര സൗ​ജ​ന്യ​മാ​ണ്. കൂ​ടു​ത​ൽ…

Read More

വൈ​ദ്യു​തി മേ​ഖ​ല ശ​ക്തി​പ്പെ​ടു​ത്താ​ൻ കർണാടകയ്ക്ക് കേ​ന്ദ്ര പി​ന്തു​ണ; മ​ന്ത്രി മ​നോ​ഹ​ർ ലാ​ൽ ഖ​ട്ട​ർ

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യു​ടെ വൈ​ദ്യു​തി മേ​ഖ​ല ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന് കേ​ന്ദ്രം പൂ​ർ​ണ പി​ന്തു​ണ ന​ൽ​കു​മെ​ന്ന് കേ​ന്ദ്ര വൈ​ദ്യു​തി മ​ന്ത്രി മ​നോ​ഹ​ർ ലാ​ൽ ഖ​ട്ട​ർ. കഴിഞ്ഞ ദിവസം ബം​ഗ​ളൂ​രു​വി​ൽ ന​ട​ന്ന ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കേ​ന്ദ്ര വൈ​ദ്യു​തി പു​ന​രു​പ​യോ​ഗ ഊ​ർ​ജ സ​ഹ​മ​ന്ത്രി ശ്രീ​പ​ദ് നാ​യി​ക്, ക​ർ​ണാ​ട​ക ഊ​ർ​ജ മ​ന്ത്രി കെ.​ജെ. ജോ​ർ​ജ്, ആ​ർ.​ഇ.​സി ലി​മി​റ്റ​ഡി​ന്റെ പ്ര​തി​നി​ധി​ക​ൾ ഉ​ൾ​പ്പെ​ടെ കേ​ന്ദ്ര​ത്തി​ലെ​യും സം​സ്ഥാ​ന​ത്തെ​യും മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ സെ​ഷ​നി​ൽ പ​ങ്കെ​ടു​ത്തു. സം​സ്ഥാ​ന​ത്തെ വൈ​ദ്യു​തി ഉ​ൽ​പാ​ദ​നം, വി​ത​ര​ണം എ​ന്നി​വ​യു​ടെ നി​ല​വി​ലെ സ്ഥി​തി വിലയിരുത്തുന്ന സ​മ​ഗ്ര അ​വ​ത​ര​ണം ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ ന​ട​ത്തി. വൈ​ദ്യു​തി…

Read More

വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്‍ അതീവ ഗുരുതരാവസ്ഥയില്

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്‍ ജയിലിലെ ശുചിമുറിയില്‍ തൂങ്ങിമരിക്കാന്‍ ശ്രമിച്ചു. അതീവഗുരുതരാവസ്ഥയില്‍ അഫാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു   ഉണക്കാന്‍ ഇട്ടിരുന്ന മുണ്ട് ഉപയോഗിച്ചാണ് ആത്മഹത്യാശ്രമം. നിലവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിലാണ് അഫാന്‍   നെടുമങ്ങാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ടിലാണ് 450 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചത്. കൊലയിലേക്ക് നയിച്ചത് അഫാന്റെ ആര്‍ഭാട ജീവിതവും സാമ്പത്തിക ബാധ്യതയുമാണെന്ന് കുറ്റപത്രം പറയുന്നു. വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം നടന്ന് 88-ാം ദിവസമാണ് പൊലീസ് ആദ്യ കുറ്റപത്രം സമര്‍പ്പിച്ചത്.

Read More
Click Here to Follow Us