കർണാടകയിൽ ഇപ്പോൾ തെരഞ്ഞെടുപ്പ് നടത്തിയാൽ ആര് അധികാരത്തിലെത്തും ,മുഖ്യമന്ത്രി ആരാകും? സർവേ വിവരങ്ങൾ പുറത്ത്

ബംഗളൂരു: കർണാടക രാഷ്ട്രീയത്തെ സംബന്ധിക്കുന്ന നിർണായക സർവേ വിവരങ്ങൾ പുറത്ത്. ഹൈദരാബാദ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പീപ്പിൾസ് പൾസ് ഓർഗനൈസേഷന്റെ നേതൃത്വത്തിൽ നടത്തിയ സർവേയിലെ വിവരങ്ങളാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നത്. കർണാടകയിൽ ഇപ്പോൾ തെരഞ്ഞെടുപ്പ് നടത്തിയാൽ ബി.ജെ.പി അധികാരത്തിൽ വരുമെന്നാണ് സർവേ പറയുന്നത്. കോൺഗ്രസ് ആയിരിക്കും രണ്ടാമതെത്തുക. ജെ.ഡി.എസ് ബഹുദൂരം പിന്നിലാണെന്നും സർവേ പറയുന്നു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് എല്ലാവരും സിദ്ധരാമയ്യയുടെ പേരാണ് നിർദ്ദേശിക്കുന്നത്. രണ്ടാം സ്ഥാനത്ത് ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറാണ്. ഒരു ബി.ജെ.പി നേതാവിനും മുഖ്യമന്ത്രി സ്ഥാനത്തേക്ക് സർവേയിൽ കാര്യമായ പിന്തുണ കിട്ടിയില്ല. 5.5…

Read More

വിധാന സൗധ ഗൈഡഡ് ടൂര്‍ ജൂണ്‍ ഒന്നു മുതല്‍

കര്‍ണാടകയില്‍ ടൂറിസ സാധ്യതകള്‍ വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ടൂറിസം വകുപ്പ് വിധാന സൗധയില്‍ ഏർപ്പെടുത്തുന്ന ഗൈഡഡ് ടൂർ സംവിധാനം ജൂണ്‍ ഒന്നിന് ആരംഭിക്കും. മുതിർന്നവർക്ക് 50 രൂപയാണ് ഫീസ്. 15 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സൗജന്യമായി പ്രവേശിക്കാം.വിധാന സൗധ ടൂർ എല്ലാ ഞായറാഴ്ചകളിലുമുണ്ടാകും. ഇതിനുപുറമെ, എല്ലാ മാസവും രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളിലും ഗൈഡഡ് ടൂർ ഒരുക്കും. രാവിലെ എട്ടു മുതല്‍ വൈകീട്ട് അഞ്ചു വരെയാണ് സന്ദർശക സമയം. കർണാടക സ്റ്റേറ്റ് ടൂറിസം ഡെവലപ്‌മെന്റ് കോർപറേഷൻ (കെ.എസ്.ടി.ഡി.സി) വഴി ഓണ്‍ലൈനായി ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. ഓരോ…

Read More

ബി.​ബി.​എം.​പി പാ​ർ​ക്കി​ലെ പ്ര​വേ​ശ​നം തടയൽ; പൊതുജനങ്ങൾക്ക് പ​രാ​തി​പ്പെ​ടാം

ബം​ഗ​ളൂ​രു: ബി.​ബി.​എം.​പി​ക്ക് കീ​ഴി​ലെ പൊ​തു പാ​ർ​ക്കു​ക​ളി​ൽ പ്ര​വ​ർ​ത്ത​ന സ​മ​യ​ങ്ങ​ളി​ൽ പ്ര​വേ​ശ​നം നി​ഷേ​ധി​ച്ചാൽ ജ​ന​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യ​ണ​മെ​ന്ന നി​ർ​ദേ​ശവുമായി ബി.​ബി.​എം.​പി 2024 ജൂ​ണി​ൽ ഒന്നാകെ ന​ഗ​ര​ത്തി​ലു​ട​നീ​ള​മു​ള്ള എ​ല്ലാ പാ​ർ​ക്കു​ക​ളു​ടെ​യും സ​മ​യം പ​രി​ഷ്ക​രി​ച്ചി​രു​ന്നു. ദി​വ​സ​വും രാ​വി​ലെ അ​ഞ്ചു മു​ത​ൽ രാ​ത്രി 10 വ​രെ ബി.​ബി.​എം.​പി പാ​ർ​ക്കു​ക​ൾ തു​റ​ന്നി​രി​ക്ക​ണ​മെ​ന്നാണ്‌ ഉ​ത്ത​ര​വ്. പൊതുജന താൽപര്യത്തെ തുടർന്നാണ് സമയക്രമത്തിലെ മാറ്റം. അ​തേ​സ​മ​യം, ചി​ല പാ​ർ​ക്കു​ക​ൾ പ​ഴ​യ സ​മ​യ​പ്ര​കാ​രം സ​ന്ദ​ർ​ശ​ക​രു​ടെ പ്ര​വേ​ശ​നം നി​യ​ന്ത്രി​ക്കു​ന്ന​ത് തു​ട​രു​ന്ന​താ​യി പ​രാ​തി​ക​ൾ ല​ഭി​ച്ച​താ​യി ബി.​ബി.​എം.​പി ഉ​ദ്യോ​ഗ​സ്ഥ​ർ വ്യക്തമാക്കി. രാ​വി​ലെ അ​ഞ്ചു മു​ത​ൽ രാ​ത്രി 10 വ​രെ​യു​ള്ള സ​മ​യ​ങ്ങ​ളി​ൽ സ​ന്ദ​ർ​ശ​നം…

Read More

ഇംഗ്ലീഷ് നിർബന്ധിത ഭാഷയാക്കണം; ഹിന്ദി സംസാരിച്ചതിന് പാർക്കിംഗ് നിഷേധിച്ചുവെന്ന് ഗൂഗിള്‍ ടെക്കി;

ഹിന്ദി സംസാരിച്ചതിന്റെ പേരില്‍ തനിക്ക് പാർക്കിംഗ് അവസരം നഷ്ടപ്പെട്ടു എന്ന സോഷ്യല്‍ മീഡിയ പോസ്റ്റുമായി ഗൂഗിള്‍ ടെക്കി. ബംഗളൂരു ആസ്ഥാനമായുള്ള വ്യക്തിയാണ് തനിക്കുണ്ടായ അനുഭവം സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. കഴിഞ്ഞദിവസം വണ്ടി പാർക്ക് ചെയ്യുന്നതിനായി ഒരു വ്യക്തിയോട് ഹിന്ദിയില്‍ വാഹനം അല്പം മാറ്റാമോ എന്ന് ചോദിച്ചുവെന്നും എന്നാല്‍ അദ്ദേഹത്തിന് അത് മനസ്സിലാകാത്തതിനാല്‍ തന്നോട് പ്രതികരിക്കാതിരിക്കുകയും അതുമൂലം തനിക്ക് പാർക്കിംഗ് അവസരം നഷ്ടപ്പെടുകയും ചെയ്തു എന്നുമാണ് ടെക്കിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റ്. ഇന്ത്യയില്‍ ഇപ്പോള്‍ എല്ലാവർക്കും സുപരിചിതമായ ഭാഷ ഇംഗ്ലീഷ് ആണെന്നും അതിനാല്‍ ഇംഗ്ലീഷ് നിർബന്ധിത…

Read More

തീരദേശ കർണാടക ഉൾപ്പെടെ ആറ് ജില്ലകളിൽ മഴയ്ക്ക് സാധ്യത; ആറ് ജില്ലകളിൽ റെഡ് അലേർട്ട്

ബെംഗളൂരു: കർണാടകയിലുടനീളം മഴ കൂടുതൽ ശക്തമാകുമെന്ന് പ്രതീക്ഷിക്കുന്നു, മെയ് 25 മുതൽ തീരദേശം ഉൾപ്പെടെ 6 ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ദക്ഷിണ കന്നഡ, ഉഡുപ്പി, ഉത്തര കന്നഡ, ചിക്കമംഗളൂരു, കുടക്, ഷിമോഗ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബെൽഗാം, ധാർവാഡ് ജില്ലകളിൽ ഓറഞ്ച് അലേർട്ടും മൈസൂർ, മാണ്ഡ്യ, ഹാസൻ, ചാമരാജനഗർ, ഹാവേരി, ഗദഗ് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു. ബെംഗളൂരു സിറ്റി, ബെംഗളൂരു റൂറൽ, ചിക്കബെല്ലാപ്പൂർ, കോലാർ, തുംകൂർ, വിജയനഗർ, യാദ്ഗിർ, റായ്ച്ചൂർ, കൊപ്പൽ, ബിദർ എന്നിവിടങ്ങളിൽ മിതമായ…

Read More

ഈ ട്രെയിൻ സർവീസുകൾ റദ്ദാക്കി

ബെംഗളൂരു : മൈസൂരു ഡിവിഷനിലെ കൃഷ്ണരാജനഗര, ഹൊസ അഗ്രഹാര റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള പാലത്തിന്റെ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ജൂൺ എട്ടിന് രണ്ട് തീവണ്ടി സർവീസുകൾ റദ്ദാക്കി. അർസിക്കെരെ -മൈസൂരു പാസഞ്ചർ (56267) സർവീസ് നടത്തില്ല. മൈസൂരു-ശിവമോഗ ടൗൺ എക്സ്പ്രസ് (16225) മൈസൂരുവിനും അർസിക്കെരെയ്ക്കും ഇടയിൽ ഭാഗികമായി റദ്ദാക്കും. അർസിക്കെരെയിൽനിന്ന് ശിവമോഗ ടൗണിലേക്കു മാത്രമേ ട്രെയിൻ സർവീസ് നടത്തൂ.

Read More

യാത്രക്കിടെ നഷ്ട്ടപെട്ട സ്വർണാഭരണങ്ങളും ഐഫോണും അടക്കം ഒന്നരക്കോടി രൂപ വിലപിടിപ്പുള്ള സാധനങ്ങൾ പെൺകുട്ടിക്ക് തിരികെ ഏല്പിച്ച് റെയിൽവേ പോലീസ്

ബെംഗളൂരു: റെയിൽവേ പോലീസിന്റെ ഇടപെടലിലൂടെ മൈസൂരുവിലെ യാത്രക്കാരിക്ക് തിരികെലഭിച്ചത് ഒന്നരക്കോടിയുടെ വസ്തുക്കൾ. മേയ് 21-ന് മൈസൂരു ചിക്കമഗളൂരു കടൂർ നിവാസിയായ തേജ കടൂർ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങുമ്പോൾ ബാഗ് ട്രെയിനിൽ മറന്നുവെച്ചു. ചിക്കമഗളൂരുവിൽനിന്ന് കടൂരിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു സംഭവം. സ്വർണാഭരണങ്ങളും ഐഫോണും അടക്കം ഒന്നരക്കോടിയുടെ വസ്തുക്കൾ ബാഗിലുണ്ടായിരുന്നു. സ്റ്റേഷനിലിറങ്ങിയ യുവതി റെയിൽവേ പോലീസിൽ ബാഗ് നഷ്ടപ്പെട്ട വിവരം ധരിപ്പിച്ചു. ഉടൻ പോലീസിന്റെ നേതൃത്വത്തിൽ ബാഗിനായുള്ള തിരച്ചിൽ ആരംഭിച്ചു. തുടർന്ന് ബാഗ് കണ്ടെത്തി തേജയ്ക്ക് തിരിച്ചുനൽകി. യാത്രക്കാർക്ക് നഷ്ടപ്പെട്ട വസ്തുക്കൾ തിരികെ നൽകുന്നതിനുള്ള ‘അമാനത്’ ഓപ്പറേഷനു കീഴിൽ…

Read More

സെൻട്രൽ ജയിലിൽ മിന്നൽപരിശോധന; തടവുകാരിൽ നിന്ന് നിരോധിത വസ്തുക്കൾ പിടിച്ചെടുത്തു

ബെംഗളൂരു: പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ പോലീസ് നടത്തിയ മിന്നൽപരിശോധനയിൽ തടവുകാരിൽനിന്ന് നിരോധിത വസ്തുക്കൾ പിടിച്ചെടുത്തു. ജയിലിനുള്ളിൽ നിരോധിതവസ്തുക്കൾ കടത്തുന്നുണ്ടെന്ന ഇന്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിൽ ശനിയാഴ്ച രാവിലെയാണ് പരപ്പന അഗ്രഹാര പോലീസ് പരിശോധനയ്ക്കെത്തിയത്. ഉദ്യോഗസ്ഥരുടെ സംഘം ഒട്ടേറെ സംഘങ്ങളായി തിരിഞ്ഞ് വ്യത്യസ്ത ബ്ലോക്കുകളിൽ ഒരേസമയമാണ് തിരച്ചിൽ നടത്തിയത്. പരിശോധനയിൽ തടവുകാരിൽനിന്ന് രണ്ട് മൊബൈൽ ഫോണുകൾ, ഇൻഡക്‌ഷൻ സ്റ്റൗ, 16,500 രൂപ, നാല് കത്തികൾ എന്നിവ കണ്ടെടുത്തു. വിവിധഘട്ടങ്ങളിൽ സുരക്ഷാപരിശോധനകൾ നടത്തിയിട്ടും തടവുകാരിൽനിന്ന് നിരോധിതവസ്തുക്കൾ കണ്ടെടുത്തതായി റെയ്ഡിൽ പങ്കെടുത്ത ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.…

Read More

ഡ്യൂട്ടിക്കിടെ ഹൃദയാഘാതം; വനംവകുപ്പ് ഉദ്യോഗസ്ഥൻ മരിച്ചു.

മടിക്കേരി : ഡ്യൂട്ടിക്കിടെ ഹൃദയാഘാതമുണ്ടായതിനെത്തുടർന്ന് കുടകിലെ കുശാൽനഗറിൽ വനംവകുപ്പ് ഉദ്യോഗസ്ഥൻ മരിച്ചു. കുശാൽനഗർ റെയ്ഞ്ചിൽ സബ് ഡിവിഷൻ ഫോറസ്റ്റ് ഓഫീസറായ ടി.കെ. ദിനേശ് (37) ആണ് മരിച്ചത്. ഹാസൻ ജില്ലയിലെ ഹോളേനരസിപുര സ്വദേശിയാണ്. വ്യാഴാഴ്ച രാത്രി നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് സഹപ്രവർത്തകർ കുശാൽനഗർ സർക്കാർ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഭാര്യയും ഒരു മകനും മകളുമുണ്ട്.  

Read More

സംസ്ഥാനത്തേക്ക് മഹാരാഷ്ട്രയിൽ നിന്ന് റിങ് റോഡ് വരുന്നു വെളിപ്പെടുത്തി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി

ബെംഗളൂരു : മഹാരാഷ്ട്രയിൽ നിന്ന് കർണാടകയിലേക്ക് ഗോവ വഴി റിങ് റോഡ് നിർമിക്കുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. വിനോദസഞ്ചാര മേഖലയായ ഗോവയിലെ ഗതാഗതക്കുരുക്കിന് ഈ പാത വരുന്നതോടെ ഒരുപരിധിവരെ പരിഹാരമാകുമെന്ന് ഗഡ്കരി പറഞ്ഞു. മഹാരാഷ്ട്രയിൽനിന്ന് ഗോവയിലേക്കും കർണാടക അതിർത്തിയിലേക്കും ഇത്തരമൊരു റോഡ് വേണമെന്ന ആവശ്യം ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തും കേന്ദ്ര വൈദ്യുതി, പുനരുപയോഗ ഊർജ സഹമന്ത്രി ശ്രീപദ് നായിക്കും മുന്നോട്ടുവെച്ചിരുന്നതായി ഗഡ്കരി അറിയിച്ചു. ഹൈവേ മന്ത്രാലയം പദ്ധതി പരിഗണിക്കുന്നുണ്ടെന്നും 12,000 മുതൽ 15,000 കോടി രൂപ വരെ ചെലവഴിച്ച് പാത നിർമിക്കുന്നതിന്റെ അന്തിമ…

Read More
Click Here to Follow Us