കോഴിക്കോട് റെയില്‍വേ ട്രാക്കിലേക്ക് വീണ്ടും മരം ഒടിഞ്ഞുവീണു

റെയില്‍വെ ട്രാക്കിലേക്ക് വീണ്ടും മരം ഒടിഞ്ഞുവീണു. കോഴിക്കോട് മാത്തോട്ടത്താണ് മരം പൊട്ടി വീണത്. ഇന്നലെ മരം വീണതിന് സമീപത്താണ് വീണ്ടും അപകടം. ട്രെയിന്‍ സര്‍വീസുകള്‍ ഭാഗികമായി നിര്‍ത്തിവച്ചു. രണ്ട് മണിക്കൂറോളം നീണ്ടുനിന്ന പരിശ്രമത്തിനൊടുവിൽ മരം മുറിച്ചു മാറ്റി. തുടർന്ന് പത്ത് മണിയോടെ ട്രെയിൻ ഗാതാഗതം പുനഃസ്ഥാപിച്ചു. സാധ്യമായ എല്ലാ കാര്യങ്ങളും ചെയ്യുമെന്നും റെയില്‍വേയുമായി വിഷയം സംസാരിക്കുമെന്നും സ്ഥലം സന്ദർശിച്ച മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. കോഴിക്കോട് ജില്ലയില്‍ മഴക്കാല മുന്നൊരുക്കങ്ങള്‍ നടത്തിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Read More

ഒരു കുടുംബത്തിലെ 7 പേരെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ചണ്ഡീഗഡ്: ഹരിയാനയില്‍ ഒരു കുടുംബത്തിലെ 7 പേരെ കാറിനുള്ളില്‍ വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തി. ഹരിയാനയിലെ പഞ്ച്കുളയിലാണ് കാറിനുള്ളില്‍ മൃതദേഹങ്ങള്‍ കണ്ടത്. സാമ്പത്തിക പ്രതിസന്ധിമൂലം വിഷം കഴിച്ച് ആത്മഹത്യ ചെയ്തതാണെന്നാണ് നിഗമനം. കാറിനുള്ളില്‍ നിന്നും ആത്മഹത്യകുറിപ്പ് കണ്ടെത്തി. സംഭവത്തില്‍ ഹരിയാന പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പഞ്ച്കുളയിലെ ഒഴിഞ്ഞ സ്ഥലത്ത് തിങ്കളാഴ്ച രാത്രി പത്തുമണിക്കാണ് കാറിനുള്ളില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. അച്ഛന്‍, അമ്മ,12 വയസും 13 വയസുമുള്ള രണ്ട് പെണ്‍ക്കുട്ടികള്‍, 14 വയസുള്ള മകന്‍, കുട്ടികളുടെ മുത്തശ്ശി എന്നിവരാണ് മരിച്ചത്. കാറിനുള്ളില്‍ നിന്ന് തന്നെയാണ്…

Read More

സ്വർണവിലയിൽ ഇന്ന് വർധന

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് വർധന. ഇന്നലെ കുറഞ്ഞ വിലയിൽ ഇന്ന് പവന് 360 രൂപ ഉയർന്ന് 71,960 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 8,995 രൂപയും ആയിട്ടുണ്ട്. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 71,600 രൂപയും ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 8,950 രൂപയും ആയിരുന്നു. വില കുറഞ്ഞാലും കൂടിയാലും പൊന്നൊരു സുരക്ഷിത നിക്ഷേപമായാണ് കേരള ജനത എപ്പോ‍ഴും കാണുന്നത്.

Read More

നാളെ സ്കൂളുകൾക്ക് അവധി

ബെംഗളൂരു : മലനാട്, തീരദേശം എന്നിവയുൾപ്പെടെ സംസ്ഥാനത്തെ പല ജില്ലകളിലും കനത്ത മഴ പെയ്യുന്നു . മഴ ഒരുപാട് തടസ്സങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. ദക്ഷിണ കന്നഡ ജില്ലയിലെ കനത്ത മഴയെത്തുടർന്ന് അങ്കണവാടികൾ, സ്കൂളുകൾ, പിയു കോളേജുകൾ എന്നിവയ്ക്ക് ജില്ലാ ഭരണകൂടം രണ്ട് ദിവസത്തെ അവധി പ്രഖ്യാപിച്ചു . ദക്ഷിണ കന്നഡയിലെ സർക്കാർ, എയ്ഡഡ്, സ്വകാര്യ സ്‌കൂളുകൾക്കും പ്രീ-യൂണിവേഴ്‌സിറ്റി കോളേജുകൾക്കും മെയ് 27, 28 തീയതികളിൽ രണ്ട് ദിവസത്തേക്ക് അവധി പ്രഖ്യാപിച്ച് ഡെപ്യൂട്ടി കമ്മീഷണർ മുല്ലൈ മുഗിലൻ ഉത്തരവ് പുറപ്പെടുവിച്ചു. മൈസൂരു ജില്ലയിൽമഴ തുടരുകയാണ്. ഈ സാഹചര്യത്തിൽ,…

Read More

മര്‍ദിച്ചെന്ന മാനേജരുടെ പരാതി; നടന്‍ ഉണ്ണി മുകുന്ദനെതിരെ കേസെടുത്ത് പോലീസ്

കൊച്ചി: നടന്‍ ഉണ്ണി മുകുന്ദനെതിരെ മാനേജര്‍ നല്‍കിയ മര്‍ദന പരാതിയില്‍ കേസെടുത്ത് പോലീസ്. ഇന്‍ഫോ പാര്‍ക്ക് പോലീസാണ് മാനേജര്‍ വിപിന്‍ കുമാര്‍ നല്‍കിയ പരാതിയില്‍ കേസെടുത്തത്. ഡി എല്‍ എഫ് ഫ്ളാറ്റില്‍ വെച്ച്‌ ഉണ്ണി മുകുന്ദന്‍ തന്നെ മര്‍ദിച്ചെന്നാണ് വിപിന്‍ കുമാറിന്റെ പരാതിയില്‍ പറയുന്നത്. ഉണ്ണി മുകുന്ദന്റെ ഒടുവില്‍ ഇറങ്ങിയ സിനിമ പരാജയപ്പെട്ട സാഹചര്യത്തില്‍ മാനേജര്‍ മറ്റൊരു സിനിമയെ പുകഴ്ത്തി സാമൂഹിക മാധ്യമത്തില്‍ പോസ്റ്റിട്ടതാണ് നടനെ പ്രകോപിപ്പിച്ചതെന്ന് പറയുന്നു. ആശുപത്രിയില്‍ ചികിത്സതേടിയ ശേഷമാണ് പരാതി നല്‍കിയത്. തിങ്കളാഴ്ച രാത്രി വൈകി മാനേജറുടെ മൊഴി പോലീസ്…

Read More

ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

കോതമംഗലത്ത് ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഊന്നുകല്ലിൽ നമ്പൂരിക്കൂപ്പിന് സമീപമാണ സംഭവം. ബേബി ദേവസ്യ (63), മോളി ബേബി (53) എന്നിവരെയാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബേബിയെ തൂങ്ങിയ മരിച്ച നിലയിലും മോളിയെ കട്ടിലിൽ മരിച്ചു കിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്. വിവരമറിഞ്ഞ ഊന്നുകൽ പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചിട്ടുണ്ട്.

Read More

താമരശ്ശേരി ചുരം കയറുന്നതിനിടെ ഫോൺവിളിച്ച കെഎസ്ആർടിസി സ്വിഫ്റ്റ് ഡ്രൈവർക്കെതിരെ നടപടി

തിരുവനന്തപുരം: ഡ്രൈവിങിനിടെ ഫോണിൽ സംസാരിച്ച സ്വിഫ്റ്റ് ഡ്രൈവറെ സസ്‌പെൻഡ് ചെയ്ത് കെഎസ്ആർടിസി. താമരശ്ശേരി ചുരം കയറുന്നതിനിടെ ഫോണിൽ സംസാരിച്ച സ്വിഫ്റ്റ് ഡ്രൈവറായ ജെ ജയേഷിനെതിരായാണ് കെഎസ്ആർടിസി നടപടിയെടുത്തത്. തിരുവനന്തപുരത്തുനിന്ന് സുൽത്താൻ ബത്തേരിയിലേക്ക് സർവീസ് നടത്തിയ കെഎസ്ആർടിസി ബസ് ആയിരുന്നു ജയേഷ് ഓടിച്ചിരുന്നത്. ശനിയാഴ്ച വൈകീട്ട് സർവീസ് ആരംഭിച്ച ബസ് ഞായറാഴ്ച രാവിലെയായിരുന്നു താമരശ്ശേരി ചുരം കയറിയത്. യാത്രക്കിടെ ജയേഷ് ഫോൺ ഉപയോഗിക്കുകയായിരുന്നു. അപകടകരമായി വാഹനം ഓടിച്ച ജയേഷിന്റെ ദൃശ്യങ്ങൾ യാത്രക്കാരൻ ചിത്രീകരിക്കുകയും സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുകയുമായിരുന്നു.

Read More

മൊബൈൽ ഫോണിൽ പാട്ട് വെക്കുന്നതിനെച്ചൊല്ലി തർക്കം; ഭാര്യയുടെ മുഖത്ത് ഭർത്താവ് ആസിഡ് ഒഴിച്ചു

ബെംഗളൂരു : മൊബൈൽ ഫോണിൽ പാട്ട് വെക്കുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് ഭർത്താവ് ഭാര്യയുടെ മുഖത്ത് ആസിഡ് ഒഴിച്ചു. വടക്കൻ ബെംഗളൂരുവിലെ സിഡെദഹള്ളിയിലെ എൻഎംഎച്ച് ലേഔട്ടിൽ മേയ് 19-നാണ് സംഭവം. അക്രമത്തിൽ തലയ്ക്കും മുഖത്തിനും പരിക്കേറ്റ 44-കാരി ബെംഗളൂരുവിലെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലാണ്. സംഭവശേഷം ഭർത്താവ് ഒളിവിലാണ്. ശനിയാഴ്ചയാണ് യുവതി ഇതുസംബന്ധിച്ച് പോലീസിൽ പരാതി നൽകിയത്. രാത്രി മദ്യംവാങ്ങാൻ ഭർത്താവ് പണം ആവശ്യപ്പെട്ടതായും വിസമ്മതിച്ചപ്പോൾ ഉപദ്രവിക്കാൻ തുടങ്ങിയതായും യുവതി പറഞ്ഞു. ഒടുവിൽ എവിടെനിന്നോ പണം കടംവാങ്ങി മദ്യപിച്ച് വീട്ടിലെത്തി. തുടർന്ന് മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ വെക്കാൻ തുടങ്ങി.…

Read More

നിയമസഭയിൽ ബഹളം ഉണ്ടാക്കിയ 18 ബിജെപി എംഎൽഎമാരുടെ സസ്‌പെൻഷൻ പിൻവലിച്ചു

ബെംഗളൂരു : കർണാടക നിയമസഭയിൽ ബഹളമുണ്ടാക്കിയതിന് സസ്പെൻഷൻ നേരിട്ട 18 ബിജെപി എംഎൽഎമാർക്ക് ഒടുവിൽ സഭയിൽ തിരികെയെത്താൻ വഴിതെളിഞ്ഞു. ഇവരുടെ സസ്പെൻഷൻ രണ്ടു മാസത്തിനുശേഷം പിൻവലിച്ചു. എംഎൽഎമാർ ഖേദപ്രകടനം എഴുതിനൽകിയതിനാലാണ് സസ്പെൻഷൻ പിൻവലിക്കുന്നതെന്ന് സ്പീക്കറുടെ ഓഫീസ് അറിയിച്ചു. നിയമസഭയുടെ ബജറ്റ് സമ്മേളനത്തിനിടയിൽ മാർച്ച് 21-നാണ് സ്പീക്കർ യു.ടി. ഖാദർ സഭ സ്തംഭിപ്പിക്കുന്ന നിലയിൽ ബഹളമുണ്ടാക്കിയ എംഎൽഎമാരെ ആറുമാസത്തേക്ക്‌ സസ്പെൻഡ് ചെയ്തത്. മന്ത്രി കെ.എൻ. രാജണ്ണ സഭയിൽ ഉന്നയിച്ച ഹണി ട്രാപ്പ് ആരോപണത്തെപ്പറ്റി സിബിഐ അന്വേഷണം ആവശ്യപ്പെട്ടായിരുന്നു ബഹളം. പിന്നീട്, സസ്പെൻഷൻ പിൻവലിക്കണമെന്ന് ബിജെപി പലതവണ…

Read More

മനുഷ്യത്വരഹിതമായ രീതിയിൽ നായയെ ബൈക്കില്‍ ചങ്ങലക്കിട്ട് വലിച്ച ഡ്രൈവർക്കെതിരെ കേസെടുത്തു

സമൂഹ മാധ്യമങ്ങളില്‍ വൈറലായ വിഡിയോ ക്ലിപ് പിന്തുടർന്ന ബൈന്തൂർ പൊലീസ്, മോട്ടോർ സൈക്കിളില്‍ ചങ്ങലയിട്ട് നായയെ റോഡിലൂടെ സഞ്ചരിച്ചയാള്‍ക്കെതിരെ സ്വമേധയാ കേസെടുത്തു. നിരവധി സമൂഹ മാധ്യമ ഉപയോക്താക്കള്‍ പങ്കിട്ട വിഡിയോ ക്ലിപ്പില്‍, യാദ്താരെ ഗ്രാമത്തില്‍ ദേശീയപാത 66 ലെ ബൈന്തൂർ-കുന്താപുരം സ്ട്രെച്ചിലെ സർവിസ് റോഡില്‍ വളർത്തുനായെ ചങ്ങലയിട്ട് ബൈക്കില്‍ വലിച്ചിഴക്കുന്നത് കാണാം. വൈറലായ വിഡിയോ ക്ലിപ് ശ്രദ്ധയില്‍പ്പെട്ട ബൈന്തൂർ പൊലീസ് വിശദാംശങ്ങള്‍ പരിശോധിച്ചപ്പോള്‍ ആ വ്യക്തി ബൈന്തൂർ താലൂക്കിലെ പാദുവരി ഗ്രാമത്തില്‍ താമസിക്കുന്ന സുബ്രഹ്മണ്യയാണെന്ന് കണ്ടെത്തി. നായ്ക്ക് പരിക്കേറ്റതായി ശ്രദ്ധയില്‍പ്പെട്ട പൊലീസ് ഇത് മൃഗത്തോടുള്ള…

Read More
Click Here to Follow Us