നടൻ ദർശനും ഭാര്യക്കും കോടതിയുടെ സമൻസ്

ബെംഗളൂരു: ഫാം ഹൗസിൽ അപൂർവയിനം വിദേശ ദേശാടനപ്പക്ഷികളെ അനധികൃതമായി കൈവശംവെച്ചതിന് കന്നഡനടൻ ദർശനും ഭാര്യ വിജയലക്ഷ്മിക്കും കോടതിയുടെ സമൻസ്.

മൈസൂരു ജില്ലയിലെ ടി. നരസിപുരയിലെ പ്രാദേശിക കോടതിയാണ് ജൂലായ് നാലിന് വാദം കേൾക്കുന്നതിനായി ദമ്പതിമാരോട് കോടതിയിൽ ഹാജരാകാനാവശ്യപ്പെട്ട് സമൻസ് അയച്ചത്.

ടി. നരസിപുര താലൂക്കിലെ കെമ്പായനഹുണ്ടിയിലെ ദർശന്റെ ഫാം ഹൗസിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ നേരത്തേ റെയ്ഡ് നടത്തിയിരുന്നു.

  മോഷ്ടിച്ച മൊബൈൽ ഫോണുകൾ വീണ്ടെടുക്കുന്നതിൽ ഇന്ത്യയിൽ കർണാടക ഒന്നാം സ്ഥാനത്ത്; കർണാടക പോലീസിന്റെ 'മാജിക്' ഇങ്ങനെ

പരിശോധനയിൽ വന്യജീവിസംരക്ഷണ നിയമപ്രകാരം സംരക്ഷിത ഇനമായ നാല് വിദേശ ദേശാടനപ്പക്ഷികളെ കണ്ടെത്തിയിരുന്നു.

മധ്യേഷ്യയിൽനിന്നുള്ളതും കാലാനുസൃതമായ ദേശാടനത്തിന് പേരുകേട്ടതുമായ പക്ഷികളെ അനുമതിയില്ലാതെ തടവിൽവെക്കാൻ കഴിയില്ല.

സുഹൃത്തുക്കൾ സമ്മാനമായി നൽകിയ പക്ഷികളാണിതെന്ന് ദർശൻ അവകാശപ്പെട്ടിരുന്നു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബന്ദിപ്പുരയിലും നാഗരഹോളയിലും ജംഗിൾ സഫാരി പുനരാരംഭിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts