ബൃന്ദാവൻ ഗാർഡൻ പ്രദേശത്ത് വിനോദകേന്ദ്രം പദ്ധതി; സർക്കാരിന് നോട്ടീസ് അയച്ച് ഹൈക്കോടതി

ബെംഗളൂരു : മണ്ഡ്യയിലെ കൃഷ്ണരാജ സാഗർ (കെആർഎസ്) അണക്കെട്ടിലെ ബൃന്ദാവൻ ഗാർഡൻ പ്രദേശത്ത് വിനോദകേന്ദ്രം (അമ്യൂസ് മെന്റ് പാർക്ക് ) സ്ഥാപിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ നീക്കത്തിനെതിരേ നോട്ടീസ് അയച്ച് കർണാടക ഹൈക്കോടതി. 198 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന 2,663 കോടി രൂപയുടെ വാണിജ്യ പദ്ധതിക്ക് മാർച്ച് 15-നാണ് സർക്കാർ ടെൻഡർ വിളിച്ചത്. അണക്കെട്ടിന് ചുറ്റുമുള്ള പരിസ്ഥിതിലോല മേഖലയിൽ കാർഷികേതര വാണിജ്യ വികസനമാണ് പദ്ധതികൊണ്ട് ലക്ഷ്യമിടുന്നത്. ജസ്റ്റിസുമാരായ ബി.എം. ശ്യാം പ്രസാദ്, കെ.വി. അരവിന്ദ് എന്നിവരടങ്ങിയ അവധിക്കാല ഡിവിഷൻ ബെഞ്ചാണ് സംസ്ഥാന സർക്കാരിനും ദേശീയ അണക്കെട്ട് അതോറിറ്റിക്കും…

Read More

നടൻ ദർശനും ഭാര്യക്കും കോടതിയുടെ സമൻസ്

ബെംഗളൂരു: ഫാം ഹൗസിൽ അപൂർവയിനം വിദേശ ദേശാടനപ്പക്ഷികളെ അനധികൃതമായി കൈവശംവെച്ചതിന് കന്നഡനടൻ ദർശനും ഭാര്യ വിജയലക്ഷ്മിക്കും കോടതിയുടെ സമൻസ്. മൈസൂരു ജില്ലയിലെ ടി. നരസിപുരയിലെ പ്രാദേശിക കോടതിയാണ് ജൂലായ് നാലിന് വാദം കേൾക്കുന്നതിനായി ദമ്പതിമാരോട് കോടതിയിൽ ഹാജരാകാനാവശ്യപ്പെട്ട് സമൻസ് അയച്ചത്. ടി. നരസിപുര താലൂക്കിലെ കെമ്പായനഹുണ്ടിയിലെ ദർശന്റെ ഫാം ഹൗസിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ നേരത്തേ റെയ്ഡ് നടത്തിയിരുന്നു. പരിശോധനയിൽ വന്യജീവിസംരക്ഷണ നിയമപ്രകാരം സംരക്ഷിത ഇനമായ നാല് വിദേശ ദേശാടനപ്പക്ഷികളെ കണ്ടെത്തിയിരുന്നു. മധ്യേഷ്യയിൽനിന്നുള്ളതും കാലാനുസൃതമായ ദേശാടനത്തിന് പേരുകേട്ടതുമായ പക്ഷികളെ അനുമതിയില്ലാതെ തടവിൽവെക്കാൻ കഴിയില്ല. സുഹൃത്തുക്കൾ സമ്മാനമായി…

Read More

കൂട്ടബലാത്സംഗ കേസിൽ ഒളിവിൽ പോയ പ്രായപൂർത്തിയാകാത്ത പ്രതിയും റിസോർട്ട് നടത്തിപ്പുകാരും അറസ്റ്റിൽ

ബെംഗളൂരു : റിസോർട്ടിൽ പതിനഞ്ചുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ ഒളിവിൽ പോയ പ്രായപൂർത്തിയാകാത്ത ഒരാളെ മാർക്കറ്റ് പോലീസ് അറസ്റ്റ് ചെയ്തു. വാടക കെട്ടിടത്തിൽ റിസോർട്ട് നടത്തിയിരുന്ന മറ്റ് രണ്ട് പേരെയും പോലീസ് അറസ്റ്റ് ചെയ്തു. മൂന്നാമത്തെ പ്രതി മറ്റൊരു ജില്ലയിൽ നിയമിതനായ ഒരു സർക്കിൾ പോലീസ് ഇൻസ്പെക്ടറുടെ മകനാണ്. കൂട്ടബലാത്സംഗ കേസ് രജിസ്റ്റർ ചെയ്തതിന് ശേഷം സഖീബും മറ്റൊരു പ്രതി പ്രായപൂർത്തിയാകാത്തയാളും അറസ്റ്റിലായിരുന്നെങ്കിലും, പ്രായപൂർത്തിയാകാത്ത മൂന്നാം പ്രതി ഒളിവിലായിരുന്നു. വാടക വീട്ടിൽ റിസോർട്ട് നടത്തിയിരുന്ന റോഹൻ പട്ടേൽ, അശുതോഷ് പട്ടേൽ എന്നിവരെയും പോലീസ് അറസ്റ്റ്…

Read More

പ്രസവശേഷം ഇരട്ടക്കുട്ടികളുമായി വീട്ടിലേക്ക് മടങ്ങവേ കാർ കത്തിയമർന്നു

തൃശ്ശൂര്‍: തൃശൂരില്‍ പ്രസവശേഷം ആശുപത്രിയില്‍ നിന്ന് ഇരട്ടക്കുട്ടികളുമായി വീട്ടിലേക്ക് മടങ്ങവെ കുടുംബം സഞ്ചരിച്ച കാര്‍ കത്തിനശിച്ചു. തൃശൂര്‍ ആമ്പല്ലൂരില്‍ രാത്രി എട്ട് മണിയോടെയാണ് അപകടം നടന്നത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. അത്ഭുതകരമായാണ് കാര്‍ യാത്രക്കാര്‍ രക്ഷപ്പെട്ടത്. മുരിങ്ങൂര്‍ സ്വദേശികളായ കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തില്‍ പെട്ടത്. മുരിങ്ങൂര്‍ ഐക്കരപ്പറമ്പില്‍ വീട്ടില്‍ സജിയുടെ ഭാര്യയും ഇരട്ടക്കുട്ടികളും ഉള്‍പ്പടെ അഞ്ചുപേരാണ് കാറില്‍ ഉണ്ടായിരുന്നത്. കാറിന്‌റെ മുന്‍വശത്ത് നിന്നും പുക ഉയരുന്നത് കണ്ട യാത്രക്കാര്‍ ഉടന്‍ തന്നെ പുറത്തിറങ്ങാന്‍ നോക്കിയെങ്കിലും ആദ്യം ഡോര്‍ തുറക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ പീന്നിട്…

Read More

ബെംഗളൂരുവിലെ ബെല്ലന്ദൂർ തടാകത്തിൽ വീണ്ടും വിഷനുര: സമീപ പ്രദേശങ്ങളിലെ താമസക്കാർ ആശങ്കയിൽ!

ബെംഗളൂരു: കുറച്ച് വർഷങ്ങൾക്ക് മുമ്പ്, ബെല്ലന്ദൂർ തടാകത്തിൽ വിഷ നുര പ്രത്യക്ഷപ്പെടുകയും അത് ദേശീയ വാർത്തകളിൽ ഇടം നേടുകയും ചെയ്തു . പിന്നീട്, അവർ തടാകം വൃത്തിയാക്കുമെന്ന് പറഞ്ഞു. എന്നാൽ ഇതുവരെ തടാകത്തിൽ ഒരു വികസനവും ഉണ്ടായിട്ടില്ല. ഇപ്പോള്‍ വീണ്ടും തടാകത്തില്‍ നുര പ്രത്യക്ഷപ്പെട്ടത് ആളുകളില്‍ ആശങ്ക വര്‍ദ്ധിപ്പിച്ചു. സിലിക്കൺ സിറ്റി ബെംഗളൂരുവിൽ ദിവസങ്ങളായി പെയ്ത കനത്ത മഴയ്ക്ക് ശേഷം, ബെല്ലന്ദൂർ തടാകത്തിൽ വലിയ അളവിലാണ് നുര പ്രത്യക്ഷപ്പെടുന്നത്. തടാകത്തിലേക്കുള്ള നീരൊഴുക്ക് വർദ്ധിച്ചതിനാൽ നുരയുടെ അളവ് വർദ്ധിച്ചതെന്നാണ് റിപ്പോർട്ടുകൾ. ബെല്ലന്തൂർ തടാകം മലിനമായതിൽ നാട്ടുകാർ…

Read More

കർണാടകയിൽ കോവിഡ് വ്യാപനം വർധിക്കുന്നു: മാർഗനിർദേശങ്ങൾ പുറത്തിറക്കി സർക്കാർ

ബെംഗളൂരു: ബെംഗളൂരുവിൽ കോവിഡ് കേസുകൾ വർധിക്കുന്നു. ഈ വർഷം ജനുവരി മുതൽ ഇതുവരെ 35 കോവിഡ് കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട്‌ ചെയ്തിട്ടുള്ളത്. ഇതിൽ 32 കേസുകളും ബെംഗളൂരുവിൽ നിന്നാണ്. വെള്ളിയാഴ്ച ഒമ്പത് മാസം പ്രായമായ കുഞ്ഞിനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതുവരെ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. കോവിഡ് പ്രതിരോധത്തിനായി ആരോഗ്യ വകുപ്പ് പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. ഗർഭിണികൾ, കുട്ടികൾ, രോഗപ്രതിരോധ ശേഷി കുറഞ്ഞ വ്യക്തികൾ, നിലവിൽ ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർ എന്നിവരുൾപ്പെടെയുള്ള വിഭാഗങ്ങൾ തിരക്കേറിയ പ്രദേശങ്ങളിൽ മാസ്ക് ധരിക്കണമെന്ന് ആരോഗ്യ വകുപ്പ് നിർദേശിച്ചു. എല്ലാ പൗരന്മാരും കൈകളുടെ…

Read More

സംസ്ഥാനത്തെ 38 സജീവ കോവിഡ് കേസുകളിൽ 32 എണ്ണം ബെംഗളൂരുവിൽ; ഒരു മരണം

ബെംഗളൂരു: കൊറോണ വൈറസ് ( കോവിഡ്-19 ) വീണ്ടും സംസ്ഥാനത്തെ ബാധിച്ചു. ശനിയാഴ്ച (മെയ് 24) സംസ്ഥാനത്ത് അഞ്ച് പേർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. ബെംഗളൂരുവിൽ കൊറോണ വൈറസ് ബാധിച്ച് 85 വയസ്സുള്ള ഒരാൾ മരിച്ചു . സംസ്ഥാനത്ത് ആകെ 38 സജീവ കോവിഡ് കേസുകൾ കണ്ടെത്തിയിട്ടുണ്ട്, അതിൽ 32 എണ്ണം ബെംഗളൂരുവിൽ സ്ഥിരീകരിച്ചു. ശനിയാഴ്ച (മെയ് 24) വിജയനഗർ ജില്ലയിൽ ഒരാൾക്കും മൈസൂരിൽ രണ്ട് പേർക്കും ബെംഗളൂരുവിൽ രണ്ട് പേർക്കും കൊറോണ വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു. വിജയനഗർ ജില്ലയിൽ 54…

Read More

ഡോക്ടറേ എന്നെ ഒന്ന് പരിശോധിക്കൂ; മൃഗാശുപത്രിയിലെത്തി പരിക്കേറ്റ ഭാഗം കാണിച്ച് കുരങ്ങൻ, ചികിത്സ നൽകി തിരിച്ചയച്ച് ഡോക്ടർ

ബംഗളൂരു: ഏറെ കൗതുകം തോന്നുന്നൊരു വാർത്തയാണ് കർണാടകയിൽ നിന്ന് പുറത്ത് വരുന്നത്. ഒരു കുരങ്ങ് സ്വയം മൃഗാശുപത്രിയിലെത്തി ചികിത്സ തേടി മടങ്ങിയെന്ന് കേട്ടാൽ ആരെങ്കിലും വിശ്വസിക്കുമോ ? എന്നാൽ സംഭവം സത്യമാണ്. കർണാടകയിലെ ബാഗൽകോട്ട് ജില്ലയിലെ ഗാശുപത്രിയിലാണ്  എസ്‌.സി വെറ്ററിനറി ആശുപത്രിയിലാണ് അസാധാരണ സംഭവം. മൃഗാശുപത്രിക്കുള്ളിൽ അപ്രതീക്ഷിതമായി കുരങ്ങ് എത്തി. ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ കുരങ്ങിനടുത്ത് എത്തിയപ്പോൾ കുരങ്ങ് വേദനയുള്ള പിൻഭാഗം കാണിച്ചുകൊടുത്തു. കുരങ്ങിന്‍റെ പിൻഭാഗത്ത് പരിക്കേറ്റിരുന്നു. ഇത് കുരങ്ങ് തന്നെ ആംഗ്യ ഭാഷയിൽ ഡോക്ടറെ കാണിക്കുകയായിരുന്നു. വെറ്ററിനറി ഇൻസ്പെക്ടർ ഡോ. ജിജി ബില്ലോറാണ് ഡ്യൂട്ടിയിലുണ്ടായിരുന്നത്…

Read More

കേരളത്തിൽ ക്ഷേമപെൻഷൻ വിതരണം ആരംഭിച്ചു

സംസ്ഥാനത്ത് ക്ഷേമപെൻഷൻ വിതരണം ആരംഭിച്ചു. ഒരു കുടിശ്ശികയും മെയ് മാസത്തെ പെൻഷനുമടക്കം രണ്ടു ഗഡുവാണ് വിതരണം ചെയ്യുന്നത്. ഒരു പെൻഷൻ ഗുണഭോക്താവിന് ലഭിക്കുക 3200 രൂപ വീതമാകും. ഒരാ‍ഴ്ചയ്ക്കകം പെൻഷൻ വിതരണം പൂർത്തിയാക്കുകയാണ് സർക്കാർ ലക്ഷ്യം. ക്ഷേമ പെൻഷനിലെ കുടിശ്ശിക ഈ സാമ്പത്തിക വർഷം തന്നെ നൽകി പൂർത്തിയാക്കുമെന്ന സർക്കാർ പ്രഖ്യാപനത്തിന്‍റെ അടിസ്ഥാനത്തിലാണ് ഒരു ഗഡു കുടിശ്ശിക അടക്കം ഇന്ന് മുതൽ പെൻഷൻ ഗുണഭോക്താക്കളുടെ കൈകളിൽ എത്തി തുടങ്ങിയത്. 1600 രൂപ വീതമാണ് ഗുണഭോക്താക്കൾക്ക് പെൻഷൻ ലഭിക്കുക.  

Read More

തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഓക്സിജൻ സിലിണ്ടറിലെ ഫ്ലോമീറ്റർ പൊട്ടിത്തെറിച്ചു; അനസ്തേഷ്യ ടെക്നീഷ്യന്റെ തലയോട്ടിക്ക് പരുക്ക്

തിരുവനന്തപുരം മെഡിക്കൽ കോളജ് ഓക്സിജൻ സിലിണ്ടറിലെ ഫ്ലോമീറ്റർ പൊട്ടിത്തെറിച്ചു. മെഡിക്കൽ കോളജിലെ ബി തിയേറ്ററിലെ ഓക്സിജൻ സിലിണ്ടറിലെ ഫ്ലോമീറ്ററാണ് പൊട്ടിത്തെറിച്ചത്. അപകടത്തിൽ അനസ്തേഷ്യ ടെക്നീഷ്യന് ഗുരുതര പരുക്ക്. അനസ്തേഷ്യ ടെക്നീഷ്യനായ പാലക്കാട് സ്വദേശി അഭിഷേകിനാണ് അപകടത്തിൽ ഗുരുതരമായി പരുക്കേറ്റത്. തലയോട്ടിയിൽ പരുക്കേറ്റ അഭിഷേക് നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളജിലെ എംഐസിയുവിൽ ചികിത്സയിലാണ്. പരുക്കേറ്റ ഉടൻ തന്നെ ഇയാളെ കാഷ്വാലിറ്റിയിലെത്തിച്ച് ചികിത്സ നൽകിയിരുന്നു. തുടർന്ന് താമസസ്ഥലത്തേക്ക് പോയെങ്കിലും ഛർദ്ദിലും മറ്റ് ലക്ഷണങ്ങളും കാണിച്ചതിനെത്തുടർന്ന് മെഡിക്കൽ കോളജിൽ വീണ്ടും എത്തിക്കുകയായിരുന്നു. തുടർന്നുള്ള പരിശോധനയിൽ തലയോട്ടിക്ക് പൊട്ടൽ ഉള്ളതായി…

Read More
Click Here to Follow Us