സെൻട്രൽ ജയിലിൽ മിന്നൽപരിശോധന; തടവുകാരിൽ നിന്ന് നിരോധിത വസ്തുക്കൾ പിടിച്ചെടുത്തു

ബെംഗളൂരു: പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ പോലീസ് നടത്തിയ മിന്നൽപരിശോധനയിൽ തടവുകാരിൽനിന്ന് നിരോധിത വസ്തുക്കൾ പിടിച്ചെടുത്തു.

ജയിലിനുള്ളിൽ നിരോധിതവസ്തുക്കൾ കടത്തുന്നുണ്ടെന്ന ഇന്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിൽ ശനിയാഴ്ച രാവിലെയാണ് പരപ്പന അഗ്രഹാര പോലീസ് പരിശോധനയ്ക്കെത്തിയത്.

ഉദ്യോഗസ്ഥരുടെ സംഘം ഒട്ടേറെ സംഘങ്ങളായി തിരിഞ്ഞ് വ്യത്യസ്ത ബ്ലോക്കുകളിൽ ഒരേസമയമാണ് തിരച്ചിൽ നടത്തിയത്.

പരിശോധനയിൽ തടവുകാരിൽനിന്ന് രണ്ട് മൊബൈൽ ഫോണുകൾ, ഇൻഡക്‌ഷൻ സ്റ്റൗ, 16,500 രൂപ, നാല് കത്തികൾ എന്നിവ കണ്ടെടുത്തു.

  ബെംഗളൂരുവിലെ ഇലക്ട്രിക് ഇരുചക്രവാഹന യാർഡിൽ വൻ തീപിടിത്തം: 300-ലേറെ ഇ.വികൾ കത്തിയമർന്നു

വിവിധഘട്ടങ്ങളിൽ സുരക്ഷാപരിശോധനകൾ നടത്തിയിട്ടും തടവുകാരിൽനിന്ന് നിരോധിതവസ്തുക്കൾ കണ്ടെടുത്തതായി റെയ്ഡിൽ പങ്കെടുത്ത ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

ശക്തമായ സുരക്ഷയൊരുക്കിയിട്ടും നൂതന ജാമറുകൾ സ്ഥാപിച്ചിട്ടും ജയിലിനുള്ളിൽ മൊബൈൽ ഫോണുകൾ പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സംഭവത്തിൽ ജയിൽ ഉദ്യോഗസ്ഥർ, ജയിലിന്റെ സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്ന സംസ്ഥാന വ്യവസായ സുരക്ഷാ സേനയിലെ ഉദ്യോഗസ്ഥർ, നിരോധിത വസ്തുക്കൾ സൂക്ഷിച്ച മൂന്ന് തടവുകാർ എന്നിവർക്കെതിരേ പരപ്പന അഗ്രഹാര പോലീസ് കേസെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നടി ഷക്കീലയ്ക്ക് അടിയന്തര ശസ്ത്രക്രിയ; ആ തെറ്റ് നിങ്ങളുടെ ജീവിതവും തകർക്കാം, മുന്നറിയിപ്പുമായി ഷക്കീല
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇനി കാത്തിരിപ്പില്ല; ബിഎംടിസിയിൽ വരുന്നു അപ്രതീക്ഷിത മാറ്റങ്ങൾ, വഴിയൊരുങ്ങി ഇ-വിപ്ലവത്തിന്! പുതിയ റൂട്ടുകൾ ഇവ
[masterslider id="10"]

Related posts