ഇന്നലെ പെയ്ത മഴയും കനത്ത കാറ്റും നഗരത്തിലുണ്ടാക്കിയത് വൻ നാശനഷ്ടങ്ങൾ!!

ബെംഗളൂരു: ഇന്നലെ പെയ്ത മഴയും കനത്ത കാറ്റും നഗരത്തിലുണ്ടാക്കിയത് വൻ നാശനഷ്ടങ്ങൾ. 40-ഓളം വൻ മരങ്ങളാണ് പലയിടങ്ങളിലായി കടപുഴകി വീണത്. വിവിധ പ്രദേശങ്ങളിൽ വൈദ്യുതിയും മുടങ്ങി. ഞായറാഴ്ച വൈകിട്ടോടെയാണ് ചില പ്രദേശങ്ങളിൽ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാൻ കഴിഞ്ഞത്.

ഒട്ടേറെ വൈദ്യുതി പോസ്റ്റുകളും ട്രാൻസ്ഫോമറുകളും തകർന്നു. വെള്ളക്കെട്ടിനെത്തുടർന്ന് ഏറെനേരം പ്രധാന റോഡുകളിലടക്കം ഗതാഗതം തടസ്സപ്പെട്ടു. എം.ജി. റോഡ്, കോറമംഗല, ബൊമ്മനഹള്ളി, റിച്ച്മണ്ട് റോഡ്, ലോവർ അഗാരം റോഡ്, ചിക്ക്പേട്ട് ഏരിയ, ബെല്ലാരി റോഡ് എന്നിവിടങ്ങളിൽ ഏറെനേരം ഗതാഗതം നിലച്ചു. വെള്ളക്കെട്ട് ഒഴിവായതിനുശേഷമാണ് ഈ റോഡുകളിലൂടെ വാഹനം ഓടിത്തുടങ്ങിയത്. ബസ് സ്റ്റാൻഡുകളിൽ വൈദ്യുതിനിലച്ചത് യാത്രക്കാരെ കുഴക്കി.

മരം വീണുള്ള നാശനഷ്ടങ്ങൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത് ജെ.പി. നഗർ, വിൽസൻ ഗാർഡൻ, ജയനഗർ, ഡിക്സൻ റോഡ് തുടങ്ങിയ പ്രദേശങ്ങളിലാണ്. മരം കടപുഴകിവീണ് ഒട്ടേറെ വാഹനങ്ങൾക്കാണ് കേടുപാട് സംഭിച്ചത്. ഇടറോഡുകളിൽ വീടുകളോട് ചേർന്ന് നിർത്തിയിട്ട വാഹനങ്ങളാണ് കേടുപറ്റിയവയിലേറെയും. കാറുകളും ഇരുചക്രവാഹനങ്ങളും ഇവയിൽപെടും. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് ഈയിനത്തിൽ കണക്കാക്കുന്നത്.

ബി.ടി.എം. ലേഔട്ടിൽ ട്രാൻസ്ഫോമറിൽ ഷോർട്ട് സർക്യൂട്ടുണ്ടായത് പ്രദേശത്ത് ഭീതിവിതച്ചു. ഇടിമിന്നലിൽ വീടുകളിലെ വൈദ്യുതി ഉപകരണങ്ങളും നശിച്ചു. വെള്ളത്തിലേക്ക് പൊട്ടിവീണ വൈദ്യുതകമ്പികളും അപകടഭീഷണിയുയർത്തി. തെരുവുവിളക്കുകൾ അണഞ്ഞതും ദുരിതമായി. രാജാജി നഗർ, മഹാലക്ഷ്മി ലേഔട്ട്, ബനശങ്കരി ഒന്നാം സ്റ്റേജ്, സി.കെ. ബെഡ് ഏരിയ, ബി.ടി.എം. ലേഔട്ട്, കോറമംഗല, സർജാപുര, മേധഹള്ളി, സോമപുര, ബൊമ്മസാന്ദ്ര തുടങ്ങിയ പ്രദേശങ്ങളിൽ വൈദ്യുതിബന്ധം തടസ്സപ്പെട്ടു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us