യാത്രക്കിടെ നഷ്ട്ടപെട്ട സ്വർണാഭരണങ്ങളും ഐഫോണും അടക്കം ഒന്നരക്കോടി രൂപ വിലപിടിപ്പുള്ള സാധനങ്ങൾ പെൺകുട്ടിക്ക് തിരികെ ഏല്പിച്ച് റെയിൽവേ പോലീസ്

ബെംഗളൂരു: റെയിൽവേ പോലീസിന്റെ ഇടപെടലിലൂടെ മൈസൂരുവിലെ യാത്രക്കാരിക്ക് തിരികെലഭിച്ചത് ഒന്നരക്കോടിയുടെ വസ്തുക്കൾ. മേയ് 21-ന് മൈസൂരു ചിക്കമഗളൂരു കടൂർ നിവാസിയായ തേജ കടൂർ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങുമ്പോൾ ബാഗ് ട്രെയിനിൽ മറന്നുവെച്ചു.

ചിക്കമഗളൂരുവിൽനിന്ന് കടൂരിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു സംഭവം. സ്വർണാഭരണങ്ങളും ഐഫോണും അടക്കം ഒന്നരക്കോടിയുടെ വസ്തുക്കൾ ബാഗിലുണ്ടായിരുന്നു.

  30,000 പേർക്ക് ഒരൊറ്റ ശൗചാലയം! ഹൈടെക് നഗരത്തിൽ പ്രാഥമിക ആവശ്യങ്ങൾക്ക് ഇടമില്ല!

സ്റ്റേഷനിലിറങ്ങിയ യുവതി റെയിൽവേ പോലീസിൽ ബാഗ് നഷ്ടപ്പെട്ട വിവരം ധരിപ്പിച്ചു. ഉടൻ പോലീസിന്റെ നേതൃത്വത്തിൽ ബാഗിനായുള്ള തിരച്ചിൽ ആരംഭിച്ചു. തുടർന്ന് ബാഗ് കണ്ടെത്തി തേജയ്ക്ക് തിരിച്ചുനൽകി.

യാത്രക്കാർക്ക് നഷ്ടപ്പെട്ട വസ്തുക്കൾ തിരികെ നൽകുന്നതിനുള്ള ‘അമാനത്’ ഓപ്പറേഷനു കീഴിൽ 2024-25 സാമ്പത്തികവർഷത്തിൽ നഷ്ടപ്പെട്ട 197 ബാഗുകൾ റെയിൽവേ പോലീസ് കണ്ടെത്തി ഉടമസ്ഥർക്കു തിരിച്ചുനൽകിയിരുന്നു. ഇതിലൂടെ ആകെ 52.62 ലക്ഷം വിലമതിക്കുന്ന വസ്തുക്കളാണ് ഉടമസ്ഥർക്ക് ലഭിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബൈക്ക് ടാക്‌സികൾ ഇനി പഴങ്കഥ ? നിലപാട് കടുപ്പിച്ച് കർണാടക; ബെംഗളൂരുവിൽ പെട്ടെന്ന് വീണത് നൂറുകണക്കിന് വാഹനങ്ങൾ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇനി നാട്ടിലേക്ക് രാജകീയ യാത്ര; ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് ഫ്ലൈ ബസ് സർവീസ് വെള്ളിയാഴ്ച മുതൽ; നിരക്കും വിശദാംശങ്ങളും
[masterslider id="10"]

Related posts